കൊച്ചി: കലാഭവന്‍മണിയുടെ മരണം
സിബിഐ അന്വേഷിക്കണമെന്ന് ജനകീയ നീതി വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ മണി സ്‌മൃതി യാത്ര സംഘടിപ്പിക്കാനും നാടന്‍
കലാപഠനകേന്ദ്രം തുടങ്ങാനും വര്‍ഷം തോറും മണി ചലച്ചിത്രമേള നടത്താനും
തീരുമാനമായതായും അവര്‍. ജനകീയ നീതിവേദി 12ന് വൈകിട്ട് മൂന്നിന് അച്യുതമേനോന്‍
ഹാളില്‍ സ്‌മൃതി അനുസ്‌മരണ യോഗം സംഘടിപ്പിക്കും. ഒഎന്‍വി കുറുപ്പ്, ടി.എന്‍.
ഗോപകുമാര്‍, ജസ്റ്റിസ് പരിപൂര്‍ണന്‍, കല്‍പന, കലാഭവന്‍ മണി, ഷോണ്‍ ജോണ്‍സണ്‍,
രാജേഷ് പിള്ള, സജി പറവൂര്‍, രാജാമണി എന്നിവരുടെ സ്‌മരണാര്‍ഥമാണ് പരിപാടി. അഡ്വ.
സുനില്‍ എം. കാരാണി, ഓര്‍ഗനൈസിങ് സെക്രട്ടറി രവീന്ദ്രന്‍, പത്മിനി, റഷീദ് ഹാജി
എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment