ലാറ്റിന്‍ കാത്തലിക് വിമാന്‍സ് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ എറണാകുളത്ത് 

 
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ ആറാമത് ജനറല്‍ കൗണ്‍സില്‍ 12,13 തീയതികളില്‍ എറണാകുളം ആശീര്‍ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ 
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ന് രാവിലെ 11ന് ഡോ.ഫ്രാന്‍സിസ് 
കല്ലറയ്‌ക്കല്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍ 
ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിബിസി ലെയ്‌റ്റി കമ്മീഷന്‍ ചെയര്‍മാന്‍ 
ഡോ. അലക്‌സ് വടക്കുംതല പ്രഭാഷണം നടത്തും.
ഇതിന് മുന്നോടിയായി രാവിലെ 10.30ന് 
വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍ മാത്യു ഇലഞ്ഞിമറ്റം പതാക ഉയര്‍ത്തും. ഒരുമ 
പെരുമ' ജ്വാല തെളിയിക്കല്‍ ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് നിര്‍വഹിക്കും. 
ഉദ്‌ഘാടനസമ്മേളനത്തെ തുടര്‍ന്ന് സ്‌ത്രീ ഒരുമ കുടുംബപെരുമയ്‌ക്ക്, സ്‌ത്രീഒരുമ 
രാഷ്ട്രീയ പെരുമയ്‌ക്ക് എന്ന വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
ഞായറാഴ്‌ച 
സ്‌ത്രീ ഒരുമ സാമൂഹ്യ പെരുമയ്‌ക്ക്, സ്‌ത്രീ ഒരുമ വിമന്‍സ് കമ്മീഷണിലൂടെ, സ്‌ത്രീ 
പെരുമ സമുദായ പെരുമയ്‌ക്ക്, സ്‌ത്രീ ഒരുമ സംഘടന പെരുമയ്‌ക്ക് എന്നീ വിഷയങ്ങളില്‍ 
സെമിനാര്‍ നടക്കും. വൈകിട്ട് 3ന് എറണാകുളം ഹൈക്കോര്‍ട്ടിന് സമീപമുള്ള 
മദര്‍തെരേസാ സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന റാലി അഡ്വ. അഞ്‌ജലി സൈറസ് ഫല്‍ഗ് 
ഓഫ് ചെയ്യും. ഗാന്ധി സ്‌ക്വയറില്‍ റാലി സമാപിക്കും.
വൈകിട്ട് 4ന് നടക്കുന്ന 
സമാപന സമ്മേളനം മേയര്‍ സൗമിനി ജെയിന്‍ ഉദ്‌ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ജോസഫ് 
കാരിക്കശ്ശേരി അധ്യക്ഷത വഹിക്കും. ഫാ. മാര്‍ട്ടിന്‍തൈപ്പറമ്പില്‍, സംസഥാന ജനറല്‍ 
സെക്രട്ടറി അല്‍ഫോന്‍സ, പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, വരാപ്പുഴ 
അതിരൂപതാ പ്രസിഡന്റ് ഷീല ജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
 
No comments:
Post a Comment