Thursday, March 17, 2016
Wednesday, March 16, 2016
അദാനിക്ക് വിഴിഞ്ഞം തീറെഴുതി, ഉമ്മന്‍ചാണ്ടി 300 കോടി കോഴ വാങ്ങി -പി.സി.ജോര്‍ജ്
കൊച്ചി
വിഴിഞ്ഞം തുറമുഖം അദാനിക്ക്
തീറെഴുതിക്കൊടുത്ത വകയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 300 കോടി രൂപ കോഴവാങ്ങിയതായി
മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആരോപിച്ചു. ഒരു കോണ്‍ഗ്രസ് നേതാവാണ്
ഇക്കാര്യം പറഞ്ഞതെന്നും സോണിയാജി അറിഞ്ഞുകൊണ്ടാണ് ഈ ഇടപാട് നടന്നിട്ടുള്ളതെന്നും
ഈ തെരഞ്ഞെടുപ്പ് ഏറ്റവും പണക്കൊഴുപ്പുള്ള തെരഞ്ഞെടുപ്പ് ആയിരിക്കുമെന്നും അദ്ദേഹം
പറഞ്ഞുമ്
ഉമ്മന്‍ചാണ്ടിയുടെ മകള്‍ ആഡംബര വസതിയില്‍ താമസമാക്കി ദുബായില്‍ 200
കോടി രൂപയുട ബിസിനസ് നടത്തുന്നതായും അടുത്തു തന്നെ വയലാര്‍ രവിയുടെ മകളുടെ
ഫ്ളാറ്റ് ഉണ്ടെന്നും ഇതെല്ലാം വയലാര്‍ രവിയുടെ മകള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും
പി.സി.ജോര്‍ജ് പറഞ്ഞു.
കൊച്ചിയെപ്പോലെ എപ്പോഴും ഡ്രഡ്ജിങ്ങ്
ആവശ്യമില്ലാത്തതും മദര്‍ ഷിപ്പ് പോലും കടന്നുവരാന്‍ സൗകര്യമുള്ള തുറമുഖമായ
വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം
ആരോപിച്ചു.വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ അഞ്ചു പൈസയുടെ മുതല്‍ മുടക്ക്
അദാനിക്ക് ആവശ്യമില്ല എന്നതാണ് സത്യം.
ചൈനീസ് പങ്കാളിത്തം ഉണ്ടെന്നു
ആരോപിച്ച് ഇടതുമുന്നണി ഭരിക്കുന്ന കാലത്ത് പദ്ധതി നടത്തിയില്ല. ഇന്ന് ഫലത്തില്‍
വിഴിഞ്ഞം പദ്ധതിക്കു വേണ്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ് വന്‍ തുക
മുടക്കേണ്ടിവരുന്നത്. അദാനി മുടക്കുന്ന പണം ആണെങ്കില്‍ വിഴിഞ്ഞത്തെ സ്ഥലം
ബാങ്കില്‍ പണയം വെച്ചു നല്കുന്ന തുകയാണ്. ഒരു പൈസയും മുടക്കാതെയാണ് വിഴിഞ്ഞം
അദാനിക്കു ലഭിച്ചിരിക്കുന്നത്. 300 ഏക്കര്‍ സ്ഥലം ആണ് അദാനിക്ക് 60 വര്‍ഷത്തെ
പാട്ടത്തിനുലഭിച്ചിരിക്കുന്നത്. ഇതില്‍ 125 ഏക്കര്‍ സ്ഥലം അദാനിക്ക് ഇഷ്ടമുള്ളത്
ചെയ്യാനുള്ള ലൈസന്‍സും കൊടുത്തു. വന്‍ ഹോട്ടലുകളാണ് ഇവിടെ അദാനി
നിര്‍മ്മിക്കുവാന്‍ പോകുന്നത് . ഈ സ്ഥലം കാണിച്ചാണ് അദാനി ബാങ്കില്‍ നിന്നും പണം
വായ്പയായി വാങ്ങിയിരിക്കുുന്നത്. 2000ത്തിലേറ കോടി വേണ്ടിവരുന്ന പദ്ധതിയില്‍ 718
കോടി രൂപ മാത്രമാണ് അദാനി മുടക്കുന്നത്
കേരളത്തിനു വിഴിഞ്ഞം തുറമുഖത്തില്‍
നിന്നുള്ള വരുമാനം ലഭിക്കുന്നത് 16 വര്‍ഷം കഴിഞ്ഞാണ്.അതും കേവലം ഒരു ശതമാനം
മാത്രം. 42 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ 26ശതമാനം ലാഭവിഹിതം ലഭിക്കുകയുള്ളു.
കേരള കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായതായും മാന്യന്മാര്ക്ക് ചുമക്കാന്‍
പറ്റുന്ന പാര്‍ട്ടി അല്ല കേരള കോണ്‍ഗ്രസ് എന്നും ഇന്ന് കേരള കോണ്‍ഗ്രസ് എന്നത്
പണം ഉണ്ടാക്കാന്‍ വേണ്ടി ഒരു കൂട്ടം നേതാക്കന്മാര്ക്കു വേണ്ടിയുള്ള ്സ്ഥാപനം ആയി
അധഃപതിച്ചു.കഴിഞ്ഞതായും എല്‍ഡിഎഫ് ഭരണത്തില്‍ നിന്നും എല്ലാ ആനുകൂല്യങ്ങളും പറ്റിയ
ജോസഫ് 2011ല്‍ ഒറ്റച്ചാട്ടം. ജോസഫ് മന്ത്രിയായി. ജോസഫ് ഇടതുമുന്നണിയോടൊപ്പം
നിന്നിരുന്നുവെങ്കില്‍ 2011ല്‍ ഇടതുപക്ഷ ഭരണത്തിനു തുടര്‍ച്ച
ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി രാജിവെച്ചുകഴിഞ്ഞു രണ്ടു
ദിവസം കഴിഞ്ഞു ഒരു ഫയലില്‍ ഒപ്പുവെച്ചതായും പി.സി.ജോര്‍ജ് ആരോപിച്ചു.ജനകീയ
പ്രശ്നങ്ങളില്‍ ഇടപെടാനോ പാവപ്പെട്ടവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത ഒരു
രാഷ്ട്രീയ പ്രസ്ഥാനമായി കേരള കോണ്‍ഗ്രസ് മാറിയതായും പി.സി ജോര്‍ജ് പറഞ്ഞു
അധികാരത്തിന്റെ ശീതളഛായ അന്വേഷിച്ചു ചാടി ചാടി നടക്കുന്ന നേതാക്കന്മാരും
ഭാഗ്യാന്വേഷികളുടെ കൂടാരവുമായി കേരള കോണ്‍ഗ്രസ് മാറിയതായും മുഖ്യധാര രാഷ്ടീയ
കക്ഷികളാണ് ഇതിനു അവസരം ഉണ്ടാക്കിയത്, മാണിക്ക് 16 സീറ്റ് കൊടുക്കണ്ട
ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയും ജോസഫും കൂടി സ്വന്തായാണ് നേട്ടം
ഉണ്ടാക്കിയെന്നും ക്രിസ്ത്യാനികള്‍ക്ക് ഒന്നും ലഭിച്ചില്ലെന്നും 2മത
മേലധ്യക്ഷന്മാര് ഇനിയെങ്കിലും ഇതേപോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ
പ്രോത്സാഹിപ്പിക്കാതെ മാറിനില്‍ക്കുന്നത് രാജ്യത്തോട് ചെയ്യേണ്ട നീതിയാണന്നും
അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്തില്‍ യുഡിഎഫിനു ഉണ്ടായ തിരിച്ചടിക്കു കാരണം
ഹിന്ദു പ്രീണനം ഒരു ലാഭമാക്കി ഉമ്മന്‍ ചാണ്ടി നീങ്ങിയതിനാല്‍ ന്യുനപക്ഷം
വൈരാഗ്യത്തോടെ തിരിച്ചടിച്ചതുകൊണ്ടാണെന്നും കേരളത്തില്‍ എന്‍ഡിഎയുടെ സാധ്യതകള്‍
വളരെ കുറവാണെന്നും ഈ സാഹചര്യത്തില്‍ ഇടതുജനാധിപത്യമുന്നണിക്ക് ന്യൂനപക്ഷങ്ങള്‍
കൂട്ടായി വോട്ടു ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം
പറഞ്ഞു.
നീതിപൂര്‍വമായ വിധി വന്നതുകൊണ്ടാണ് ഇന്ന് എംഎല്‍എ സ്ഥാനം
ലഭിച്ചിരിക്കുന്നതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. തന്റെ രാജിക്കത്ത്
സ്പീകകര്‍ക്ക് അദ്ദേഹത്തിന്റെ തന്നെ പേന വാങ്ങി പ്രസ്തുത ഫോമില്‍
എഴുതിക്കൊടുത്തു.അന്നു തന്നെ സ്വീകരിക്കാതെ കൈവശം വെച്ചു. എന്നാല്‍ ഇതേക്കുറിച്ച്
എ.കെ.ബാലന് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രാജിക്കത്ത് സ്വീകരിച്ചുവോ എന്ന
കാര്യത്തില്‍ സ്പീക്കര്‍ ഒരക്ഷരം പറഞ്ഞില്ല. നിയമസഭാ സെക്രട്ടറിയാണ് ഇതിനു
പിന്നിലെന്നും ഇയാള്‍ ത്ട്ടിപ്പുകാരനണെന്നും താന്‍ സ്പീക്കറെ
ബോധ്യപ്പെടുത്തിയിരിുന്നുവെന്നുംഎന്നാല്‍ സ്പീക്കര്‍ അത് വിശ്വസിച്ചില്ലെന്നും
പി.സി.ജോര്‍ജ് പറഞ്ഞു
ത്രിതല പഞ്ചായത്തില്‍ യുഡിഎഫിനു ഉണ്ടായ തിരിച്ചടിക്കു
കാരണം ഹിന്ദു പ്രീണനം ഒരു ലാഭമാക്കി ഉമ്മന്‍ ചാണ്ടി നീങ്ങിയതിനാല്‍ ന്യുനപക്ഷം
വൈരാഗ്യത്തോടെ തിരിച്ചടിച്ചതുകൊണ്ടാണെന്നും കേരളത്തില്‍ എന്‍ഡിഎയുടെ സാധ്യതകള്‍
വളരെ കുറവാണെന്നും ഈ സാഹചര്യത്തില്‍ ഇടതുജനാധിപത്യമുന്നണിക്ക് ന്യൂനപക്ഷങ്ങള്‍
കൂട്ടായി വോട്ടു ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും പൂഞ്ഞാറില്‍ ഇടതു മുന്നണി
സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കലഭവന്‍ മണി അനുസ്മരണ ചടങ്ങില്‍ വിനയനെ മോഹന്‍ലാല്‍ ഒഴിവാക്കി
കൊച്ചി
ചാലക്കുടിയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന കലാഭവന്‍ മണി
അനുസ്മരണ ചടങ്ങില്‍ സംവിധായകന് വിനയന് പങ്കെടുക്കുകയാണെങ്കില്‍ താന്‍
ഉണ്ടാവില്ലെന്നു മോഹന്‍ലാല്‍ ഭീഷണി മുഴക്കിയതായി പ്രോഡക്ഷന്‍ കണ്ട്രോളര്
അജ്മല്‍ ശ്രീകണ്ഠപുരം.
കലാഭവന്‍മണിയെ താരമാക്കിയ വിനയനെ മോഹന്‍ലാലും ഫെഫ്കയും
ചേര്‍ന്ന് മനഃപൂര്‍വം ഒഴിവാക്കുയായിരുന്നു. മണിയുടെ കലാവൈഭവം കൊണ്ടു സൂപ്പര്‍
വിജയവുമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഉള്‍പ്പെടെ 13 ഓളം ചിത്രങ്ങളാണ്
വിനയന് സംവിധാനം ചെയ്തത്. എന്നാല്‍ വിനയനെ ചടങ്ങില്‍ നിന്നും ഒഴിവാക്കി. അതേസമയം
മണിക്ക് ഒരു റോള്‍ പോലും കൊടുക്കാത്ത മേജര്‍ രവിയെ പ്രത്യേകം ക്ഷണിക്കുകയും
ചെയ്തു. മരണത്തില്‍ പോലും വ്യക്തി വൈരാഗ്യം കാണിക്കുന്ന രീതി മലയാളം സിനിമ
കണ്ടുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളം
സിനമാ ലോകത്ത് നടന്നുവരുന്ന ഉച്ചനീചത്വങ്ങളുടെ ഇരയായ നിരവധി കലാകാരന്മാരുണ്ടെന്ന്
മാക്ട ഫെഡറേഷന് പ്രസിഡന്റ് ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. അന്തരിച്ച സിനിമ
നടന് തിലകന്,സുകുമാരന്‍ എന്നിവര്‍ക്കു സൂപ്പര്‍ താരങ്ങള്‍ അയിത്തം
കല്പ്പിച്ചിരുന്നു. തിലകനെ രണ്ടു ദിവസം അഭിനയിപ്പശേഷം പുറത്താക്കിയ സംഭവം പോലും
ഉണ്ടായതായും ബൈജു കൊട്ടാരക്കര പറഞ്ഞു. എറണാകുളം അമൃത ആശുപത്രിയില്‍ റിസബാവ അസുഖം
ബാധിച്ചുകിടന്ന നാളുകളില്‍ അതേ ആശുപത്രിയില്‍ മറ്റൊരു വ്യക്തിയെ കാണുവാന്‍
രണ്ടാഴ്ച പലതവണഎത്തിയ മോഹന്‍ലാല്‍ ഒരിക്കല്‍ പോലും റിസബാവയെ ചെന്നു കാണുവാന്‍
പോലും തയ്യാറായില്ല.
ഏഷ്യാനെറ്റ് അവതരാക സിന്ധു സൂര്യകുമാറിന്റെ മുഖത്ത്
തുപ്പുമായിരുന്നുവെന്നു പറഞ്ഞ മേജര്‍ രവി മാധ്യമ ലോകത്തോടും കേരളത്തോടും മാപ്പു
പറയണമെന്നും ബൈജു കൊട്ടാരക്കര കലാകാരന്റ ഔചിത്യത്തെ മേജര്‍ രവി
കളങ്കപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു..
Tuesday, March 15, 2016
വിമുക്തഭടന്മാരുടെ പെന്ഷന് വിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
കൊച്ചി
സര്‍വീസില്‍ നിന്നും വിരമിച്ച വിവിധ
സേനാവിഭാഗങ്ങളിലെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭിച്ചുവരുന്ന
പെന്ഷന്-ഫാമിലി പെന്ഷന് സംബന്ധമായ വിവരങ്ങള്‍ ഇനി ഡിജിറ്റല്‍ (ഇ-പെന്ഷന്)
സംവിധാനത്തിലേക്ക് .
ഇതോടെ പെന്‍ഷനും അതിനോട് ബന്ധപ്പെട്ട മറ്റു വിവരങ്ങളും
വളരെ എളുപ്പം തന്നെ അറിയാനാകും. രാജ്യത്തെ മുഴുവന്‍ വിമുക്തഭടന്മാര്ക്കും അവരുടെ
കുടുംബാംഗങ്ങള്‍ക്കും നേരിട്ടു തന്നെ പെന്ഷന് സംബന്ധമായ വിവരങ്ങള്‍
ഇന്റര്‍നെറ്റിലൂടെ ലഭിക്കും. കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന സൈനിക പെന്ഷന്
വാങ്ങുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനമാകും.
കൊച്ചി നാവിക സേനാ ആസ്ഥാനത്തു നടന്ന
ചടങ്ങില്‍ കണ്ട്രോളര് ജനറല്‍ ഓഫ് ഡിഫെന്‍സ് അക്കൗണ്ട്സ് മേധാവി ശോഭന ജോഷി
ഇ-പെന്ഷന് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചു നാവിക കേന്ദ്രത്തിലെ സാഗരിക
ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന 138-ാമത് ഡിഫെന്‍സ് പെന്ഷന്
അദാലത്തിനും ഡിഫെന്‍സ് അക്കൗണ്ട്സ് മേധാവി തുടക്കം കുറിച്ചു. ഇതിനകം 500 ഓളം
പേര് പരാതികളാണ് അദാലത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍
ചെയ്യാത്ത പരാതികള്‍ക്കും നേരിട്ടു തന്നെ പ്രശ്നപരിഹാരത്തിനു സൗകര്യം
ഒരുക്കിയിട്ടുണ്ട്. രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് സമയം.
കൊച്ചിയില്‍ 15 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് വിമുക്തഭടന്മാരുടെ പെന്ഷന്
അദാലത്ത് നടക്കുന്നത്. ഇതിനു മുന്‍പ് 2001ലായിരുന്നു. ഈ വര്‍ഷം രാജ്യത്തെ
ആദ്യത്തെ പെന്ഷന് അദാലത്തും ഇവിടെയാണ്. അടുത്ത അദാലത്ത് അടുത്തമാസം 16,17
തീയതികളില്‍ പൂനെയില്‍ നടക്കും.
ഓരോ വര്‍ഷവും ഏകദേശം 85,000 സൈനികരാണ്
രാജ്യത്ത് സൈനിക സേവനത്തില്‍ നിന്നും വിരമിക്കുന്നത് .രാജ്യത്തിന്റെ സൈനിക
ചിലവിന്റെ വലിയൊരുഭാഗം പെന്ഷന് ആയി നല്‍കേണ്ടിവരുന്നുവെന്ന് ശോഭ ജോഷി പറഞ്ഞു.
എക്സര്‍വീസ് മെന്‍ ജോയിന്റ് സെക്രട്ടറി കെ.ദമയന്തി, ദക്ഷിണ നാവിക കമാന്‍ഡ്
ചീഫ് റിയര്‍ അഡ്മിനറല്‍ ആര്.ബി.പണ്ഡിറ്റ്, രാകേഷ് സൈഗള്‍ ( പിസിഡിഎ ഡിഫെന്‍സ്
അക്കാദമി, മുംബൈ),രാജേഷ് രഞ്ജന്‍ ( സിഡിഎ പെന്ഷന്), എന്നിവര്‍ ചടങ്ങില്‍
പങ്കെടുത്തു.
ചിത്രവിവരണം-----
കൊച്ചിയിലെ നേവല്‍ബേസ്, സാഗരിക
ഓഡിറ്റോറിയത്തില്‍ 138-ാമത് ഡിഫെന്‍സ് പെന്ഷന് അദാലത്ത് എക്സര്‍വീസ് മെന്‍
ജോയിന്റ് സെക്രട്ടറി കെ.ദമയന്തി ഉദ്ഘാടനം ചെയ്യുന്നു. ദക്ഷിണ നാവിക കമാന്‍ഡ്
ചീഫ് റിയര്‍ അഡ്മിനറല്‍ ആര്.ബി.പണ്ഡിറ്റ്,
കണ്ട്രോളര് ജനറല്‍ ഓഫ്
ഡിഫെന്‍സ് അക്കൗണ്ട്സ് മേധാവി ശോഭന ജോഷി എന്നിവരാണ് സമീപം.
കൊച്ചിയിലെ
നേവല്‍ബേസ്, സാഗരിക ഓഡിറ്റോറിയത്തില്‍ കണ്ട്രോളര് ജനറല്‍ ഓഫ് ഡിഫെന്‍സ്
അക്കൗണ്ട്സ് മേധാവി ശോഭന ജോഷി ഇ-പെന്ഷന് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
Monday, March 14, 2016
വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെച്ച മൊബൈല്‍ ടവര്‍ നാട്ടുകാര്‍ പിടികൂടി
കൊച്ചി: വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍
മൊബൈല്‍ ടവര്‍ നാട്ടുകാര്‍
പിടികൂടി. കടവന്ത്രയിലെ ഒരു അപ്പാര്‍ട്ട്മെന്റിനു
മുകളിലാണ് സ്വകാര്യ കമ്പനിയുടെ ടവര്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റ്
ഉടമയുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയാണ് ടവര്‍
വെച്ചിരിക്കുന്നത്.
4-ജി ടവര്‍ ് സ്ഥാപി്ക്കുവാന് വേണ്ടിയാണ് ഒരുക്കങ്ങള്‍
ചെയ്തത്. മറ്റു രണ്ടു വാട്ടര്‍ ടാങ്കുകളോട് ചേര്‍ന്ന താമസക്കാര്‍ക്കു പോലും
സംശയം തോന്നാത്ത രീതിയില്‍ ഏറെ ഭദ്രം ആയിട്ടായിരുന്നു ടവറിന്റെ ഭാഗം
ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ടവര്‍ സ്ഥാപിച്ചതിനു ശേഷം ടാങ്ക് നെടുകെ
പിളര്‍ന്ന് ടവര്‍ അതിനുള്ളില്‍ ആക്കിയശേഷം കൂട്ടിച്ചേര്‍ക്കുകയാണ്
ചെയ്തിരിക്കുന്നത്. പുറമെ നിന്നും നോക്കിയാല്‍ വാട്ടര്‍ ടാങ്ക് എന്ന് അല്ലാതെ
മറ്റൊരു സംശയവും തോന്നുകയില്ല.
സംഗതി പാളിയത് മൊബൈല്‍ ടവറിന്റെ ഇലക്ട്രോണിക്
ഉപകരണങ്ങള്‍ ഓട്ടോ റിക്ഷയില്‍ കൊണ്ടുവരാന്‍ ശമിച്ചതാണ്. ഓട്ടോ ഡ്രൈവറാണ്
നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ കൂട്ടം കൂടി അപ്പാര്‍ട്ട് മെന്റ്
ഉടമയെ ചോദ്യം ചെയ്തതോടെ കള്ളത്തരം പൊളിഞ്ഞു. ഒരു കാരണവശാലും ഈ പ്രദേശത്ത് ഈ 4-ജി
ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയില്ലെന്നു കൗണ്‍സിലര്‍ ജോണ്സണ്
പറഞ്ഞു
നാട്ടൂകാര്‍ ഒന്നടങ്കം സംഘടിച്ചതോടെ ടവര്‍ മാറ്റാമെന്നു ഉടമ സമ്മതിച്ചു.
എന്നാല്‍ മൊബൈല്‍ കമ്പനിയുടെ പക്കല്‍ നിന്നും മൂന്നുവര്‍ഷത്തെ കരാര്‍ തുക
അപ്പാര്‍ട്ട്മെന്റ് ഉടമ വാങ്ങിക്കഴിഞ്ഞു.
നിലവില്‍ മൊബൈല്‍ ടവര്‍
സ്ഥാപിക്കുവാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ രഹസ്യമായി ടവര്‍
ടാങ്കിനുള്ളിലാക്കി സ്ഥാപിച്ചതോടെ മൊബൈല്‍ ദാതാക്കളായ കമ്പനിയും എളുപ്പത്തില്‍ ഈ
കടമ്പകള്‍ മറികടക്കുകയായിരുന്നു.
ചില്‍ഡ്രന്‍സ് ഇന്ത്യ ബാലമേള; ഇന്‍ഫന്റ് ജീസസ് സ്കൂളിന് ട്രോഫി
പറവൂര്‍: ചില്‍ഡ്രന്‍സ് ഇന്ത്യ 29-ാമത് സംസ്ഥാന
ബാലമേളയില്‍ പറവൂര്‍ ഇന്‍ഫന്റ് ജീസസ് ഹയര്‍സെക്കന്ററി സ്കൂള്‍ 1-ാം സ്ഥാനവും
കിഴക്കേപ്രം ലിറ്റില്‍ഹാര്‍ട്സ് സ്കൂള്‍ 2-ാം സ്ഥാനവും കരസ്ഥമാക്കി. പറവൂര്‍
ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ബിജോയ്
സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് രമേഷ് ഡി കുറുപ്പ്
സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാനടന് ബൈജുക്കുട്ടന്‍, സ്കൂള്‍ പിടിഎ പറവൂര്‍
താലൂക്ക് രക്ഷാധികാരി രാജിമേനോന്, മുകുന്ദപുരം സൊസൈറ്റി ഡയറക്ടര്‍ ജോജോ
മനക്കില്, സ്വപ്ന പോള്‍, സാലി ബെയ്ലന്‍, കവിത എസ്, ജിജി ബിജോയ്, കണ്‍വീനര്‍ കെ
എസ് അമൃതം ശശി എന്നിവര്‍ സംസാരിച്ചു. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം
മത്സരവിജയികള്‍ക്ക് ട്രോഫികള്‍ നല്കി. കവി ഒ എന്‍ വി കുറുപ്പ് അനുസ്മരണവും
ഇതോടൊപ്പം നടന്നു.
ഫേട്ടോ: ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന ബാലമേളയില്‍
ജേതാക്കളായ ഇന്‍ഫന്റ് ജീസസ് സ്കൂളിന് സിപ്പി പള്ളിപ്പുറം ട്രോഫി നല്കുന്നു.
സ്വപ്ന പോള്‍, സാലി ബെയ്ലന്‍, കവിത എസ്, രാജിമേനോന്, ബിജോയ് സ്രാമ്പിക്കല്‍,
അമൃതം ശശി, ജിജി ബിജോയ്, ബൈജുക്കുട്ടന്‍, ജോജോ മനക്കില് തുടങ്ങിയവര്‍
സമീപം.
എല്ഡ സെപ്പിയാച്ചി സ്കൂള്‍ വാര്‍ഷികം
പറവൂര്‍: ചാത്തനാട് എല്ഡ
സെപ്പിയാച്ചി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 22-ാം വാര്‍ഷികം നടന് വിനോദ് കെടാമംഗലം
ഉദ്ഘാടനം ചെയ്തു. റിട്ട. പ്രധാനാധ്യാപകന് വി.എന്‍. ശ്രീധരന് അധ്യക്ഷത വഹിച്ചു.
ഇംഗ്ലീഷ് ചേമ്പര്‍ ഡയറക്ടര്‍ പി.ആര്. രവി, ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന
പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കല്‍, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജിജി,
ഫ്രാന്‍സിസ് അവരസ്, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മേരി ലൂസി സേവ്യര്‍, അമേരിക്കന്‍
മിഷന് പ്രതിനിധി സിസ്റ്റര്‍ എല്‍സി കുരിശിങ്കല്‍, പിടിഎ പ്രസിഡന്റ് ജെന്സന്
അന്‍സില്‍, ലീഡര്‍മാരായ വി വി ഗൗരി, ടി ആര് അനന്തു എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ ``ഫര്ഫാല'' മാഗസിന് പ്രകാശനം ചെയ്തു.
![]() |
ചാത്തനാട് എല്ഡ സെപ്പിയാച്ചി സ്കൂള്‍ വാര്‍ഷികം നടന് വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യുന്നു. |
.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നേതാക്കള്‍ ആവേശത്തോടെ
കൊച്ചി:
തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളുടെ ഏത് ആവശ്യത്തിനും എംഎല്‍എ മാര്‍ അടക്കം എല്ലാ
നേതാക്കളും 24 മണിക്കൂറും തയ്യാര്‍. ഒരു മാസം മുന്‍പ് വരെ മഷിയിട്ടു നോക്കിയാല്‍
കാണുവാന്‍ കഴിയാതിരുന്ന നേതാക്കളാണ് ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ സഹായ
ഹസ്തവുമായി എത്തിയിരിക്കുന്നത്.
ചേരാനല്ലൂരിലെ കുടിവെള്ള ക്ഷാമത്തിനു
വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഇന്നലെയാണ് സ്ഥലം എംഎല്‍എ ഹൈബി ഈഡനും പ്രതിപക്ഷ
നേതാക്കളും സംഗതി സീരിയസായി എടുത്തത്.
ചേരാനല്ലൂരിലെ വാട്ടര്‍ അഥോറിറ്റിയുടെ
മുന്നില്‍ ഹൈബി ഈഡന് വെളുത്ത മുണ്ടും ഷര്‍ട്ടും അഴുക്കാകുമെന്നു ഭയക്കാതെ
കുത്തിയിരുന്നു ജനങ്ങളുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വേണ്ട
മുന്നൊരുക്കങ്ങളെല്ലാം ഇതിനു മുന്‍പ് തന്നെ എടുക്കുകയും ചെയ്തു. എംഎല്‍എ വാട്ടര്‍
അഥോറിറ്റിയുടെ മുന്നില്‍ എത്തുന്ന വിവരം ആദ്യം തന്നെ ചാനലുകളെ വിളിച്ചറിയിക്കുകയും
ചെയ്തു.
വേനല്‍ കടുത്തതോടെ ചേരാനല്ലൂരില്‍ കുടിവെള്ളം കിട്ടാക്കനിയായി
മാറിയിരിക്കുകയാണ്. ഇതിനുവേണ്ടി ജനങ്ങള്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. പക്ഷെ
ഇപ്പോള്‍ തന്നെ പരിഹരിക്കാമെന്ന സ്ഥിരം മറുപടി മാത്രം.
പ്രതിപക്ഷ നേതാക്കളുടെ
നേതൃത്വത്തില്‍ ആദ്യം വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു. അതിനു
ശേഷമായിരുന്നു ഹൈബി ഈഡനും സംഘവും ഉച്ചയോടെ എത്തിയത്
തുല്യ നീതിയും വികസനവും`: ബി ജെ പി ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി
കൊച്ചി: വിഭജന രാഷ്ട്രീയമല്ല , കേരളത്തിന് വേണ്ടത് തുല്യനീതിയും വികസനവും
ആണെന്ന സന്ദേശവുമായി ബി ജെ പിയുടെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. പ്രശസ്ത
സാഹിത്യകാരന് കെ.എല്‍. മോഹനവര്മയുടെ വസതിയില്‍ വച്ച് ബി ജെ പി എറണാകുളം പ്രചാരണ
സമിതി കണ്‍വീനര്‍ ടി.അബിജു സുരേഷും ഇലക്ഷന് ചെയര്മാന് സി. ജി രാജഗോപാലും
ചേര്‍ന്ന് മോഹനവര്‍മയ്ക്ക് ലഘുലേഖ നല്കി ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്
ഗൃഹ സന്ദര്‍ശനം നടത്തിയ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും
നേട്ടങ്ങളും ജനങ്ങള്‍ക്ക് വിശദീകരിച്ചു.
`എല്ലാവര്‍ക്കുമൊപ്പം ,
എല്ലാവരുടെയും വികസനം ' എന്ന സന്ദേശവുമായി പ്രവര്‍ത്തകര്‍ ഇരുപതാം തീയതി വരെ
നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമാകും. കൌണ്‍സിലര്‍ സുധാ ദിലീപ്, പി.എ.അജേഷ്
കുമാര്‍, ടി.കെ.നാരായണ സ്വാമി, വി.സി.അനന്തനാരായണന്‍, സുനില്‍ തീരഭൂമി, ആനന്ദ് കെ,
പ്രിയ ആനന്ദ്, കെ.എസ്. ദിലീപ്കുമാര്, തുളസീദാസ്, വി.ഹരികുമാര്‍ എന്നിവര്‍
നേതൃത്വം നല്കി.
Saturday, March 12, 2016
,അല്‍്മായനേതാക്കളാണു സമുദായത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ പറയേണ്ട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സീറോ മലബാര്‍ സഭ അല്‍്മായ നേതൃസമ്മേളനം നടത്തി
കൊച്ചി: പ്രബുദ്ധരായ അല്മായര് സഭയുടെ സമ്പത്തും
അഭിമാനവുമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍
ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന അല്മായ നേതൃസമ്മേളനത്തില്‍
സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനു ദിശാബോധം പകരാന്‍
ആര്‍ജവവും കര്‍മശേഷിയുമുള്ള അല്മായനേതാക്കളെ ഇന്നാവശ്യമുണ്ട്. അല്മായരുടെ
പ്രവര്‍ത്തനങ്ങളില്‍ പ്രേഷിതസ്വഭാവമാണു പ്രകാശിതമാകേണ്ടത്. അല്മായ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും സഹായകമാകണം.
കത്തോലിക്ക കോണ്‍ഗ്രസിനു കക്ഷിരാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രീയമായ
അഭിപ്രായങ്ങളും നിലപാടുകളും കത്തോലിക്ക കോണ്‍ഗ്രസിലൂടെ അല്‍്മായ നേതാക്കള്‍
ആവശ്യമുള്ള അവസരങ്ങളില്‍ ജാഗ്രതയോടെ വ്യക്തമാക്കണം. മെത്രാന്മാരും വൈദികരുമല്ല,
പ്രബുദ്ധതയും പ്രതിബദ്ധതയുമുള്ള അല്‍്മായനേതാക്കളാണു പൊതുസമൂഹത്തില്‍
സമുദായത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ പറയേണ്ടതെന്നും മേജര്‍ ആര്‍ച്ച്ബിഷപ്
ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പിള്ളി രൂപത ബിഷപ്പും അല്മായ കമ്മീഷന്
ചെയര്‍മാനുമായ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന് സെക്രട്ടറി
സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, ഡോ.കുര്യാസ് കുമ്പലക്കുഴി, വി.ജെ.പാപ്പു,
അല്‍്മായ നേതാക്കളായ വി.വി. അഗസ്റ്റിന്, എം.എം. ജേക്കബ് മുണ്ടയ്ക്കല്‍, വി.വി.
അഗസ്റ്റിന്,പ്രെഫ. കൊച്ചുറാണി ജോസഫ്, സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു.
പി.പി. ജോസഫ് പ്രമേയം അവതരിപ്പിച്ചു.
രാവിലെ നടന്ന സമ്മേളനം മാര്‍ മാത്യു
അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം
നടത്തി, ജോണ്‍ കച്ചിറമറ്റം, പീറ്റര്‍ കെ. ജോസഫ്, ജെസ്്റ്റിന്‍ മാത്യു, ജെയിംസ്
ഇലവുങ്കല്‍, ബാബു ജോസഫ്, ജിജി ജേക്കബ്, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ജോസ്
മാത്യു, ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, റാണി മത്തായി, ലക്സി ജോയി, സാബു ജോസ്,
സെബാസ്റ്റിയന് വടശേരി, ഡേവീസ് വല്ലൂരാന്, ഷൈജോ പറമ്പി, ജോസ് ആനിത്തോട്ടം,
ഡെന്നിസ് കെ.ആന്റണി, ഡെല്‍സി ലൂക്കാച്ചന് എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍
രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സംഘടനാ നേതാക്കള്‍, അല്‍്മായ
നേതാക്കള്‍, വിവിധ ഫോറങ്ങളുടെ കണ്‍വീനര്‍മാര്‍ എന്നിവരാണ് അല്മായ
നേതൃസമ്മേളനത്തില്‍ പങ്കെടുത്തത്. വരുന്ന രണ്ട് വര്‍ഷത്തെ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കി. കമ്മീഷന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന ചരിത്ര ഗവേഷണ ഫോറം, ദളിത് ഫോറം, ശാസ്ത്ര സാങ്കേതിക ഫോറം,
പ്രഫഷണല്‍ ഫോറം, കാര്‍ഷിക ഫോറം, മീഡിയ ഫോറം, സംരംഭക ഫോറം തുടങ്ങിയവയുടെ
പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനു സമ്മേളനം പദ്ധതികള്‍ ആസൂത്രണം
ചെയ്തു.
റേഷന്‍ വ്യാപാരികള്‍ യുഡിഎഫിനെതിരെ അണിനിരക്കും
കൊച്ചി
വരുന്ന നിയസമഭ തെരഞ്ഞെടുപ്പില്‍ റേഷന്‍ കടകള്‍
യുഡിഎഫിനെതിരെയുള്ള സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഓഫീസിനു
വിട്ടുകൊടുത്തുകൊണ്ട് പ്രതിഷേധിക്കുമെന്ന് ആള് ഇന്ത്യ റേഷന്‍ ഡീലേഴ്സ്
അസോസിയേഷന് നേതാക്കള്‍ പ്രഖ്യാപിച്ചു.
റേഷന്‍ വ്യാപാരികള്‍ പണം നല്കി അരി
വാങ്ങി സൗജന്യമായി അരിവിതരണം ചെയ്യുന്ന നിലവിലുള്ള രീതി അവസാനിപ്പിക്കുമെന്നും
മുന്നറിയിപ്പ് നല്കി.
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് കുടിശ്ശികായായി 60
കോടി രൂപയും മണ്ണെണ്ണ വ്യാപാരികള്‍ക്ക് ഒന്നര കോടി രൂപയുമാണ് യുഡിഎഫ്
സര്‍ക്കാര്‍ നല്കുവാനുള്ളത്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലും പുതിയ
റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലും പ്രയോറിറ്റി ലിസ്റ്റ്
തയ്യാറാക്കുന്നതിലും സൗജന്യ അരി അര്‍ഹരായവര്‍ക്കു നല്‍കുന്നതിലും സംസ്ഥാന
സര്‍ക്കാര്‍ പരാജയപ്പെട്ടതായി റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മന്ത്രി അനൂപ് ജേക്കബും
റേഷന്‍ വ്യാപാരികളുടെ മറ്റൊരു സംഘടനയ്ക്ക് നേതൃത്വം നല്കുന്ന ജോണി നെല്ലൂര്‍
എംഎല്‍എയും തമ്മിലുള്ള പോരിന് റേഷന്‍ വ്യാപാരികളാണ് ഇരയാരിക്കുന്നതെന്നും
ആരോപിച്ചു. സംസ്ഥാനത്തെ സൗജന്യ റേഷന്‍ വാങ്ങുന്ന 20ലക്ഷത്തോളം പേരില്‍ ആര്
ലക്ഷത്തോളം പേര് അനര്‍ഹരാണെന്നും അര്‍ഹരായ 14ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അരി
ലഭിക്കുന്നില്ലെന്നുംചൂണ്ടിക്കാണിക്കുന്നു.
ിപിഎല്‍ കുടുംബങ്ങള്‍ക്ക് അരി
സൗജന്യമായി നല്‍കാനുള്ള തീരുമാനം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുകൊണ്ടാണെന്നും
സര്‍ക്കാര്‍ ിസൗജന്യമായി നല്കിയാല് ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിതരണം
നടത്താമെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കതിരുന്നതിനു ഭക്ഷ്യവകുപ്പും മന്ത്രി അനുപ്
ജേക്കബുമാണ് ഉത്തരവാദികള്‍. പദ്ധതി പ്രകാരം മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിനോ
പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും.
18ലക്ഷം രൂപ സിഡിറ്റിനു നല്കി കൊണ്ട് പുതിയ റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ വന്‍
അഴിമതിയാണ് നടന്നിരിക്കുന്നത്. അടുത്തെങ്ങും പുതിയ റേഷന്‍കാര്‍ഡ്
ഉപഭോക്താക്കള്‍ക്ക് ലഭിക്കാനുള്ള സാധ്യത ഇല്ലെന്നും റേഷന്‍ വ്യാപാരികള്‍
പറഞ്ഞു.
അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്നിനു അടൂരില്‍ നടക്കും.
സമ്മേളനം അടൂര്‍ പ്രകാശും സമരപ്രഖ്യാപന കണ്വെന്ഷന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം
വിശ്വനും ഉദ്ഘാടനം ചെയ്യും.
ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ
ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍, സംസ്ഥാന പ്രസിഡന്റ്
പി.എം.ഷാജഹാന്,കെ.ജി വിജയന് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Thursday, March 10, 2016
മണിയുടെ ഓര്‍മകളുമായി ആര്‍ട്സ് ആന്‍ഡ് മെഡിസിന്
കൊച്ചി: നാടന്‍ പാട്ടുകളുടെ ശീലുകള്‍ ജനകീയമാക്കിയ നടന് കലാഭവന്‍
മണിയുടെ ഓര്‍മകള്‍ അയവിറക്കിയാണ ആര്‍ട്സ് ആന്‍ഡ് മെഡിസിന്റെ 110-ാമത് സംഗീത
സാന്ത്വന പരിപാടി അരങ്ങേറിയത്. പ്രശസ്ത ഗായകരായ ശ്യാം പ്രസാദ്, പ്രവീണ
എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. കൊച്ചി ബിനാലെ ഫൗണേ്ടഷന്‍, ലേക്ഷോര്
ആശുപത്രി, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് ആര്‍ട്സ്
ആന്‍ഡ് മെഡിസിന് പരിപാടി സംഘടിപ്പിക്കുന്നത്.
സിനിമയില്‍ അഭിനയത്തിനും
പാട്ടിനും ഒരു പോലെ പ്രാധാന്യം നല്കിയ കലാഭവന്‍ മണിയുടെ രണ്ട് പാട്ടുകളാണ്
അവര്‍ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഉമ്പായിക്കൊച്ചാണ്ടി എന്ന
നാടന്‍ പാട്ട് കേള്‍വിക്കാര്‍ നൊമ്പരത്തോടെയാണ് ഏറ്റുവാങ്ങിയത്. 2008ല്‍
പുറത്തിറങ്ങിയ കബഡി കബഡി എന്ന ചിത്രത്തിലെ മിന്നാമിനുങ്ങേ എന്ന പാട്ടും ഗായകര്‍
പാടി.
നാടന്‍ പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച
വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന് ശ്യാം പ്രസാദ് പറഞ്ഞു. സ്റ്റേജ്
പരിപാടികളില്‍ അദ്ദേഹം പകര്‍ന്ന് നല്‍കിയിരുന്ന ഊര്‍ജം വളരെ വലുതായിരുന്നു.
പലപ്പോഴും മാതൃകയാക്കിയതും അദ്ദേഹത്തെയാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
മണിയുടെ ഗാനങ്ങള്‍ക്ക് പുറമെ തമിഴ്, ഹിന്ദി ഗാനങ്ങളും
ഗായകര്‍ ആലപിച്ചു. ഇളയനിലാ പൊഴികിറതെ, അമ്മായെന് എന്‍ട്രഴിക്കാത എന്നീ ഗാനങ്ങള്‍
ശ്യാം ആലപിച്ചപ്പോള്‍, ഹിന്ദി, മലയാളം ഗാനങ്ങളാണ് പ്രവീണ പാടിയത്.
ആജാരെ
പര്‍ദേശി, സുറുമൈഅഖിയോംമെ, തേനും വയമ്പും എന്നീ ഗാനങ്ങള്‍ പ്രവീണ ആലപിച്ചു. മൈ
ബിഗ് ഫാദര്‍, മാഡ് ഡാഡ്, ടീന്‍സ് തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുള്ള ശ്യാം
പ്രസാദ് സ്റ്റീഫന്‍ ദേവസിയുടെ സോളിഡ് എന്ന ബാന്‍ഡിലെ അംഗമാണ്. കര്‍ണാടക
സംഗീതജ്ഞയായ പ്രവീണ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുന്നുണ്ട്. ആര്‍ട്സ്
ആന്‍ഡ് മെഡിസിന്റെ അടുത്ത ലക്കം കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ
പാട്ടുകള്‍ മാത്രമായിരിക്കും അവതരിപ്പിക്കപ്പെടുകയെന്നും സംഘാടകര്‍ അറിയിച്ചു.
യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത് മുന്നണിയുമായും സഹകരിക്കും
കൊച്ചി
യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായും
സഖ്യത്തിലേര്‍പ്പെടുമെന്ന് ജെഎസ്എസ് നേതാവ് രാജന്‍ബാബു മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും പിന്തുണച്ചിട്ടും
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് തങ്ങളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ്
സ്വീകരിച്ചത്. യുഡിഎഫിന്റെ ഈ നയം ഗൗരിയമ്മ നേരത്തെ തന്നെ മനസിലാക്കി എന്നു വേണം
കരുതാനെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20 വര്‍ഷമായി യുഡിഎഫില്‍
ഘടകകക്ഷിയായും സഖ്യകക്ഷിയായും ഉറച്ചു നിന്ന തങ്ങളോട് കടുത്ത നീതികേടാണ് നേതൃത്വം
കാട്ടിയതത്. ചില വ്യക്തികള്‍ക്ക് ചിലരോടുള്ള വ്യക്തിവൈരാഗ്യവും വിരോധവുമാണ്
ഇതിലേക്ക് എത്തിച്ചത്. ജെസ്എസ്സിലെ പിളര്‍പ്പ് തന്നെ യുഡിഎഫിന്റെ പേരിലാണ്.
യുഡിഎഫ് അനുകൂലവും പ്രതികൂലവുമായ നിലപാടുകളെ തുടര്‍ന്നാണ് ജെഎസ്എസ്എസ്സില്
രാജന്ബാബുവെന്നും ഗൗരിയമ്മയെന്നും രണ്ടു വിഭാഗം ഉണ്ടായത്.
ബിഡിജെസ്
ഉടലെടുത്തതുമുതല്‍ ജെഎസ്എസ്സിനെ ഒറ്റപെടുത്തുന്നതിനും പൊതു സമൂഹത്തില്‍
അവഹേളിക്കുന്നതിനും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണ്.
എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും ലീഗല്‍ അഡൈ്വസര്‍ സ്ഥാനം
ഉപേക്ഷിക്കണം എന്നുള്ള കോണ്‍ഗ്രസിലെ ചിലരുടെ വിക്തിപരമായ ആവശ്യം
നിഷേധിക്കേണ്ടിവന്നു. ഈ അവസരം മുതലെടുത്ത് ജെഎസ്എസിനുള്ള സീറ്റുകള്‍ കൈയടക്കാന്‍
ആഗ്രഹിച്ചവര്‍ രാഷ്ട്രീയ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുത്തുകയായിരുന്നു.
കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷണം
കൊച്ചി: കലാഭവന്‍മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ജനകീയ നീതി വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ മണി സ്മൃതി യാത്ര സംഘടിപ്പിക്കാനും നാടന്‍ കലാപഠനകേന്ദ്രം തുടങ്ങാനും വര്‍ഷം തോറും മണി ചലച്ചിത്രമേള നടത്താനും തീരുമാനമായതായും അവര്‍. ജനകീയ നീതിവേദി 12ന് വൈകിട്ട് മൂന്നിന് അച്യുതമേനോന് ഹാളില്‍ സ്മൃതി അനുസ്മരണ യോഗം സംഘടിപ്പിക്കും. ഒഎന്‍വി കുറുപ്പ്, ടി.എന്‍. ഗോപകുമാര്‍, ജസ്റ്റിസ് പരിപൂര്ണന്, കല്പന, കലാഭവന്‍ മണി, ഷോണ്‍ ജോണ്സണ്, രാജേഷ് പിള്ള, സജി പറവൂര്‍, രാജാമണി എന്നിവരുടെ സ്മരണാര്‍ഥമാണ് പരിപാടി. അഡ്വ. സുനില്‍ എം. കാരാണി, ഓര്‍ഗനൈസിങ് സെക്രട്ടറി രവീന്ദ്രന്, പത്മിനി, റഷീദ് ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് അന്വേഷണം വേണം
കൊച്ചി
ഇടുക്കി
ജില്ലയിലെ പീരുമേട് താലൂക്കില്‍ സ്വകാര്യ തോട്ടം ഉടമയ്ക്ക് 750 ഏക്കറോളം മിച്ചഭൂമി വിട്ടു നല്‍കിയതിനു പിന്നില്‍ അഴിമതി ഉണ്ടെന്ന് ഹൈറേഞ്ച് പ്ലാന്റേഷന്
വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റ് എം.എ. റഷീദ് വാര്‍ത്താസമ്മേളനത്തില്‍
ആരോപിച്ചു്ര.
റവന്യു മന്ത്രി അടൂര്‍ പ്രകാശിനു ഇതില്‍ പങ്ക് ഉണ്ടെന്നും
സംശയിക്കുന്തായും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഹൈറേഞ്ച്
പ്ലാന്റേഷന് വര്‍ക്കേഴ്സ് യൂണിയന് ആവശ്യപ്പെട്ടു
ഭൂമി കൈമാറ്റത്തിനെതിരെ
ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 560 കോടി രൂപ വിലവരുന്ന
ഭൂമിയും 250 കോടി രൂപയുടെ തടിയുമാണ് റവന്യൂ വകുപ്പ് തോട്ടം ഉടമയ്ക്ക് വിട്ടു
നല്‍കിയത്. റവന്യൂ വകുപ്പ് നേരിട്ട് നടത്തിയ ഇടപാടുകളെ കുറിച്ച് വിജിലന്‍സ്
അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ നിലപാട്
വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ലവ് ഡെയില്‍ ഫൗണ്ടേഷന് പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു
കൊച്ചി: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ഡെയില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതായി എക്സിക്ക്യൂട്ടീവ് ഡയറക്റ്റര്‍ ജെനി വര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരദേശ മേഖലകളിലെ കുട്ടികളെ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. അവര്‍ക്ക് ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും നല്കി ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും അഭയം നല്‍കാനും ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ പറഞ്ഞു
അസ്ഥികളേയും പേശികളെയും ബാധിക്കുന്ന ക്യാന്‍സറിനെക്കുറിച്ച് ദേശീയ സെമിനാര്‍
കൊച്ചി: അസ്ഥികളേയും പേശികളേയും ബാധിക്കുന്ന ക്യാന്‍സറുകളെ നേരിടുന്ന
വൈദ്യശാസ്ത്രശാഖയുടെ രണ്ടാമത് ദേശീയ സമ്മേളനം 11 മുതല്‍ 13 വരെ കൊച്ചി
ക്രൗണ്‍പ്ലാസയില്‍ നടക്കും. ഇന്ത്യന്‍ മസ്കുലോ സ്കെലിറ്റല്‍ ഓണ്‍കോളജി
സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച
വൈകിട്ട് 5.30ന് ഇന്റര്‍നാഷണല്‍ ലിംപ് സാല്‍വേജ് സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.
റീന്‍ഹാര്‍ഡ് വിന്‍ഡ്ഹേഗര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള ഓര്‍ത്തോപീഡിക്
ഓണ്‍കോ സര്‍ജറി വിദഗ്ധരും പ്രൊഫസര്‍മാരും സമ്മേളനത്തിന്റെ ഭാഗമാകും.
തുടര്‍വൈദ്യശാസ്ത്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശാസ്ത്ര സെഷനുകളും
വര്‍ക്ക്ഷോപ്പുകളും ഉണ്ടായിരിക്കും. പുതിയ മരുന്നുകള്‍, തന്മാത്രകള്, വ്യത്യസ്ത
ഇംപ്ലാന്റുകള്‍, ചികിത്സാചെലവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ ചര്‍ച്ച
ചെയ്യും. രണ്ട് ദിവസം ഓണ്‍കോളജി നേഴ്സിങ് ട്രെയിനിങ് പരിപാടിയും
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. സുബിന്
സുഗത്, ഡോ. അരുണ്‍ലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ലാറ്റിന്‍ കാത്തലിക് വിമാന്‍സ് അസോസിയേഷന് ജനറല്‍ കൗണ്‍സില്‍ എറണാകുളത്ത്
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ ആറാമത് ജനറല്‍ കൗണ്‍സില്‍ 12,13 തീയതികളില്‍ എറണാകുളം ആശീര്‍ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ന് രാവിലെ 11ന് ഡോ.ഫ്രാന്‍സിസ്
കല്ലറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജെയിന് ആന്‍സില്‍
ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിബിസി ലെയ്റ്റി കമ്മീഷന് ചെയര്മാന്
ഡോ. അലക്സ് വടക്കുംതല പ്രഭാഷണം നടത്തും.
ഇതിന് മുന്നോടിയായി രാവിലെ 10.30ന്
വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍ മാത്യു ഇലഞ്ഞിമറ്റം പതാക ഉയര്‍ത്തും. ഒരുമ
പെരുമ' ജ്വാല തെളിയിക്കല്‍ ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് നിര്‍വഹിക്കും.
ഉദ്ഘാടനസമ്മേളനത്തെ തുടര്‍ന്ന് സ്ത്രീ ഒരുമ കുടുംബപെരുമയ്ക്ക്, സ്ത്രീഒരുമ
രാഷ്ട്രീയ പെരുമയ്ക്ക് എന്ന വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
ഞായറാഴ്ച
സ്ത്രീ ഒരുമ സാമൂഹ്യ പെരുമയ്ക്ക്, സ്ത്രീ ഒരുമ വിമന്‍സ് കമ്മീഷണിലൂടെ, സ്ത്രീ
പെരുമ സമുദായ പെരുമയ്ക്ക്, സ്ത്രീ ഒരുമ സംഘടന പെരുമയ്ക്ക് എന്നീ വിഷയങ്ങളില്‍
സെമിനാര്‍ നടക്കും. വൈകിട്ട് 3ന് എറണാകുളം ഹൈക്കോര്‍ട്ടിന് സമീപമുള്ള
മദര്‍തെരേസാ സ്ക്വയറില്‍ നിന്നും ആരംഭിക്കുന്ന റാലി അഡ്വ. അഞ്ജലി സൈറസ് ഫല്‍ഗ്
ഓഫ് ചെയ്യും. ഗാന്ധി സ്ക്വയറില്‍ റാലി സമാപിക്കും.
വൈകിട്ട് 4ന് നടക്കുന്ന
സമാപന സമ്മേളനം മേയര്‍ സൗമിനി ജെയിന് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ജോസഫ്
കാരിക്കശ്ശേരി അധ്യക്ഷത വഹിക്കും. ഫാ. മാര്ട്ടിന്തൈപ്പറമ്പില്, സംസഥാന ജനറല്‍
സെക്രട്ടറി അല്‍ഫോന്‍സ, പ്രസിഡന്റ് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്, വരാപ്പുഴ
അതിരൂപതാ പ്രസിഡന്റ് ഷീല ജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെമ്പിളൈ ഒരുമൈ ദേവികുളത്തും പീരുമേടും മേത്സരിക്കും:
* നയപ്രഖ്യാപന സമ്മേളനവും നന്ദിസംഗമവും 13നു മൂന്നാറില്‍
കൊച്ചി: തോട്ടം മേഖലയിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊഴിലാളി പ്രതിനിധിയെ മത്സരിപ്പിക്കുമെന്നു പെമ്പിളൈ ഒരുമൈ. ദേവികുളം മണ്ഡലത്തിലാണു പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. പീരുമേടിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു സംബന്ധിച്ചു ആലോചനനടന്നുവരുന്നു.. ഇരു നിയമസഭ സീറ്റുകളിലും പെമ്പിളൈ ഒരുമയുടെ വനിതാ സ്ഥാനാര്‍ത്ഥികളായിരിക്കും മത്സരിക്കുക.
ഇരുമണ്ഡലങ്ങളിലും പെമ്പിളൈ ഒരുമൈയുടെ രാഷ്ട്രീയനിലപാട് നിര്‍ണായകമാണ്. ട്രേഡ് യൂണിയന് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷന് (നമ്പര്‍: 6/2) ലഭിച്ച പെമ്പിളൈ ഒരുമൈയുടെ നയപ്രഖ്യാപന സമ്മേളനവും നന്ദി സംഗമവും 13നു രാവിലെ പതിനൊന്നിന് മൂന്നാര്‍ ടൗണില്‍ നടക്കുമെന്നു പ്രസിഡന്റ് ലിസി സണ്ണി, സെക്രട്ടറി രജേശ്വരി, ലീഗല്‍ അഡൈ്വസര്‍ അഡ്വ. ബിജു പറയന്നിലം എന്നിവര്‍ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തോട്ടം തൊഴിലാളികള്‍ക്കായുള്ള പെമ്പിളൈ ഒരുമൈയുടെ ഐതിഹാസിക സമരം വിജയം കണ്ട സാഹചര്യത്തില്‍ സംഘടനയെ തകര്‍ക്കാന്‍ മറ്റു ട്രേഡ് യൂണിയനുകള്‍ കുത്സിത നീക്കം നടത്തുകയാണ്. ഇതിനു കമ്പനി ഒത്താശ ചെയ്യുന്ന നിലപാടു വിരോധാഭാസമാണ്. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുള്‍പ്പടെ ശക്തമായ നിലപാടുകളുമായി പെമ്പിളൈ ഒരുമൈ മുന്നോട്ടുപോകുന്നത്. സ്ഥാനാര്‍ഥി, തുടര്‍ന്നുള്ള രാഷ്ട്രിയനിലപാടുകള്‍ എന്നിവ തീരുമാനിക്കുന്നതിനു ഉപസമിതിയെ നിയമിച്ചിട്ടുണ്ട്.
ഗ്രാമങ്ങളുടെ വികസനത്തിനോടും, തൊഴിലാലികളുടെ അഭിവൃദ്ധിയോടും താല്പര്യമുള്ളവര് നിയമസഭയിലുണ്ടാകുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പെമ്പിളൈ ഒരുമൈ നേതൃത്വം നല്‍കും. കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന യൂണിയന് മറ്റു യൂണിയനുകളോടു മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൊഴിലാളികളോടു വിശ്വസ്തത പുലര്‍ത്തുന്ന നിലപാടായിരിക്കും യൂണിയന് സ്വീകരിക്കുക. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും, സൗമ്യമായ പെരുമാറ്റവും യൂണിയന്റെ മുഖമുദ്രയായിരിക്കും. തൊഴിലാളികള്‍ക്കു സ്വന്തമായ വീടും, സ്ഥലവും നല്‍കുക, ബിപിഎല്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുക, മൂന്നാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുക, മൂന്നാറിലെ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന റോഡുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നവീകരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ രാഷ്ട്രീയകക്ഷികളിലും സര്‍ക്കാരിലും സമ്മര്‍ദം ശക്തമാക്കും. ദിവസക്കൂലി 500 രൂപയാക്കുക, ലയങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, രോഗികള്‍ക്ക് ലൈറ്റ് വര്‍ക്ക് നല്‍കുക, ലയങ്ങളിലേയ്ക്കുള്ള കമ്പനിവക റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, ബോണസും ആനുകൂല്യങ്ങളും കാലോചിതമായി വര്‍ധിപ്പിക്കുക, വൃദ്ധരായ മുന്‍കാല തൊഴിലാളികള്‍ക്കു വേണ്ടിയും തൊഴിലിനിടെ അപകടത്തില്‍പെട്ടു ശാരീരിക വൈകല്യമുണ്ടായവര്‍ക്കു ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കമ്പനിയില്‍ നിന്നും നേടിയെടുക്കുന്നതില്‍ യൂണിയന് പ്രതിജ്ഞാബദ്ധമാണ്.
തോട്ടം തൊഴിലാളികള്‍ പതിറ്റാണ്ടുകളായി യൂണിയനുകളാല്‍ വഞ്ചിക്കപ്പെടുന്നു എന്ന തിരിച്ചറിവില്‍ സ്ത്രീ തൊഴിലാളികള്‍ സ്വയം സംഘടിച്ച് മൂന്നാറില്‍ നടത്തിയ പെമ്പിളൈ ഒരുമൈ സമരത്തിന്റെ ഫലമായി ദിവസക്കൂലി 69 രൂപയും, ബോണസ് 20 ശതമാനവുമാക്കി വര്‍ധിപ്പിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ യൂണിയനുകളുടെയോ പിന്തുണയില്ലാതെ നടത്തിയ ഈ സമരത്തിനു കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും ലഭിച്ച സഹായത്തിനു നന്ദി അറിയിക്കുകയെന്നതും 13ലെ സമ്മേളനത്തിന്റെ ലക്ഷ്യമാണ്. മാധ്യമങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരി സുഹൃത്തുക്കള്‍, ടാക്സി, ചുമട്ട് തൊഴിലാളികള്‍, എന്നിവര്‍ക്കൊപ്പം നല്ലവരായ കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി പറയുവാന്‍ പെമ്പിളൈ ഒരുമൈ കടപ്പെട്ടിരിക്കുന്നു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് സമരത്തിനെത്തിയത്. എല്ലാ പാര്‍ട്ടിക്കാരും സമരസ്ഥലത്തെത്തിയിരുന്നു. പലരും വന്നുപോയെങ്കിലും സമരം തുടങ്ങിയതും വിജയത്തിലെത്തിച്ചതും പെമ്പിളൈ ഒരുമയാണ്.
സാമൂഹ്യപ്രവര്‍ത്തകരായ സാറാ ജോസഫ്, സി.കെ ജാനു, സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ. ലിസി ജോസ് തുടങ്ങിയവര്‍ നന്ദി സമ്മേളനത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ ആരെയും ക്ഷണിക്കുന്നില്ലെന്നു പെമ്പിളൈ ഒരുമൈ നേതാക്കള്‍ എടുത്തു പറഞ്ഞു. വി.എസ് അച്യുതാനന്ദന് സമരത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയത് സിപിഎമ്മിന് അകത്തുള്ള തന്റെ ശക്തി തെളിയിക്കുന്നതിനു മാത്രമായിരുന്നുവെന്നും പെമ്പിളൈ ഒരുമൈ നേതാക്കള്‍ പറഞ്ഞു.
വാര്‍ധക്യത്തില്‍ കഴിയുന്ന മുന്‍കാല തൊഴിലാളികളെ സമ്മേളനത്തില്‍ ആദരിക്കും. ലോക വനിതാ ദിനാചരണവും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
പത്രസമ്മേളനത്തില്‍ പെമ്പിളൈ ഒരുമൈ വൈസ് പ്രസിഡന്റ് കൗസല്യ, ട്രഷറര്‍ സ്റ്റെല്ല മേരി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാസ്റ്റിന്, ഈശ്വരമൂര്‍ത്തി, ശ്രീലത എന്നിവരും പങ്കെടുത്തു.
ചിത്രവിവരണം--
പെമ്പീളൈ ഓരുമൈ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍. പെമ്പിളൈ ഒരുമൈ വൈസ് പ്രസിഡന്റ് എക്സിക്യുട്ടീവ് അംഗം കൗസല്യ തങ്കമണി, ശ്രീലത ചന്ദ്രന്, പ്രസിഡന്റ് ലിസി സണ്ണി, സെക്രട്ടറി രാജേശ്വരി ജോളി എന്നിവര്‍ ്
Wednesday, March 9, 2016
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് തുടക്കം
കൊച്ചി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ
നിലപാടിനെതിരെ ആഞ്ഞടിച്ച് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന്
ഫ്രാന്‍സിസ് ജോര്‍ജ്. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാരാണ്
യുഡിഎഫിന്റേത്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട കാര്‍ഷിക മേഖലയെ പാടെ
അവഗണിക്കുന്ന നിലപാടാണ് ഇരു സര്‍ക്കാരുകളും സ്വീകരിച്ചത്.
കേരളത്തിലെ
കാര്‍ഷിക മേഖല ഏറ്റവും വലിയ വില തകര്‍ച്ച നേരിട്ട കാലഘട്ടമാണ് കഴിഞ്ഞ അഞ്ച്
വര്‍ഷം. രണ്ടാം യുപിഎ ഗവണ്മെന്റ് കൊണ്ടുവന്ന ഗാഡ്ഗില്‍, കസ്തൂരി രംഗന്
റിപ്പോര്‍ട്ടുകള്‍ മലയോര മേഖലില്‍ ഒട്ടേറെ ഭയാശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവിടെ
താമസിക്കുന്നവരുടെ ദൈനംദിന കാര്യങ്ങളെ വിലമതിക്കാതെ പരിസ്ഥിതി സംരക്ഷിക്കണമെന്നത്
പ്രായോഗികമല്ല. വിഷയം പഠിക്കാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മലയോര മേഖലകളില്‍ നേരിട്ട് സന്ദര്‍ശനം
നടത്തിയ കമ്മിറ്റി ജനവാസ മേഖലകളെ ഒഴിവാക്കി വനമേഖലയെ മാത്രം പരിസ്ഥിതി സംരക്ഷിത
മേഖലയാക്കി മാറ്റണമെന്ന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്
കൈമാറിയ റിപ്പോര്‍ട്ടില്‍ ഇഛാശക്തിയോടെ ഇടപെടുന്നതില്‍ സംസ്ഥാന സര്‍്ക്കാര്‍
പരാജയപ്പെട്ടു.
മലയോര മേഖലകളിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം
നല്കുമെന്നുള്ള പ്രഖ്യാപനം അഞ്ച് വര്‍ഷം കഴിയുമ്പോഴും പാലിക്കപ്പെട്ടിട്ടില്ല.
ഒരു ലക്ഷത്തോളം കൈവശ കര്‍ഷകര്‍ പട്ടയം ലഭിക്കാതെ കഴിയുന്നുണ്ട്.
ഇഎഫ്എല്‍
വ്യവസ്ഥയില്‍ ഭൂമി നല്‍കിയവര്‍ക്ക് അത് തിരിച്ചു നല്‍കുമെന്ന സര്‍ക്കാരിന്റെ ആദ്യ
ബജറ്റിലെ നിര്‍ദേശം ഇതു വരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം.
241 രൂപ വരെ
ഉണ്ടായിരുന്ന റബര്‍ വില ഇന്ന് 100ല്‍ താഴെ എത്തി. കര്‍ഷകര്‍ക്ക് പിടിച്ചു
നില്ക്കാനാവുന്നില്ല. ഏതാനും കര്‍ഷകര്‍ ആത്മഹത്യ വരെ ചെയ്തു. നമ്മുടെ രാജ്യത്ത്
കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഖേദകരമാണ്. ബജറ്റില്‍ പണം വകയിരുത്തിയതു
കൊണ്ടു മാത്രം ആയില്ല. അത് കര്‍ഷകരിലേക്ക് എത്തിക്കാനും സര്‍ക്കാര്‍ ശ്രമിക്കണം.
റബര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് വരുത്തിയത്. റബര്‍
കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ തായ്ലന്റ് പോലുള്ള രാജ്യങ്ങള്‍ ചെയ്തിരിക്കുന്ന
കാര്യങ്ങള്‍ മാതൃകയാക്കേണ്ടതാണ്. ഏലം കര്‍ഷകരും പ്രതിസന്ധിയിലാണ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളവും
രാജ്യത്തെ സംബന്ധിച്ചും വളരെ സുപ്രധാനമായ ഒന്നാണ്. എന്‍ഡിഎ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു ശേഷം ന്യൂനപക്ഷ വിഭാഗങ്ങളോടും ദളിത് വിഭാവങ്ങളോടുമുള്ള
സമീപനത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധയോടെ കാണണം. കോടതികളെ പോലും
വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ജനാധിപത്യ
സംസ്കാരത്തിന് ഒട്ടും യോജിച്ചതല്ല. പ്രധാനമന്ത്രി എന്നാല്‍ സമന്മാരില്
ഒന്നാണ്. ഇവിടെ സമന്മാര് ആരുമില്ല, ഒരു ഒന്നാമന് മാത്രമേ ഉള്ളു. അദ്ദേഹവും
അദ്ദേഹത്തിന്റെ ഓഫീസും കേന്ദ്രീകരിച്ചാണ് ഇന്ന് കേന്ദ്ര ഭരണം മുന്നോട്ട്
പൊയ്ക്കോണ്ടിരിക്കുന്നത്. അടുത്ത ഉപദേശകരും കൂടി എടുക്കുന്ന തീരുമാനങ്ങള്‍ മറ്റ്
മന്ത്രാലയങ്ങള്‍ നടപ്പാക്കാണ്ടി വരുന്നു എന്നതാണ് അവസ്ഥ.
വലിയ
പ്രതീക്ഷയോടെയാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ യോജിച്ചത്. ശക്തമയാ രാഷ്ട്രീയ
പ്രസ്ഥാനമായി മാറുമെന്നായിരുന്നു പ്രതീക്ഷ. അതെല്ലാം അസ്ഥാനത്താണെന്ന കസ്തൂരി
രംഗന്‍വിഷത്തിലും പട്ടയ വിഷയത്തിലും ഇഎഫ് എല്‍ വിഷയത്തിലും ബോധ്യപ്പെട്ടു.
ഫലപ്രദമായി ഒന്നും ചെയ്യാന്‍ കേരളാ കോണ്‍ഗ്രസിന് ആയില്ല.
ഈ ആവശ്യങ്ങള്‍
ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സമര പരിപാടികളിലേക്ക് കടക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണു തുറപ്പിക്കാനുള്ള പരിപാടികള്‍ ആസൂത്രണം
ചെയ്യുമെന്നും അദ്ദേഹം.
കേരള കോണ്‍ഗ്രസ് -മാണിഗ്രൂപ്പ് ഇനി ഉറവ വറ്റുന്ന കിണര്‍- ഫ്രാന്‍സിസ് ജോര്‍ജ്
കൊച്ചി:
കേരള കോണ്‍ഗ്രസ് -എം ഉറവ വറ്റുന്ന
കിണര്‍ ആണെന്ന് ജനാധപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്.
വരും ദിവസങ്ങളില്‍ ആര് വഴിയാധാരമാകുമെന്ന് ജനം തീരുമാനിക്കുമെന്നും അദ്ദേഹം
പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍
പങ്കെടുത്തുകൊണ്ടു സംസാരിക്കുയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്.
കെസിഎം എന്ന
പാര്‍ട്ടിയുടെ ഉറവ വറ്റിക്കൊണ്ടിരിക്കുകയാണ് അത് അധികം താമസിയാതെ
ശൂന്യമാകുമെന്നതില്‍ യാതൊരു സംശയവുമില്ല.അതുകൊണ്ട് തങ്ങളെ സംബന്ധിച്ചിടത്തോളം
അങ്ങനെ ഭയാശങ്കകള്‍ ഒന്നുമില്ലെന്നും തങ്ങള്‍ സ്വീകരിച്ച നിലപാടിനെ കേരളത്തിലെ
പൊതുസമൂഹം അംഗീകരിച്ചാല്‍ തങ്ങള്‍ വഴിയാധാരമാവില്ലെന്നും . ജനങ്ങള്‍
അംഗീകരിച്ചില്ലെങ്കില്‍ ആരാണെങ്കിലും വഴിയാധരാമകുമെന്നും അദ്ദേഹം പറഞ്ഞു
തങ്ങള്‍
സ്വീകരിച്ച നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് നിലവില്‍ കേരള കോണ്‍ഗ്രസ്
പാര്‍ട്ടിയിലെ ഭാരവാഹിത്വം രാജിവെച്ച് ജനാധിത്യ കേരള കോണ്‍ഗ്രസിലേ്ക്കു
വരുകയാണെന്നും എല്ലാ ജില്ലകളിലും ഈ ഒരു ഒഴുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.
1964ല്‍ രൂപം കൊണ്ട കേരള കോണ്‍ഗ്രസ് പാട്ടിയെ അതേശൈലിയില്‍
പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേരള
കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍പ്പെട്ട നിരവധി നേതാക്കളും നിലവിലുള്ള സ്ഥാനങ്ങള്‍
രാജിവെച്ചു ജനാധിപത്യ കേരള കോണ്‍ഗസിനൊടൊപ്പം പ്രവര്‍ത്തിക്കാന്‍
തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ചു ഒരു
ശക്തിയാകണമെന്നും 1964 മുതല്‍ 75വരെ കേരള കോണ്‍ഗ്രസ് നിര്‍ണായകശക്തിയായി
നിന്നിരുന്നുവെന്നും അദ്ദേഹം അനുസമരിച്ചു. പാര്‍്ട്ടിയുടെ ഐക്യത്തിനുവേണ്ടിയാണ്
ഇടതുമുന്നണിയില്‍ നിന്നും രാജിവെച്ചത്. എന്നാല്‍ അന്ന് ഉണ്ടാക്ക്ിയ ധാരണകള്‍
ജലരേഖകളായി മാറി. കസ്തുരി രംഗന്,പട്ടയം, ഇഎഫ്എല്‍ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ
നിലപാട് അണികളില്‍ വലിയൊരു നിരാശയാണ് ഉണ്ടാക്കിയത് . അതുകൊണ്ടാണ് കേരള
കോണ്‍ഗ്രസുകളുടെ ലയനം തെറ്റായിപ്പോയി എന്നു ഇപ്പോള്‍ പറയേണ്ടിവരുന്നതെന്നും
ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ പേരില്‍
ഉന്നയിക്കപ്പെട്ട അഴിമതികളെക്കുറിച്ച് തങ്ങള്‍ എന്നും സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോള്‍, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍
മാത്രം പറയുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാര്‍ കോഴ കേസില്‍ ആരോപണം
ഉന്നയിച്ചവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാത്തത് സംശയകരമാണെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.
ബാര്‍ കോഴ പ്രശ്നത്തില്‍ കെ.എം.മാണി രാജിവെക്കണമെന്നു തങ്ങള്‍
ശക്തമായി ആവശ്യപ്പെട്ടിരുന്നതായും ഇനി മാണിസാര്‍ തുടരാന്‍ പാടില്ല എന്ന ശക്തമായ
നിലപാട് ജോസഫ് ഗ്രൂപ്പ് കൈക്കൊണ്ടിവെന്നും ഇക്കാര്യം പാര്‍ട്ടി കമ്മിറ്റിയില്‍
് ആവശ്യപ്പെട്ടിരുന്നതായും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ മാണി
രാജിവെക്കുകയാണെങ്കില്‍ പി.ജെ.ജോസഫ് കൂടി രാജിവെക്കണമെന്ന വിചിത്രമായ ആവശ്യം മാണി
ഗ്രൂപ്പിന്റെ ഭാഗത്തു നിന്നും വന്നു. ഇതിനെ തങ്ങള്‍ ശക്തമായി
എതിര്‍ക്കേണ്ടിവന്നുവെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ജോസഫ്
ഗ്രൂപ്പുകാരോട് മാന്യമായി ഒരിക്കലും പേരുമാറിയട്ടില്ലെന്നും എന്നും അവഗണന
ആയിരുന്നു. ന്യുനപക്ഷ അവകാശ സംരക്ഷണത്തിനു നടക്കുന്ന കേരള കോണ്‍ഗ്രസിനപ്പോലുള്ള ഒരു
പാര്‍ട്ടി ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ചില ബാന്ധവങ്ങള്‍ സ്ഥാപിക്കാന്‍
ശ്രമങ്ങള്‍ കൂടി നടത്തുന്നതു കണ്ടതോടെയാണ് ഒടുവില്‍ പുറത്തു പോകേണ്ടിവന്നതെന്നും
അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ നല്കിയ സ്ഥാനമാനങ്ങള്‍ ഇതുവരെ യാതൊരു
അപവാദങ്ങളും കൂടാതെ താനും ആന്റണി രാജുവും കൊണ്ടു നടന്നുവെന്നും യാതൊരു പരാതിയും
തങ്ങള്‍ക്കെതിര ഉന്നയിക്കാന്‍ സാധ്യതയില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്
അവകാശപ്പെട്ടു.
ജോസ് കെ.മാണി ഡല്‍ഹിയില്‍ നടത്തിയ സമരം റബര്‍ കര്‍ഷകര്‍ക്കു
വേണ്ടി നടത്തിയ സമരം അല്ലെന്നും ജോസ് കെ.മാണി അദ്ദേഹത്തിനു വേണ്ടി തന്നെ സ്വയം
പ്ലാന്‍ ചെയ്തു നടത്തിയ സമരം ആണെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു.
ജോസ്
കെ.മാണിയുടെ സമരത്തിന്റെ ഭാഗമായി കിട്ടിയെന്നു പറയുന്ന റബര്‍ ഇറക്കുമതി നിരോധനം
വന്‍കിട റബര്‍ കമ്പനികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. റബര്‍ ഇറക്കുമതി
ചെന്നൈ ,മുംബൈ തുറമുഖങ്ങളിലൂടെയാക്കിയതോടെ വന്‍കിട റബര്‍ കമ്പനികള്‍ക്ക് തങ്ങളുടെ
ഫാക്ടറിയിലേക്ക് ഇറക്കുമതി റബര്‍ എത്തിക്കുന്നത് കൂടുതല്‍ എളുപ്പമായി . കേരള
കോണ്‍ഗ്സ് നേതൃനിരയുടെ മുന്‍നിരയിലേക്കുള്ള ജോസ് കെ.മാണിയുടെ വരവിനു തങ്ങള്‍
ഒരിക്കലും തടസമായിരുന്നില്ലെന്നും ആര്‍ക്കും ഒരു ഭീഷണി ആകാന്‍ ആഗ്രഹിക്കാത്ത ആളാണ്
താന്‍ എന്നും അദ്ദേഹം പറഞ്ഞു.
പിന്നില്‍ നിന്നും കുത്തിയതായി കെ.എം.മണി നടത്തിയ
പ്രസ്താവനയുടെ കാര്യത്തില്‍ മാണി സാര്‍ തന്നെ ആത്മപരിശോധന നടത്തണമെന്നും
ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.ഏറ്റവും കൂടുതല്‍ പിന്നില്‍ നി്ന്നും
കുത്തിയിട്ടുള്ളത് ആരാണെന്നു കേരള കോണ്‍ഗ്രസിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക്
അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാള്‍ ആകാന്‍
പാടില്ലെന്ന നിലപാടിനെ തുടര്‍ന്ന് കെ.എം.ജോര്‍ജ് മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പകരം
കെ.എം.മാണി മന്തിയായി. അതിനുശേഷം മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് അദ്ദേഹം നടത്തിയ
പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ചതെന്നും ഏതൊരു രാഷ്ട്രീയ
പാര്‍ട്ടിയിലും ഉള്‍പ്പാര്‍ട്ട്ി ജനാധിപത്യവും ചര്‍ച്ചകളും ആവശ്യമാണെന്നും
അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതെന്നും
ഒരു വ്യക്തിയെ കേന്ദ്രികരിച്ചു കൊണ്ടു പോകുന്നുത് ഇത്തരം അപചയങ്ങള്‍ക്കു
വഴിതെളിയിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഇത് മാറ്റിക്കൊണ്ടുപോകാനുള്ള
എളിയ തുടക്കമാണ് ജനാധപത്യ കേരള കോണ്‍ഗ്രസിന്റെ തുടക്കമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ കേരള കോണ്‍ഗ്രസ് , പുതിയ പാര്‍ട്ടിയുമായി ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയത്ത് വിപുലമായ സംസ്ഥാന
സമ്മേളനം
കൊച്ചി കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുരത്തുപോയ വിമത വിഭാഗം
ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നാണ് പുതിയ പാര്‍ട്ടിയുടെ
പേര്.
ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ട്ടിയുടെ ചെയര്‍മാനായും തെരഞ്ഞെടുത്തു.
കെ.സി.ജോസഫിന്റെ അധ്യക്ഷതയില്‍ എറണാകുളം വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗമാണ് പുതിയ
പാര്‍ട്ടി പ്രഖ്യാപിച്ചത്. ആന്റണി രാജു, കെ.സി.ജോസഫ്, ,മുന്‍ എം.പി വക്കച്ചന്
മറ്റത്തില്‍, പി.സി ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കെ.സി ജോസഫിന്റെ
അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ആന്റണി രാജു അവതരിപ്പിച്ച ഭരണഘടന യോഗം
ഏകണ്ഠമായി അംഗീരിച്ചു.
പാര്‍ട്ടി ഭാരവാഹികളേയും മറ്റും തെര്ഞ്ഞടുക്കുന്നത്
ഉള്‍പ്പെടയുല്ള നടപടികള്‍ക്കായി ഒരു അഡ് ഹോക്ക് കമ്മിറ്റിയേയും യോഗം
തെരഞ്ഞെടുത്തു.
ഒക്ടോബറില്‍ അംഗത്വ വിതരണം പൂര്‍ത്തിയാക്കി മറ്റു ഭാരവാഹികളെ
പ്രഖ്യാപിക്കുമെന്ന് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് വാര്‍ത്താ ലേഖകരോട്
പറഞ്ഞു. അതുകൊണ്ടു തന്നെ മറ്റുഭാരവാഹികളെ പിന്നീട് നിശ്ചയിക്കും. . സംസ്ഥാന
കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗമാണ് ഏകകണ്ഠമയി ചെയര്മാന് സ്ഥാനത്തേക്കു
ഫ്രാന്‍സിസ് ജോര്‍ജിനെ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ആറിനകം അംഗത്വ വിതരണവും
തുടര്‍ന്നു തെരഞ്ഞെടുപ്പം നടത്താനും മറ്റു പാര്‍ട്ടി ഘടകങ്ങള്‍ രൂപീകരിക്കാനും
തീരുമാനിച്ചു
ഇതിനു മുന്‍പായി ഈ മാസം 16-ാം തിയതി കോട്ടയ്തത്ത് വിപുലമായ
സംസ്ഥാന സമ്മേളനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ വിളിച്ചു ചേര്‍ക്കും. പ്രസ്തുത
സംസ്ഥാന സമ്മേളനത്തില്‍ ചെയര്‍മാനോടൊപ്പം പ്രവര്‍ത്തിക്കേണ്ട മറ്റു നേതാക്കളുടെ
കാര്യത്തിലും തീരുമാനം ഉണ്ടാകും.
കൊച്ചി മെഡിസിറ്റി പദ്ധതി ഉപേക്ഷിക്കില്ലെന്ന് - ചെയര്മാന്
കൊച്ചി: പൊതുജനതാല്‍പ്പര്യ പ്രകാരമാണ് കടമക്കുടിയിലെ
കൊച്ചി മെഡിസിറ്റി പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് കൊച്ചി
മെഡിസിറ്റി അധികൃതര്‍ വ്യക്തമാക്കി.
മന്ത്രി സഭാ യോഗം ഉത്തരവ് റദ്ദാക്കിയാലും
പദ്ധതി ഉപേക്ഷിക്കില്ലെന്നും അടുത്ത സര്‍ക്കാരിനെ സമീപിക്കുമെന്നും കൊച്ചി
മെഡിസിറ്റി ആന്റ് ടൂറിസം ചെയര്മാന് ഡോ.മോഹന്‍തോമസ് പകലോമറ്റം
വ്യക്തമാക്കി.
2008ലാണ് 7500 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന 1300 കോടി രൂപയുടെ
പദ്ധതി അനുമതിയ്ക്കായി സര്‍ക്കാരിനു മുന്നില്‍ എത്തുന്നത്. പക്ഷേ നീര്‍ത്തട
,തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയില്ല.
തുടര്‍ന്നു സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച മാറ്റങ്ങള്‍ വരുത്തി വീണ്ടും അപേക്ഷ
നല്‍കുകയായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം കലക്ടറുടെ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇപ്പോള്‍ പദ്ധതിക്കുവേണ്ടി 47
ഏക്കര്‍ സ്ഥലം നികത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
130 ഏക്കര്‍ ആണ് കൊച്ചി
മെഡിസിറ്റിക്കുവേണ്ടി വാങ്ങിയിരിക്കുന്നത്. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗത്തെ
പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടു തന്നെയാണ് കൊച്ി മെഡിസിറ്റിക്കു വേണ്ടി നിര്‍മ്മാണം
നടത്തുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അടിത്തറയെല്ലാം നോക്കിയാണ്
അനുമതി. അമേരിക്കയിലെ വിഖ്യാതമായ മിയോ ക്ലിനിക്ക്.ക്ലെവ്ലാന്ഡ് ക്ലിനിക്ക്
എന്നിവ ഇവിടെ കൊണ്ടുവരാനും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക്
തിരിച്ചുവന്ന് അവിടെ ലഭ്യമായ സാങ്കേതിക വിദ്യയിലും പരിജ്ഞാനത്തിലും ഇവിടെയും ജോലി
ചെയ്യുവാനും ഡോക്ടര്‍മാരെ പഠിപ്പിക്കാനും ഈ സ്ഥാപനത്തിനു കഴിയും. അലോപ്പതിക്കു
പുറമെ 50 ബെഡ് സൗകര്യമുള്ള ആയുര്‍വേദിക് സ്പാ, റിസര്‍ച്ച് സെന്റര്‍ എന്നിവയും
രോഗികളൊടൊപ്പം എത്തുന്നവര്‍ക്കായി ത്രീ സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടലും ഇതില്‍
വിഭാവന ചെയ്യുന്നു.
ഇതൊരു സ്വകാര്യ സംരംഭമാണെങ്കിലും പൊതുതാല്‍പ്പര്യ സംരംഭം
ആണെന്നു കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ അഴിമതി ഒന്നും സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഏജന്‍സിയുടെ
ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ആര്‍ക്കും പണം നല്‍കിയട്ടില്ലെന്നും
ഡോ.മോഹന്‍ തോമസ് പറഞ്ഞു.
സിപിഎം കടമക്കുടിയില്‍ നടത്തുന്ന സമരം
മിച്ചഭൂമിയാണെന്നു തെറ്റദ്ധരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പുള്ളവരെ നേരില്‍
കണ്ടു നിജസ്ഥിതി ബോധ്യപ്പെടുത്തും. പദ്ധതി ഉപേക്ഷിക്കാന്‍ ഉദ്ദേശമില്ലെന്നും.
ഗോവയില്‍ നിന്നും ഖത്തറില്‍ നിന്നും ഓഫറുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി വരുന്ന ഗവണ്മന്റോ മറ്റു ഏജന്‍സികളോ ഈ ശ്രമത്തിന്റെ അന്തസത്ത മനസിലാക്കി
എന്നെങ്കിലും അനുമതി നല്കുമെന്നു പ്രതീക്ഷിക്കുന്നതായും ഇതിനകം എട്ടുവര്‍ഷം
കാത്തിരുന്നു ഇനിയും കാത്തിരിക്കാന്‍ തയ്യാറാണെന്നും ഡോ.മോഹന്‍ തോമസ് പറഞ്ഞു.
കപില്‍ദേവ് ഇതില്‍ പങ്കാളിയാണെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. കപില്‍ കൊച്ചി
മെഡിസിറ്റിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ
ദോഹ കേന്ദ്രമാക്കി 30ഓളം വിദേശ മലയാളികളാണ് ഈ സംരംഭത്തിനു പിന്നില്‍
പ്രവര്‍ത്തിക്കുന്നത്.
ദുബായ് രാജ്യാന്തര പട്ടം പറത്തല്‍ മത്സരം 17 മുതല്‍
കൊച്ചി: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ 21ാം വാര്‍ഷികത്തിന്റെ ഭാഗമായി
17,18, 19 തീയതികളില്‍ ദുബായ് ജുമൈരിയ ബീച്ചില്‍ ദുബായ് രാജ്യാന്തര പട്ടം
പറത്തല്‍ മത്സരം നടക്കും. ഇന്ത്യയുള്‍പ്പടെ 45 രാജ്യങ്ങള്‍ മത്സരത്തില്‍
പങ്കാളികളാവും. ഇന്ത്യയെ പ്രതിനിധീകരിച്ച് അബ്ദുള്ള മാളിയേക്കല്‍, എന്‍.ബി
സ്വരാജ്, ഹാഷിം കടാക്കലകം, ഇ.കെ രാധാകൃഷ്ണന്, സാജിദ് തോപ്പില്‍, റിയാസ്
കൂവില്‍, മാനുവല്‍, മുഹമ്മദ് ഷാഫി, അഡ്വ. ശ്യാം പത്മന്, സുബൈര്‍ കൊളക്കാടന്‍
എന്നിവര്‍ മത്സരിക്കും.
കഥകളി പട്ടമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. 2013ല്‍
ചൈനയില്‍ നടന്ന പട്ടം പറത്തില്‍ ഒന്നാം സ്ഥാനം കേരളത്തിന്റെ കഥകളി പട്ടം
കരസ്ഥമാക്കിയിരുന്നു. ഇറ്റലിയുടെ പരമ്പരാഗത പട്ടമായ സര്‍ക്കിള്‍ കൈറ്റ് മാതൃകയില്‍
45 അടി വലിപ്പമുള്ള പട്ടമാണ് ഇന്ത്യ മത്സരത്തിനിറക്കുന്നത്. പാരച്യൂട്ട്
തുണികൊണ്ട് 90 ദിവസം കൊണ്ട് നിര്‍മ്മിച്ച ഈ പട്ടത്തിനായി 2 ലക്ഷം രൂപയാണ്
ചെലവഴിച്ചത്. അബ്ദുള്ള മാളിയേക്കലാണിത് രൂപകല്പന ചെയ്തത്. ഇന്ത്യയില്‍
ആദ്യമായാണ് സര്‍ക്കിള്‍ കൈറ്റ് നിര്‍മ്മിക്കുന്നതെന്ന് മത്സരാര്‍ത്ഥികള്‍
പത്രസമ്മേളനത്തില്‍ പറഞ്ഞു. സോപര്ട്സ് കൈറ്റ്, സ്റ്റണ്ട് കൈറ്റ്,
ഇന്‍ഫ്ളേറ്റബിള്‍ കൈറ്റ്,, കൈറ്റ് സര്‍ഫിംഗ്, കൈറ്റ് ബഗിംഗ് എന്നിങ്ങനെ
അഞ്ച് വിഭാഗങ്ങളിലാണ് മത്സരം.
ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ
ദുബായ് ടൂറിസം വകുപ്പാണ് ഈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കൈറ്റ്
അസോസിയേഷന് യു.എസ്.എയുടെ സാങ്കേതിക സഹകരണവും ഇതിനുണ്ട്. അബ്ദുള്ള മാളിയേക്കല്‍,
ഹാഷിം കടാക്കലകം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
സ്റ്റാ്ഫ് നേഴ്സുമാരുടെ പ്രമോഷന് ഉടന്‍ നടപ്പിലാക്കണമെന്ന്
കൊച്ചി:
സ്റ്റാഫ് നേഴ്സുമാരുടെ പ്രമോഷന് ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ഗവണ്മെന്റ്
നേഴ്സസ് യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ
സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം പ്രമോഷന് തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവര്‍
ആരോപിച്ചു. സര്‍ക്കാര്‍കോടതി ഉത്തരവുകള്‍ പ്രകാരം സ്റ്റാഫ് നേഴ്സ് ഗ്രേഡ്1 എന്ന
തസ്തിക സംസ്ഥാനതലത്തിലാണെന്ന് വ്യക്തമാണ്. എന്നാല്‍ നിലവിലെ സംസ്ഥാനതല
സിനീയോറിറ്റി ലിസ്റ്റ് അട്ടിമറിച്ച് ജില്ലാ അടിസ്ഥാനത്തില്‍ പ്രമോഷന്
നല്‍കാനുള്ള ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം നീതിരഹിതമല്ല. ഇത്
പിന്‍വലിച്ചെങ്കില്‍ സര്‍ക്കാര്‍ നേഴ്സുമാരുടെ തുടര്‍ന്നുള്ള പ്രമോഷനുകള്‍
ഇല്ലാതാവാനും പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിയാത്തതുമായ സ്ഥിതിവിശേഷങ്ങള്‍
ഉണ്ടാകുമെന്നും അവര്‍ കുറ്റപ്പെടുത്തി.
ജില്ലകളില്‍ പി.എസ്.സി ലിസ്റ്റിന്റെ
കാലാവധി കഴിയാറായ സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ പ്രമോഷന് നടക്കാതിരുന്നാല്‍
പി.എസ്.സി വഴി പുതിയ നിയമനം നടത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. പ്രമോഷന്
നീതിപൂര്‍വമായി നടപ്പിലാക്കാന്‍ ആരോഗ്യസെക്രട്ടറി സാഹചര്യമൊരുക്കണം. അല്ലാത്തപക്ഷം
പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. യൂണിയന് ജനറല്‍
സെക്രട്ടറി സന്തോഷ് കെ എസ്, ചേച്ചമ്മ ജോസഫ്, ശാന്തകുമാരി, മേരിക്കുഞ്ഞ്
അഗസ്റ്റിന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഓള് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനം
കൊച്ചി: ഓള് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനം 11, 12, 13 തീയതികളില്‍ ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന് ഉച്ചയ്ക്ക് 1.30ന് `ജനാധിപത്യം ശക്തിപ്പെടുത്തുക- മതനിരപേക്ഷത ശക്തിപ്പെടുത്തുക' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആര്‍ആര്‍സി അനുസ്മരണ പ്രഭാഷണത്തിലും സെമിനാറിലും പ്രൊഫ. ഡി ഹര്‍ഗോപാല്‍ പങ്കെടുക്കും. 12ന് രാവിലെ 10ന് നടക്കുന്ന സമ്മേളന ഉദ്ഘാടനം ജെഎന്‍യുവിലെ പ്രൊഫസര്‍ ഡോ. എ കെ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് എ ജി ഒലീന അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്നസെന്റ് എം പി, വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന സംസ്ഥാനതല യാത്രയയപ്പ് സമ്മേളനവും മുന്‍കാല നേതൃസമ്മേളനവും പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ, പ്രൊഫ. വി എന്‍ മുരളി, പ്രൊഫ. ജോയ് ജോബ് കുളവേലി, ഡോ. കെ ശ്രീവത്സന്‍, പ്രൊഫ. ഡി സലിംകുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം മുന്‍ എംപി പി രാജീവ് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ബിനോയ് വിശ്വം, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് തുടങ്ങിയവര്‍ പങ്കെടുക്കും. 13ന് രാവിലെ 8ന് പ്രതിനിധി സമ്മേളനവും 10ന് ട്രേഡ് യൂണിയന് സുഹൃദ് സമ്മേനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. കെ എല്‍ വിവേകാനന്ദന്, ഡോ. കെ കൃഷ്ണദാസ്, ഡോ. സി എം ശ്രീജിത്ത്, പ്രൊഫ. ഡി സലിംകുമാര്‍ എന്നിവര്‍ പങ്കെടുത്തു
Tuesday, March 8, 2016
എറണാകളം ജനറലാശുപത്രിയില്‍ വനിത ദിനം ആഘോഷിച്ചു.
ലോക വനിതാ
ദിനത്തോടനുബന്ധിച്ച് എറണാകുളം ജനറലാശുപത്രിയിലെ സ്റ്റാഫ് അംഗങ്ങള്‍ക്ക് വേണ്ടി
സൗജന്യ തൈറോയിഡ് പരിശോധനയും അതോടൊപ്പം ഗര്‍ഭാശയ ഗള ക്യാന്‍സര്‍ പ്രാരംഭ ദശയില്‍
കണ്ടു പിടിക്കുന്നതിന് വേണ്ടിയുള്ള പാപ്പ് സ്മിയര്‍ പരിശോധനയും സ്തനാര്‍ബുദം
പ്രാരംഭ ദശയില്‍ കണ്ടു പിടിക്കുന്നതിനള്ള സ്തന പരിശോധന ക്യാമ്പും
സംഘടിപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഐ എം എ കൊച്ചിയുടെയും
കേരള ഗവ മെഡിക്കല്‍ ഓഫിസഴ്സ് ആസ്സോസിയേഷന്‍ എറണാകു
ളം ജില്ലയുടെയും സംയുക്ത
ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
പ്രസ്തുത പരിപാടിയില്‍ ഡോ.ഹനീഷ,്
ആര് എം ഒ സ്വാഗതം ആശംസിച്ചു.അദ്ധ്യക്ഷ പ്രസംഗം സൂപ്രണ്ട് ഡോ ഡാലിയയും ഉത്ഘാടനം ഐ
എം എ കൊച്ചി പ്രസിഡന്റ് ഡോ.സുനില്‍ മത്തായിയും നിര്‍വഹിച്ചു. ഡോ.ജുനൈദ് റഹ്മാന്
പ്രിന്‍സിപ്പള്‍ അഡൈ്വസര്‍ ആശുപത്രി വികസന സമിതി മുഖ്യ പ്രഭാഷണം
നിര്‍വ്വഹിച്ചു
നഴ്സിങ്ങ് ഓഫിസര്‍ മേരി റാണി,എസ് ബി ഐ ഡപ്യുട്ടി ജന.മാനേജര്‍
ബാലഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഡോ.നിബിന് ബോസ്സിന്റെ
നേതൃത്വത്തില്‍ ആരോഗ്യ പഠന ക്ലാസ്സും സംഘടിപ്പിച്ചു.
കെ ജി എം ഒ എ ജില്ല
സക്രട്ടറി ഡോ സിറില്‍ ജി ചെറിയാന് നന്ദി പ്രകാശിപ്പിച്ചു.
കെ ജി എം ഒ എ സംസ്ഥാന
പ്രസിഡന്റും ഐ എം എ കൊച്ചിയുടെ സെക്രട്ടറിയുമായ ഡോ മധു , എന്‍ എ ബി എച്ച് നോഡല്‍
ഓഫീസര്‍ ഡോ.മുഹമ്മദ് അലി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
200
പേര്‍ക്ക് സൗജന്യമായി തൈറോയിഡ്് പരിശോധനയും,20 പേര്‍ക്ക് പാപ്പ് സ്മിയര്‍
പരിശോധനയും 30 പേര്‍ക്ക് സ്തന പരിശോധനയും നടത്തി.
ലക്ഷങ്ങള്‍ ആലുവ മണപ്പുറത്ത് പിതൃതര്‍പ്പണം നടത്തി
ആലുവ
ശിവരാത്രി
മണപ്പുറത്ത് പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പിതൃക്കള്‍ക്ക് മോക്ഷപാത തേടി
തിങ്കളാഴ്ച മുതല്‍ ആയിരങ്ങള്‍ ആലുവ ശിവരാത്രി മണപ്പുറത്ത് ഭക്തജനങ്ങള്‍
എത്തിത്തുടങ്ങിയിരുന്നു.
കുംഭത്തിലെ വാവ് ദിവസമായ ഇന്നും ബലിതര്‍പ്പണം
ഉണ്ടാകും. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഗജവീരന്മാരുടെ അകമ്പടിയോടെ മഹാദേവി
ക്ഷേത്രത്തിലെ വിള്ക്ക് എഴുന്നുള്ളിപ്പോടെയാണ് ഔദ്യോഗികമായ ബലിതര്‍പ്പണം
ആരംഭിച്ചത്. എന്നാല്‍ ആയിരങ്ങള്‍ അതിനു മുന്‍പ് തന്നെ മണപ്പുറത്ത്
ബലിതര്‍പ്പണങ്ങള്‍ ആരംഭിച്ചിരുന്നു.
ഇന്നലെ രാവിലെ വന്‍ ഭക്തജനപ്രവാഹമായിരുന്നു
. പുതിയ മണപ്പുറത്തേക്കുള്ള പാലം ഭക്തര്‍ക്ക് വളരെ ഉപകാരമായി. ശിവരാത്രി
മണപ്പുറത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ടുലക്ഷത്തോളം പേര്
പിതൃകര്‍മ്മങ്ങള്‍ക്കായി എത്തിയതായാണ് കണക്ക്.
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി
ദേശീയ പാതയില്‍ കുണ്ടന്നൂരിനു
സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തീവെട്ടി ഇറക്കത്തിനു സമീപം പാര്‍ക്ക്
ചെയ്തിരുന്ന മിനി ലോറിക്ക് അടിലാണ് മൃതദേഹം കണ്ടെത്തിയത്. അമരാവതി സ്വദേശിനി
സിന്ധു ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഇതിലെ കടന്നുപോയ യാത്രക്കാരാണ് മൃതദേഹം
കണ്ടത്.
തടര്‍ന്ന് അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മരണംം
കൊലപാതകമാണോ എന്നു സംശയിക്കുന്ന സുചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
വാഹനങ്ങള്‍ പുറകോട്ട് എടുത്തു തിരിച്ചതിന്റെയും മൃതദേഹം വിലിച്ചിഴച്ചതിന്റെയും
പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജനറല്‍
ആശുപത്രിയിലേക്കു കൊണ്ടുപോയി.
സോളാര്‍ കമ്മീഷനില്‍ സരിത ഹാജരായില്ല
കൊച്ചി
സോളാര്‍
കമ്മീഷന് മുന്‍പാകെ ഇന്നലെ സരിത എസ്.നായര്‍ ഹാജരായില്ല. ഹാജരാകാന്‍ രണ്ടാഴ്ചകൂടി
സമയം അനുവദിക്കണമെന്ന് അഭിഭാഷകന് മുഖേന ആവശ്യപ്പെട്ടുവെങ്കിലും കമ്മീഷന് ഇത്
അംഗീകരിച്ചില്ല.
റാന്നി കോടതിയില്‍ കേസ് ഉള്ളതിനാലാണ് ഹാജരാകാത്തത് എന്നാണ്
സരിത കാരണം അറിയിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരാകണമെന്നും ജസ്റ്റിസ്
ബി.ശിവരാജന് ഉത്തരവിട്ടു. സരിതയുടെ നിലപാട് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നതായും ചൂണ്ടിക്കാട്ടിയ കമ്മീഷന് കേസ് ഉള്ളത് അറിയാമെങ്കില്‍
എന്തുകൊണ്ട് വെറുതെ സിറ്റിംഗ് തീയതി നിശ്ചയിച്ച് സമയം നഷ്ടപ്പെടുത്തിയതെന്നും
വിമര്‍ശിച്ചു.
Monday, March 7, 2016
ജനറല്‍ ആശുപത്രി അങ്കണത്തില്‍ ഹരിതം ജീവനം നൂറോളം ചട്ടികളില്‍ പച്ച, ചുവന്ന ചീരയുടെ ചാകര
കൊച്ചി: ആതുരശുശ്രൂഷയ്ക്കിടയില് കിട്ടിയ സമയം കൊണ്ടാണ് ജനറല്‍ ആശുപത്രിയിലെ ഹരിതം ജീവനം ക്ലബ് നൂറോളം ചട്ടികളില്‍ ചീരയുടെ ചാകര വിളയിച്ചത്. ഇന്നലെ അതിന്റെ വിളവെടുപ്പുല്‍സവത്തില്‍ ക്ലബ് അധികൃതര്‍ ചീര പാകം ചെയ്ത രോഗികള്‍ക്കു തന്നെ എത്തിക്കാനും തീരുമാനമെടുത്തതോടെ മനുഷ്യസ്നേഹത്തിന്റെ പുതിയൊരു ഗാഥയുടെ തുടക്കവുമായി. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുകയെന്ന സന്ദേശമുള്‍ക്കൊണ്ട് എറണാകുളം ജനറല്‍ ആശുപത്രിയിലെ ജൈവകൃഷി പദ്ധതി ഹരിതം ജീവനത്തിന്റെ വിളവെടുപ്പ് മഹോല്‍സവം ജി.സി.ഡി.എ. ചെയര്മാന് എന്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
നൂറോളം ബാഗുകളില്‍ പച്ച, ചുവപ്പ് ചീരകളാണ് ഇന്നലെ വിളവെടുത്തത്. ഹരിതം ജീവനം ക്ലബിന്റെ കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാനായത്. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.വി.എസ്. ഡാലിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ജുനൈദ് റഹ്മാന്, ഡോ.കാതറിന് സുരേഷ് പീറ്റര്‍, ആര്.എം.ഒ. ഡോ. ഹനീഷ്, ഡോ.പി.കെ.റഫീക്, ഡോ.മുഹമ്മദ് അലി, ഡോ.മുംതാസ് ഖാലിദ് ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു. ജൈവകൃഷി വിപുലമാക്കി മുന്നോട്ടുപോകാനാണ് ഹരിതം ജീവനം ക്ലബിന്റെ പരിപാടി.
Sunday, March 6, 2016
Friday, March 4, 2016
കായല്‍ കയ്യേറ്റം - ജയസൂര്യയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
കൊച്ചി നഗരസഭയിലെ രണ്ട് മുന്‍ ഭാരവാഹികളും
കേസില്‍ പ്രതികളാണ്
കൊച്ചി: കായല്‍ കയ്യേറി ബോട്ട് ജെട്ടിയും വീടിന്റെ
ചുറ്റുമതിലും നിര്‍മ്മിച്ചതിന് സിനിമാ താരം ജയസൂര്യയ്ക്ക് എതിരെ വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു.
കൊച്ചി
നഗരസഭയിലെ രണ്ട് മുന്‍ ഭാരവാഹികളും കേസില്‍ പ്രതികളാണ്. കൊച്ചിന് കോര്പ്പറേഷന്
മുന്‍ സെക്രട്ടറി വി.ആര്.രാജു,മുന്‍ എക്സിക്യട്ടീവ് എന്‍ജിനിയര്‍
എന്‍.എം.ജോര്‍ജ് എന്നിവരും ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തില്‍ പ്രധാന റോള്‍
ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.
അടുത്ത രണ്ടു ദിവസത്തിനകം പ്രാഥമിക അന്വേഷണ
റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍
വ്യക്തമാക്കി. ഇതില്‍ ഇനിയും ഏറെപ്പേര്‍ക്ക് പങ്ക് ഉണ്ടെന്നു കരുതുന്നു. ഇവരെയും
ഉള്‍പ്പെടുത്തി വിശദമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചെലവന്നരിലെ വേമ്പനാട്ട് കായല്‍ തീരം കയ്യേറി
നികത്തിയെടുത്ത ഭൂമി തന്റേതെന്നു കാണിച്ച് വീട് നിര്‍മ്മാണത്തിനു വേണ്ടി
കോര്‍പ്പറേഷനില്‍ ജയസൂര്യ നല്കിയ അപേക്ഷ അനുവദിച്ചു കൊടുത്തതില്‍ നിരവധിപേര്‍ക്ക്
പങ്ക് ഉണ്ടെന്നു കോടതി കരുതുന്നു.
കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ
പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി കേസ് എടുത്ത് അന്വേഷണം
ആരംഭിക്കുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞമാസം 25ന ുവിജിലന്സ് കോടതി ജഡ്ജി
പി.മാധവന് വിജിലന്‍സ് ഡിഎസ്പിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി ഉത്തരവിട്ടത്.
കാലതാമസം കൂടാതെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കഴിഞ്ഞു.
കോര്പ്പറേഷന് ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തിനെതിരെ ആദ്യ നീക്കം
നടത്തുന്നത് 2014 ഫെബ്രുവരി 28നു നല്കിയ ഉത്തരവിലൂടെയാണ്. കായല്‍ കയ്യേറി
നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും പൊളിച്ചുമാറ്റുവാന്‍ കോര്പ്പറേഷന്
ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ഉത്തരവ് ജയസൂര്യ തള്ളിക്കളയുകയായിരുന്നു. എന്നാല്‍
ഉത്തരവ് ഇറക്കിയത് ഒഴിച്ചാല്‍ കൊച്ചി നഗരസഭ കയ്യേറ്റം ഒഴിപ്പിക്കാനും ബോട്ട്
ജെട്ടിയും ചുറ്റുമതിലും പൊളിച്ചു കളയുവാനും തയ്യാറായില്ല. പരസ്പര ധാരണപോലെ ഇരുവരും
നീങ്ങുന്നതിനിടെയാണ് ഗീരീഷ് ബാബു പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയില്‍
എത്തുന്നത്.
കോടതി കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ജയസൂര്യയുടെ ഭൂമി അളന്നു
തിട്ടപ്പെടുത്താന്‍ ചുമതലപ്പെടുത്തയിരുന്നു. സര്‍വേ പ്രകാരം ജയസൂര്യ 3.7 സെന്റ്
വരുന്ന ഭൂമി കായല്‍ കയ്യേറി നികുത്തി സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു.
Thursday, March 3, 2016
കലക്ടര്‍ പുറത്താക്കിയ ജീവനക്കാരെ മന്ത്രി തിരിച്ചെടുത്തു
കെഎംആര്‍എല്‍ -ജില്ലാ കലക്ടര്‍ പോരില്‍ ആദ്യജയം കെ.എം.ആര്.എല്ലിന്
കൊച്ചി ജില്ലാ കലക്ടറും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും
(കെ.എം.ആര്.എല്‍) തമ്മിലുള്ള പോരില്‍ സര്‍ക്കാര്‍ ഇടപെട്ടതോടെ ആദ്യ ജയം കെ.എംആര്‍.എല്ലിന്. കലക്ടര്‍ പുറത്താക്കിയ ഒന്‍പത് കെ.എംആര്‍.എല്‍ ജീവനക്കാരെയും
ലാന്‍ഡ് അക്വിസേഷന്‍ ഓഫീസില്‍ പ്രവേശിപ്പിക്കാന്‍ മന്ത്രി ആര്യാടന് മുഹമ്മദ്
ആവശ്യപ്പെട്ടു.
മെട്രോയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടത്തിനെ
സഹായിക്കാന്‍ ലാന്‍ഡ് അക്വിസേഷന്‍ ഓഫീസില്‍ കെ.എം.ആര്.എല്‍ നിയോഗിച്ച ഒന്‍പത്
ജീവനക്കാരെ കഴിഞ്ഞ തിങ്കളാഴ്ച കലക്ടര്‍ എം.ജി.രാജമാണിക്യം മടങ്ങിപ്പോകാന്‍
നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജീവനക്കാര്‍ ഉപയോഗിച്ചിരന്നു കംപ്യുട്ടറുകളും
അനുബന്ധ ഉപകരണങ്ങളും കൊണ്ടുപോകാന്‍ കലക്ടര്‍ അനുവദിച്ചില്ല.കെ.എം.ആര്.എല്ലിന്റെ
ഉടമസ്ഥതിയിലുള്ളതാണ് ഇവ. ശീമാട്ടിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍
നിലവിലുള്ള കലക്ടര്‍ക്കെതിരായ കേസ് തീര്‍പ്പാക്കിയിട്ടു കംപ്യൂട്ടറുകള്‍
കൈമാറിയില് മതിയെന്നു കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു
എന്നാല്‍ ഇതിനെതിരെ
ഇതുസംബന്ധിച്ചു റവന്യുവകുപ്പിന്റെ വക ഉത്തരവ് ജില്ലാ കലക്ടര്‍ക്കു ലഭിച്ചു.ഇതില്‍
ഈ ജീവനക്കാര്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥരാണെന്നും അവരോട് മടങ്ങിപ്പോകാന്‍
പറയേണ്ടത് റവന്യുവകുപ്പാണെന്നും ജില്ലാ കലക്ടര്‍ക്ക് അതിനു അധികാരം ഇല്ലെന്നും
വ്യക്തമാക്കിയിട്ടുണ്ട്. . ഇതോടെ ജില്ലാ കലക്ടറുടെ അധികാരത്തിന്റെ പത്തി
താഴ്ന്നു.
കലക്ടറുടെ പുറത്താക്കലിനെ തുടര്‍ന്നു ഒന്‍പതു ജീവനക്കാരില്‍
മിക്കവരും അവധിയില്‍ പ്രവേശിച്ചിരുന്നു. ചിലര്‍ റവന്യു ടവറിലെ കെ.എം.ആര്.എല്‍
ഓഫിസിലും മടങ്ങിയെത്തി.ഇവരെല്ലാം ഇന്നലെ ലാന്‍ഡ് അക്വിസേഷന്‍ ഓഫീസില്‍ ജോലിക്കു
കയറി.
അതേസമയം ജില്ലാ കലക്ടറുമായി ഇക്കാര്യം സംസാരിച്ചതായും എല്ലാം
പരിഹരിച്ചതായും മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
ജില്ലാ കലക്ടര്‍
എം.ജി.രാജമാണിക്യവും കെ.എം.ആര്.എല്ലുമായുള്ള പോരിന്റെ തുടക്കവും ശീമാട്ടിയുടെ
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ്. മെട്രോ റെയിലിന്റെ സ്ഥലം
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലവും കെട്ടിടവും നഷ്ടപ്പെട്ടവര്‍ക്ക് നല്കി
വരുന്ന നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ ജില്ലാ കലക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായ
ശീമാട്ടിയ്ക്കു അനുകൂലമായ നടപടിയാണ് കെ.എം.ആര്.എല്ലിനെ ചൊടിപ്പിച്ചത്. ഭൂമിയും
കെട്ടിടങ്ങളും നഷ്ടപ്പെട്ട മറ്റാര്‍ക്കും ലഭിക്കാത്ത വിധം ഉയര്‍ന്ന നഷ്ടപരിഹാര
തുകയും മെട്രോ റെയിലിനു അടിയില്‍ ശീമാട്ടിയ്ക്ക് മാത്രമായി പാര്‍ക്കിങ്ങ്
സൗകര്യവും നല്കാന് കലക്ടര്‍ എം.ജി.രാജമാണിക്യം രഹസ്യധാരണ ഉണ്ടാക്കിയിരുന്നു.
കെ.എം.ആര്.എല്ലിന്റെ വിശ്വാസത്തെ തകര്‍ക്കുന്നതും നിരവധി കേസുകള്‍ക്കു
വഴിവെക്കുന്നതുമാണ്. ശീമാട്ടിയ്ക്കു നല്കിയ നഷ്ടപരിഹാരതുകയും ആനുകൂല്യങ്ങളും. ഈ
ആനുകൂല്യങ്ങളെല്ലാം തങ്ങള്‍ക്കും വേണമെന്നു ആവശ്യപ്പെട്ടു ഭൂമി നഷ്ടപ്പെട്ട
400ലേറെപ്പേര്‍ കോടതിയില്‍ എത്തിയാല്‍ കുടുങ്ങുന്നത് കെ.എം.ആര്‍എല്‍ ആയിരിക്കും.
ഇക്കാര്യം കെ.എം.ആര്.എല്‍ പുറത്തുവിട്ടതോടെയാണ് പോര് തുടങ്ങിയത്.
കെ.എം.ആര്.എല്‍ ജീവനക്കാരുടെ സേവനം സ്ഥലമെടുപ്പിന്
ആവശ്യമില്ലെന്നാണ്
കലക്ടറുടെ നിലപാട് .കൂടുതല്‍ ആളുകളെ ആവശ്യമുണ്ടെങ്കില്‍ റവന്യുവകുപ്പില്‍ നിന്നു
തന്നെ നിയോഗിക്കാനാവുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ പകരം സംവിധാനം ഉണ്ടാക്കാന്‍
തനിക്ക് അധികാരമുണ്ടെന്നും കലക്ടര്‍ പ്രസ്താവിച്ചിരുന്നു. ഇതോടെയാണ്
സര്‍ക്കാരിനു കലക്ടറെ മെരുക്കാന്‍ ഇടപെടേണ്ടിവന്നത്.
ശീമാട്ടിയുടെ
കാര്യത്തില്‍ ജില്ലാ കല്ക്ടര്‍ ഉണ്ടാക്കിയ രഹസ്യധാരണ പുറത്തുവന്നതോടെ
കലക്ടര്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കളമശേരി സ്വദേശി ഗിരീഷ് ബാബു
നല്കിയ പരാതിയില്‍ ത്വരിതാ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു
.വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ശീമാട്ടിയുമായി ജില്ലാ കലക്ടര്‍ ഉണ്ടാക്കിയ
രഹസ്യധാരണകള്‍ പരിശോധിച്ചുവരുകയാണ്. പരാതിക്കാരനായ ഗിരീഷ് ബാബുവില്‍ നിന്നും
തെളിവുകള്‍ എടുത്തു.
കളമശേരി അപ്പോളോ ടയേഴ്സിന്റെ ഭൂമി ഏറ്റെടുക്കുന്ന
കാര്യത്തിലും ജില്ലാ ഭരണകൂടവും കെ.എംആര്‍.എല്ലുമായി ഭിന്നത ഉണ്ടായിരുന്നു.
വിജിലന്‍സ് കോടതിയുടെ അന്വേഷണ പരിധിയില്‍ ഈ ഇടപാടും കടന്നുവരും.
വിശപ്പില്ലാത്ത മരട്, പെണ്‍കുഞ്ഞിന് 10,000 രൂപ ഇന്‍ഷുറന്‍സ്
;
സാമൂഹ്യസുരക്ഷയ്ക്ക് മുന്‍ഗണന നല്കി മരട് നഗരസഭ ബജറ്റ്
മരട്: മാലിന്യ സംസ്ക്കരണ പദ്ധതി അടക്കം വിവിധ പദ്ധതികളുടെ പൈലറ്റ് പ്രോഗ്രാം 33 വാര്‍ഡുകളിലും തുടങ്ങുന്നതിനുള്ള പദ്ധതിക്ക് പണം വകയിരുത്തി മരട് നഗരസഭയില്‍ പുതിയ ഭരണസമിതിയുടെ കന്നി ബജറ്റ്. 122.18 കോടി വരവും 121.09 കോടി ചെലവും 1.08 കോടി മിച്ചവും വരുന്ന ബജറ്റാണ് വൈസ് ചെയര്മാന് കെ.എ. ദേവസി അവതരിപ്പിച്ചത്. സാമൂഹ്യ സുരക്ഷാ രംഗത്ത് വിശപ്പില്ലാത്ത മരട് നഗരസഭ പദ്ധതി നടപ്പാക്കും. പെണ് കുഞ്ഞ് ജനിച്ചാല്‍ കുട്ടിക്ക് 18 വര്‍ഷത്തേക്ക് 10,000 രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന പദ്ധതിയും നടപ്പാക്കും.
പാലിയേറ്റിവ് കെയര്‍ മരട് മരട്, നെട്ടൂര്‍ എന്നി രണ്ടു യൂണിറ്റുകളായി വിഭജിക്കും. സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി ഗ്രാമമായി മരട് നഗരസഭയെ മാറ്റും. ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് ചെറുകിട വ്യവസായ യൂണിറ്റുകള്‍, വനിതകള്‍ക്ക് താറാവ് യൂണിറ്റ്, മുട്ടക്കോഴി യൂണിറ്റ്, പലഹാര യൂണിറ്റ്, തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് എന്നിവ ആരംഭിക്കും. വൃക്ക രോഗികള്‍ക്ക് നിലവില്‍ കൊടുത്തിരുന്ന 40,000 രൂപ 50,000 രൂപയായി വര്‍ധിപ്പിക്കും. വളന്തകാട്ടിലേക്ക് താത്കാലിക യാത്രാ സൗകര്യത്തിന് ആധുനിക തൂക്കുപാലവും, കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പേ ആന്‍്ഡ യൂസ് ടോയ്ലെറ്റും, ഓപ്പണ്‍ എയര്‍ സ്റെജും, ഹൈടെക് പച്ചക്കറി മാര്‍ക്കറ്റും, ഫിഷ് മാര്‍ക്കറ്റും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആരംഭിക്കും.
ശാന്തീവനത്തില്‍ ഫ്രീസര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. എല്ലാ വഴികളും വൈദ്യതികരിക്കുന്നതിനൊപ്പം എല്ലാ ആരാധനാലയങ്ങള്‍ക്കു മുന്നിലും മിനി ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കും.
ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ബി. അനില്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി ബി. അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)