
 
കൊച്ചി: അസ്ഥികളേയും പേശികളേയും ബാധിക്കുന്ന ക്യാന്‍സറുകളെ നേരിടുന്ന 
വൈദ്യശാസ്‌ത്രശാഖയുടെ രണ്ടാമത് ദേശീയ സമ്മേളനം 11 മുതല്‍ 13 വരെ കൊച്ചി 
ക്രൗണ്‍പ്ലാസയില്‍ നടക്കും. ഇന്ത്യന്‍ മസ്‌കുലോ സ്‌കെലിറ്റല്‍ ഓണ്‍കോളജി 
സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്‌ച 
വൈകിട്ട് 5.30ന് ഇന്റര്‍നാഷണല്‍ ലിംപ് സാല്‍വേജ് സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. 
റീന്‍ഹാര്‍ഡ് വിന്‍ഡ്‌ഹേഗര്‍ ഉദ്‌ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ 
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള ഓര്‍ത്തോപീഡിക് 
ഓണ്‍കോ സര്‍ജറി വിദഗ്‌ധരും പ്രൊഫസര്‍മാരും സമ്മേളനത്തിന്റെ ഭാഗമാകും. 
തുടര്‍വൈദ്യശാസ്‌ത്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശാസ്‌ത്ര സെഷനുകളും 
വര്‍ക്ക്‌ഷോപ്പുകളും ഉണ്ടായിരിക്കും. പുതിയ മരുന്നുകള്‍, തന്മാത്രകള്‍, വ്യത്യസ്‌ത 
ഇംപ്ലാന്റുകള്‍, ചികിത്സാചെലവ് കുറയ്‌ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ ചര്‍ച്ച 
ചെയ്യും. രണ്ട് ദിവസം ഓണ്‍കോളജി നേഴ്‌സിങ് ട്രെയിനിങ് പരിപാടിയും 
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. സുബിന്‍ 
സുഗത്, ഡോ. അരുണ്‍ലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 
No comments:
Post a Comment