Wednesday, July 22, 2020

ഹനീഫ് കലാഭവന്‍ അഭിനയിച്ച ഷോര്‍ട്ട്ഫിലിം


ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു സാധാരണക്കാരന്‍റെ പ്രതികാരം, ഹനീഫ് കലാഭവന്‍  അഭിനയിച്ച ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു.

ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന ആക്രമിച്ചതും നമ്മുടെ രാഷ്ട്രത്തിനുവേണ്ടി ഭടന്മാന്‍ വീരമൃത്യുവരിച്ചതും തുടര്‍ന്ന് ചൈനയ്ക്ക് തക്കതായ മറുപടി ഇന്ത്യകൊടുക്കുന്നതുമായ വാര്‍ത്തകളാണ് ഇപ്പോള്‍ ഈ കൊറോണക്കാലത്തും നമ്മള്‍ ഏവരും ചര്‍ച്ചചെയ്യുന്നത്. ചൈനീസ് ഉത്പന്നങ്ങളും ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്പുകളും നിരോധിച്ചും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഈ ഒരു ഏറ്റുമുട്ടലില്‍ നാം ഓരോര്‍ത്തര്‍ക്കും എന്ത് ചെയ്യാന്‍ പറ്റും എന്ന് ഏറ്റവും ലളിതമായി കാണിച്ചു തരികയാണ് 'ഇന്ത്യന്‍ പ്രതികാരം'  എന്ന കലാഭവന്‍ ഹനീഫ് അഭിനയിച്ച ഷോര്‍ട്ട്ഫിലിം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു പ്രതികാരം ഒരു സാധാരണക്കാരന്‍ നടത്തുന്നതാണ് ഈ ഷോര്‍ട്ട്ഫിലിം പറയുന്നത്. 'നിങ്ങളും അണിചേരും ഈ ഇന്ത്യന്‍ പൗരനൊപ്പം' എന്ന ക്യാപ്ഷന്‍ ഈ ഷോര്‍ട്ട്ഫിലിം കാണുന്നവര്‍ക്ക് ശരിയാണെന്ന് തോന്നുന്ന രീതിയിലാണ് ഈ ചിത്രത്തിന്‍റെ അവതരണം. മഹേഷ് ശര്‍മ്മ കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഹനീഫ് കലാഭവന്‍ , മാസ്റ്റര്‍ അമര്‍നാഥ് എസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളിലൂടെ സുപരിചിതനായ കലാഭവന്‍ ഹനീഫിന്‍റെ അഭിനയവും ലളിതവും പ്രധാനവുമായ ആശയവുമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ ശ്രദ്ധേയമാക്കുന്നത്.മമ്മൂട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പുറത്തിറക്കിയത്.

ജില്ലയിൽ 10000 കിടക്കകൾ ഉള്ള എഫ്. എൽ. ടി . സി




ജില്ലയിൽ 10000 കിടക്കകൾ ഉള്ള എഫ്. എൽ. ടി . സി സംവിധാനം ഉടൻ സജ്ജമാക്കും

എറണാകുളം : കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലയിൽ 10000 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്‍റ് സെന്‍ററുകള്‍ (എഫ്എല്‍ടിസി) സജ്ജമാക്കും. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ശരാശരി 100 കിടക്കകൾ വീതമുള്ള കേന്ദ്രങ്ങളാണ് ഒരുക്കുക. കോവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ ടെലി മെഡിസിൻ സംവിധാനവും, സാമ്പിൾ ശേഖരണത്തിനത്തിനായി സ്വാബ് കളക്ഷൻ കേന്ദ്രവും അടിയന്തര ആവശ്യങ്ങൾക്കായി ഡബിൾ ചേംബർ വാഹനവും ക്രമീകരിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകും. എഫ്. എൽ. ടി. സി കളിലെ സേവനത്തിനായി പ്രദേശ വാസികളായ രണ്ട് വോളന്റീയർമാരെ നിയോഗിക്കും.

മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

കോവിഡ് രോഗം വ്യാപകമായ ചെല്ലാനം മേഖലയിൽ രണ്ട് ദിവസത്തിനുള്ളിൽ എഫ്. എൽ. ടി. സി സജ്ജമാക്കും. സെന്റ്. ആന്റണിസ് പള്ളിയോട് ചേർന്നുള്ള കെട്ടിടമാണ് എഫ്. എൽ. ടി. സി ആയി ഉപയോഗിക്കുക. 50കിടക്കകൾ ഇവിടെ ക്രമീകരിക്കും. ചെല്ലാനം പഞ്ചായത്തിൽ ആകെ 83 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് പ്രദേശത്തു നിന്നും 226 പേരുടെ സാമ്പിളുകൾ ശേഖരിക്കും. സമീപ പ്രദേശങ്ങളായ കണ്ണമാലി കുമ്പളങ്ങി മേഖലകളിൽ നിന്നും 101 സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ചെല്ലാനം പഞ്ചായത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അനുവദിച്ചിട്ടുള്ള  അഞ്ചു കിലോഗ്രാം അരി വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വോളന്റീയർമാരുടെ സഹായത്തോടെ അരി വീടുകളിൽ എത്തിച്ചു നൽകും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ ഫൂഡ് കിറ്റ് വിതരണം ചെയ്യുന്നതിനായി പഞ്ചായത്ത്‌ പ്രതിനിധികൾക്ക് നിർദേശം നൽകി.

ജില്ലയിൽ 839 പരിശോധനകൾ ആണ് സർക്കാർ ലാബുകളിൽ ഇന്നലെ നടത്തിയത്. നിലവിൽ ജില്ലയിൽ മൂന്ന് ആർ. ടി. പി. സി. ആർ ഉപകരണങ്ങൾ പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്. ഒരു ഉപകരണം കൂടി വരും ദിവസങ്ങളിൽ സജ്ജമാക്കും. ഇതോടെ സാമ്പിളുകൾ പരിശോധിക്കുന്നതിലെ കാലതാമസം കുറക്കുവാൻ സാധിക്കും. കവളങ്ങാട്, കരുമാലൂർ, കീഴ്മാട്, കുമ്പളങ്ങി പഞ്ചായത്തുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു.

ജില്ലാ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, ഡി. സി. പി. ജി പൂങ്കുഴലി, എസ്. പി കെ. കാർത്തിക്, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

ജോലി ഒഴിവ്



ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ടൈപ്പിസ്റ്റ് ക്ലര്‍ക്കിന്റെ  ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്്.എസ്്.എല്‍.സി, ടൈപ്പ്‌റൈറ്റിംഗ് ലോവര്‍ അല്ലെങ്കില്‍ ഹയര്‍, ഇ.ഡി.പി. വര്‍ക്കിലുള്ള പരിഞ്ജാനം ആവശ്യം. ഒരു ഗവമെന്റ് സ്ഥാപനത്തില്‍ / കമ്പനിയില്‍  ഡ്രാഫ്റ്റിംഗ് ലെറ്റേഴ്‌സിലും, ടൈപ്പിംഗിലും ക്ലറിക്കല്‍   വര്‍ക്കിലും 20 വര്‍ഷത്തില്‍ കുറയാതെയുള്ള   പ്രവൃത്തി പരിചയം പ്രായം 2020 ജനുവരി ഒന്നിന് 18 -41 ശംബളം 20,300. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന്  മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. 

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ ഒന്ന്, ഇ.റ്റി.ബി ഒന്ന്, എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സര്‍വ്വീസ് ടെക്‌നീഷ്യന്റെ രണ്ട് താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത ഐ.റ്റി.ഐ. ഇലക്ട്രീഷ്യന്‍ ട്രേഡും എന്‍.എ.സി.യും   പാസ്സായിരിക്കണം. പ്രവൃത്തി പരിചയം : ആള്‍ട്ടര്‍നേട്ടേഴ്‌സ്, ഡി.ജി. സെറ്റ്‌സ്, ഡിസ്ട്രിബ്യൂഷന്‍  ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന ഇലക്ട്രിക്കല്‍ എഞ്ചിടനീയറിംഗ് പ്രോഡക്റ്റ്‌സിന്റെ  മാനുഫാക്ചറിംഗ് കമ്പനിയില്‍ സര്‍വ്വീസ് ടെക്‌നീഷ്യനായി 20 വര്‍ഷത്തില്‍ കുറയാതെയുള്ള  പ്രവൃത്തി പരിചയം. പ്രായം 2020 ജനുവരി ഒന്നിന് 18-  41.   (സ്ത്രീകള്‍ യോഗ്യരല്ല) ശംബളം 18900/ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ  സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഫിനാന്‍സ്് കണ്‍സള്‍ട്ടിന്റെ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ബികോം.

 ഒരു ഗവ:  സ്ഥാപനത്തില്‍ / കമ്പനിയില്‍ ഫിനാന്‍്‌സ് ആന്റ്. അക്കൗണ്ടന്റ്് ഡിപ്പാര്‍ട്ട്‌മെന്റിലും, ടാലിയിലും   20 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായം 2020 ജനുവരി ഒന്നിന് 18-41. (സ്ത്രീകള്‍ യോഗ്യരല്ല)ശംബളം 30,000
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന്  മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

ദുര്‍ബ്ബല വിഭാഗ പുനരധിവാസ പദ്ധതിയിലേയ്ക്ക്
അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദുര്‍ബ്ബല വിഭാഗങ്ങളായ വേടന്‍, നായാടി, കല്ലാടി, അരുന്ധതിയാര്‍, ചക്ലിയ വിഭാഗത്തില്‍പ്പെട്ട കോതമംഗലം, വാഴക്കുളം, പാറക്കടവ്, കൊച്ചി, നോര്‍ത്ത് പറവൂര്‍ ബ്ലോക്കുകളില്‍ നിന്നും വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. പഠനമുറി നിര്‍മ്മാണം, ടോയ്‌ലറ്റ് നിര്‍മ്മാണം, ഭവന പുനരുദ്ധാരണം എന്നീ പദ്ധതികള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുള്ള കുടുംബത്തിനാണ് പഠനമുറി ധനസഹായം അനുവദിക്കുന്നത്. അപേക്ഷകര്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ്സുകളുമായി ബന്ധപ്പെടണം.

 കുസാറ്റ്: ഗണിത ശാസ്ത്ര വകുപ്പില്‍ പ്രോജക്ട് ഫെല്ലോ

ഒഴിവ്
   കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഗണിത ശാസ്ത്ര വകുപ്പില്‍ 10.12.2021 ല്‍ കാലാവധി അവസാനിക്കുന്ന  കെ.എസ്.സി.എസ്.ടി.ഇ എമരിറ്റസ് സയന്റ്ിസ്റ്റ് സ്‌കീമില്‍ പ്രോജക്ട് ഫെല്ലോ ഒഴിവുണ്ട്. എംഎസ്‌സി മാത്തമാറ്റിക്‌സില്‍  60%ല്‍ കുറയാതെ മാര്‍ക്ക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ശമ്പളം 22,000/. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍  സഹിതം വിശദമായ ബയോ-ഡാറ്റ ജൂലൈ 30നകം കിട്ടത്തക്കവിധം പ്രൊഫസര്‍ ആന്റ് ഹെഡ്, ഗണിതശാസ്ത്ര വകുപ്പ്, കുസാറ്റ്, കൊച്ചി-22 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0484- 2862461.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: ഹോമിയോപ്പതി വകുപ്പില്‍ ജില്ലല്‍ ജില്ലയിലെ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്‌സ് കം ഫാര്‍മസി കോഴ്‌സ് (ഹോമിയോ). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 28 ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം
ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2020-21 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്‍റ് മേഖയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. എല്ലാവിധ സര്‍ക്കാര്‍ ആനൂകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്  www.fcikerala.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.അപേക്ഷിക്കുവാനുള്ള അവസാന തീയതി 2020 ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842558385, 9142190406 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.






ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ടൈപ്പിസ്റ്റ് ക്ലര്‍ക്കിന്റെ  ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്്.എസ്്.എല്‍.സി, ടൈപ്പ്‌റൈറ്റിംഗ് ലോവര്‍ അല്ലെങ്കില്‍ ഹയര്‍, ഇ.ഡി.പി. വര്‍ക്കിലുള്ള പരിഞ്ജാനം ആവശ്യം. ഒരു ഗവമെന്റ് സ്ഥാപനത്തില്‍ / കമ്പനിയില്‍  ഡ്രാഫ്റ്റിംഗ് ലെറ്റേഴ്‌സിലും, ടൈപ്പിംഗിലും ക്ലറിക്കല്‍   വര്‍ക്കിലും 20 വര്‍ഷത്തില്‍ കുറയാതെയുള്ള   പ്രവൃത്തി പരിചയം പ്രായം 2020 ജനുവരി ഒന്നിന് *45-60* വയസ്. ശംബളം 20,300. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന്  മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ ഒന്ന്, ഇ.റ്റി.ബി ഒന്ന്, എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സര്‍വ്വീസ് ടെക്‌നീഷ്യന്റെ രണ്ട് താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത ഐ.റ്റി.ഐ. ഇലക്ട്രീഷ്യന്‍ ട്രേഡും എന്‍.എ.സി.യും   പാസ്സായിരിക്കണം. പ്രവൃത്തി പരിചയം : ആള്‍ട്ടര്‍നേട്ടേഴ്‌സ്, ഡി.ജി. സെറ്റ്‌സ്, ഡിസ്ട്രിബ്യൂഷന്‍  ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന ഇലക്ട്രിക്കല്‍ എഞ്ചിടനീയറിംഗ് പ്രോഡക്റ്റ്‌സിന്റെ  മാനുഫാക്ചറിംഗ് കമ്പനിയില്‍ സര്‍വ്വീസ് ടെക്‌നീഷ്യനായി 20 വര്‍ഷത്തില്‍ കുറയാതെയുള്ള  പ്രവൃത്തി പരിചയം. പ്രായം 2020 ജനുവരി ഒന്നിന് *45-60*   (സ്ത്രീകള്‍ യോഗ്യരല്ല) ശംബളം 18900/ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ  സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഫിനാന്‍സ്് കണ്‍സള്‍ട്ടിന്റെ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ബികോം.

 ഒരു ഗവ:  സ്ഥാപനത്തില്‍ / കമ്പനിയില്‍ ഫിനാന്‍്‌സ് ആന്റ്. അക്കൗണ്ടന്റ്് ഡിപ്പാര്‍ട്ട്‌മെന്റിലും, ടാലിയിലും   20 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായം 2020 ജനുവരി ഒന്നിന് *45-60* (സ്ത്രീകള്‍ യോഗ്യരല്ല)ശംബളം 30,000
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് മൂന്നിന്  മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

സാമൂഹിക സന്നദ്ധസേനയുടെ സംരക്ഷണത്തിൽ കീം പൂർത്തിയായി

എറണാകുളം: കൈയിൽ സാനിറ്റൈസറും കർശന നിർദ്ദേശങ്ങളുമായി സാമൂഹിക സന്നദ്ധസേന അണിനിരന്നപ്പോൾ കോവിഡ് മാനദണ്ഡങ്ങളുടെ കൃത്യത ഉറപ്പു വരുത്തി ജില്ലയിൽ കീം പൂർത്തിയായി.
സന്നദ്ധം വളൻ്റിയർമാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തിയാണ് സർക്കാർ കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പുവരുത്താനാണ് സാമൂഹിക
സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തിയത്. ജില്ലയിൽ 337 പ്രവർത്തകരാണ് പരീക്ഷ നടത്തിപ്പിനായെത്തിയത്.

ആരോഗ്യ വകുപ്പിനൊപ്പം  പഴുതടച്ച സുരക്ഷാ  ക്രമീകരണങ്ങളാണ് സന്നദ്ധ സേന വോളന്റിയർമാർ ഒരുക്കിയത്. ജില്ലയിലെ 38 പരീക്ഷാ കേന്ദ്രങ്ങളിലും പ്രവർത്തകരുണ്ടായിരുന്നു. 50 വിദ്യാർത്ഥികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിലാണ് ക്രമീകരണം നടത്തിയത്‌. പരീക്ഷാർത്ഥികളുടെ ശരീരതാപനില പരിശോധിക്കുക, സാനിറ്റൈസർ നൽകുക , മാസ്ക് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക, സാമൂഹിക അകലം പാലിപ്പിക്കുക എന്നീ ചുമതലകളാണ് ഇവർക്കുണ്ടായിരുന്നത്.

രാവിലെ ഏഴു മണിക്കു തന്നെ പ്രവർത്തകർ പരീക്ഷാ കേന്ദ്രങ്ങളിലെത്തി ചുമതല ഏറ്റെടുത്തിരുന്നു. പരീക്ഷാർത്ഥികളുടെ ശാരീരിക താപനില പരിശോധിച്ചതിന് ശേഷം മാത്രമാണ് പരീക്ഷാ കേന്ദ്രങ്ങളുടെ ഗേയ്റ്റ് കടക്കാൻ അനുവദിച്ചത്. പ്രവേശന കവാടത്തിൽ തന്നെ കൈകൾ ശുചിയാക്കുന്നതിന് ആവശ്യമായ വെള്ളവും ഹാന്റ് വാഷും ക്രമീകരിച്ചിരുന്നു. പരീക്ഷാർത്ഥികൾ കൈകൾ അണുവിമുക്തമാക്കി എന്നും വോളന്റിയർമാർ  ഉറപ്പാക്കുകയും ചെയ്തു. ക്വാറൻ്റീനിൽ നിന്നും വന്ന വിദ്യാർത്ഥികളെ പ്രത്യേക മുറികളിലേക്ക് മാറ്റിയാണ് പരീക്ഷയെഴുതിയച്ചത്. കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരെയും പ്രത്യേകം തിരിച്ച് ഹാളിലേക്കെത്തിച്ചു.
ഇതിനുള്ള ക്രമീകരണവും വളൻറീയർമാർ ചെയ്തു.

സേനാംഗങ്ങൾക്ക് നേരത്തെ തന്നെ ഡ്യൂട്ടിയുള്ള പരീക്ഷാ കേന്ദ്രങ്ങളെ കുറിച്ച് വിവരം നൽകിയിരുന്നു. തലേ ദിവസം അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ ഇവർക്ക് വേണ്ട പരിശീലനവും നൽകി.
പരീക്ഷാർത്ഥികൾക്കൊപ്പം എത്തിയ മാതാപിതാക്കളെ കൂട്ടം കൂടാതെ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും വോളന്റിയർമാർ ഉറപ്പാക്കി. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുൻപായി എല്ലാ പരീക്ഷാർത്ഥികൾക്കും സാനിറ്റെസറും വോളന്റിയർമാർ നൽകി. പരീക്ഷാ ഹാളുകൾ കണ്ടെത്തുന്നതിനും പരീക്ഷാർത്ഥികളെ സഹായിച്ചു. മാസ് കും കൈയുറയും ധരിച്ചാണ് പ്രവർത്തകർ എത്തിയത്.

ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ജന സേവനങ്ങളിൽ പങ്കാളിയാകുന്നതിനാണ് കേരളത്തിന്റെ ദുരന്ത നിവാരണ സേനയ്ക്കു കൂട്ടായി സംസ്ഥാന സർക്കാർ സാമൂഹികസന്നദ്ധ സേന രൂപീകരിച്ചത്‌. 32,000 ത്തിലധികം പ്രവർത്തകരാണ് ഇതുവരെ ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജില്ലയിൽ ദിവസേന ശരാശരി 1200 പരിശോധനകൾ : കളക്ടർ

എറണാകുളം : കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ സർക്കാർ മേഖലയിലുള്ള കോവിഡ് പരിശോധന വർധിപ്പിച്ചതായി കളക്ടർ എസ്. സുഹാസ് പറഞ്ഞു.  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന തല കോവിഡ് അവലോകന യോഗത്തിൽ ആണ് ജില്ലയിലെ പരിശോധന വർധിപ്പിച്ചതായി അറിയിച്ചത്. ദിവസേന ശരാശരി 1000-1200 പരിശോധനകൾ ആണ് സർക്കാർ മേഖലയിൽ മാത്രമായി നടത്തുന്നുണ്ട്.  ചെല്ലാനത്ത് നിരീക്ഷണത്തിൽ കഴിയുന്ന എല്ലാ ആളുകളെയും ആരോഗ്യ വിഭാഗം ഫോണിൽ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുടെ മാനസിക സമ്മർദം കുറയ്ക്കാനായി മെന്റൽ ഹെൽത്ത്‌ സംഘത്തിന്റെ സേവനം ചെല്ലാനത്ത് ഉറപ്പാക്കിയിട്ടുണ്ട്. പ്രദേശത്തു ടെലി മെഡിസിൻ സംഘവും പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. സൗജന്യ റേഷൻ വിതരണം പ്രദേശത്തു നടത്തി വരികയാണ്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ആലുവയിലും കർശന പരിശോധനയും നിരീക്ഷണവും നടന്നുവരികയാണ്

ചെല്ലാനത്ത് പ്രത്യേക കരുതൽ ഉറപ്പാക്കണം : മുഖ്യമന്ത്രി



എറണാകുളം : കോവിഡ് വിപണത്തോടൊപ്പം കടലേറ്റവും ശക്തമായ ചെല്ലാനം മേഖലയിൽ പ്രത്യേക കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സംസ്ഥാന കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകിയത്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് അരിയും ഭക്ഷ്യ സാധനങ്ങളും എത്തിച്ചു നൽകണം. ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥ ഉണ്ടായാൽ പോലീസും ആരോഗ്യ വകുപ്പും  ആവശ്യമായ മുന്കരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു 



ഓൺലൈൻ അദാലത്ത്
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പ് കൽപ്പിക്കാത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനുമായി താലൂക്ക് തല ഓൺലൈൻ അദാലത്ത് നടക്കും. കണയന്നൂർ താലൂക്ക് പരിധിയിലുള്ള പരാതികൾ ജൂലൈ 22 ന് രാവിലെ 11 മുതൽ ജൂലൈ 24 വൈകിട്ട് നാല് വരെ താലൂക്കിൻ്റെ കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ഓഗസ്റ്റ് ഒന്ന് രാവിലെ 11ന് ഓൺലൈനായി ജില്ലാ കളക്ടർ പരാതികൾ തീർപ്പാക്കും. പ്രളയ സഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല. കണ്ടെയ്ൻമെൻറ് സോണിൽ നിന്നുള്ളവർ അപേക്ഷിക്കേണ്ടതില്ല.




പാഠപുസ്തക വിതരണം പൂർത്തിയായി
എറണാകുളം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായുള്ള ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയായി. അൺ-എയ്ഡഡ് സ്കൂളുകൾക്കാവശ്യമായ പുസ്തകങ്ങൾ ജില്ലാ ഡിപ്പോകളിൽ നിന്നുള്ള റിലീസ് ഓർഡർ എത്തുന്ന മുറയ്ക്ക് നൽകുന്നു.

കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പാഠ പുസ്തക വിതരണം നടന്നത്. കെ.ബി.പി.എസിൽ നിന്നും ജില്ലകളിലെ ഡിപ്പോകളിൽ എത്തിച്ച് ജില്ലയിലെ സ്കൂൾ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങൾ എത്തിച്ച് നൽകും. 2021-21 അധ്യയന വർഷം ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലേക്ക് 3.03 കോടി വാല്യം 1 പുസ്തകങ്ങളാണ് ആവശ്യമായത്. സംസ്ഥാനത്തെ 3292 സ്കൂൾ സൊസൈറ്റികളിൽ പാഠപുസ്തകങ്ങൾ എത്തിച്ചു. ഈ വർഷം 14 ജില്ലാ പാഠപുസ്തക ഡിപ്പോകളിലും കെ.ബി.പി.എസിൽ നിന്നുള്ള ജീവനക്കാരെ ഓരോ ജില്ലയുടെയും മേൽനോട്ടത്തിന് നിയോഗിച്ചിരുന്നു. കൂടാതെ മാനേജർ തലത്തിലുള്ള ഉദ്യോഗസ്ഥരെയും മേൽനോട്ടത്തിന് ചുമതലപ്പെടുത്തിയിരുന്നു. പാഠപുസ്തകങ്ങൾ തരം തിരിക്കുന്നതിന് കുടുംബശ്രീയെയും ഏൽപ്പിച്ചു. തൃശൂർ, കോഴിക്കോട്, കൊല്ലം, കണ്ണൂർ ജില്ലകളിൽ കൂടു തൽ ഡിപ്പോകൾ തുറന്നാണ് പാഠപുസ്തക വിതരണം വേഗത്തിലാക്കിയത്. സാധാരണ മൂന്ന് മുതൽ നാല് മാസം വരെ നീളുന്ന പുസ്തക വിതരണം ഈ വർഷം രണ്ട് മാസത്തിനകം വിതരണം പൂർത്തിയായി. കോ വിഡ് നിയന്ത്രണങ്ങൾക്കിടയിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് പാഠപുസ്തക അച്ചടിയും വിതരണവും പൂർത്തിയാക്കിയത്. രണ്ടാം വാല്യം പുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്.


പൂർണ സജ്ജമായി കണ്ണമാലി എഫ്.എൽ.ടി.സി




എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെല്ലാനത്ത് തയ്യാറാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പൂർണ സജ്ജം. കണ്ണമാലി സെന്റ് ആന്റണീസ് പാരീഷ് ഹാളിലാണ് സെൻ്റർ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മാത്രമാണ് താമസിപ്പിക്കുക.

ഇന്ന് കോവിഡ് പോസിറ്റീവ് ആയ എട്ട് പേർ നിലവിൽ എഫ്.എൽ.ടി.സിയിൽ ഉണ്ട്. രണ്ട് കുട്ടികൾ, ഒരു പ്രായമായ സ്ത്രീ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. എല്ലാവരും ചെല്ലാനം നിവാസികളാണ്.

അൻപത് കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. രണ്ട് മീറ്റർ അകലത്തിലാണ് ബെഡുകൾ ഒരുക്കിയിരിക്കുന്നത്. സെൻ്ററിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പഞ്ചായത്താണ്.
നാല് ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ രണ്ട് മെഡിക്കൽ ഓഫീസർമാർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഒരു ഹെൽത്ത് സൂപ്പർവൈസർ, മൂന്ന് നഴ്സുമാർ എന്നിവർ അടങ്ങിയ എട്ട് പേരാണ് ഡ്യൂട്ടിയിലുള്ളത്. കൂടാതെ ചെല്ലാനം പഞ്ചായത്ത് ഏർപ്പെടുത്തിയ രണ്ട് ശുചീകരണ പ്രവർത്തകരും ഇവിടെയുണ്ട്. നാല് മണിക്കൂർ വീതമാണ് ഇവരുടെ ഷിഫ്റ്റ്.

കുമ്പളങ്ങി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനില കുമാരി, കണ്ടക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. രമ്യ എന്നിവരാണ് നോഡൽ ഓഫീസർമാർ.

ജില്ലയിൽ ഇന്ന് 80 പേർക്ക് രോഗം സ്ഥിരീകരിച്ചു




•       ജില്ലയിൽ ഇന്ന്  80 പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

 *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-5*

•       ജൂലൈ 18 കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി (53 )
•       ജൂലൈ 5 ന് സൗദി കൊച്ചി  വിമാനത്തിലെത്തിയ ഏലൂർ സ്വദേശി (53)
•       ജൂലൈ 12ന് ഖത്തർ കൊച്ചി  വിമാനത്തിലെത്തിയ ആലുവ സ്വദേശി (42)
•       ജൂൺ 19ന് ഒമാൻ കൊച്ചി  വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (30)
•       ജൂലൈ 17ന് ദുബായ് കൊച്ചി  വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (31 )

 *സമ്പർക്കം വഴി രോഗബാധിതരായവർ '*

•       കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 11 പേർക്ക് രോഗം സ്ഥിരീകരിച്ചു
•       ആലുവ  ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു
•       ചെല്ലാനം ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
•       കീഴ്മാടുള്ള ഒരു കോൺവെന്റിലെ 18      പേർക്ക് രോഗം സ്ഥിരീകരിച്ചു
•       ഏലൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങൾ (51,56,25,25,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
•       ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള      ചിറ്റാറ്റുകരസ്വദേശി (19 ), ഏഴിക്കര സ്വദേശി (35)
•       നേരത്തെ  രോഗം സ്ഥിരീകരിച്ച കാലടി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള   ഒരേ കുടുംബത്തിലെ അംഗങ്ങൾ (47 ,48 ) .
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ വാഴക്കുളം സ്വദേശിനിയായ (54 ) ആരോഗ്യപ്രവർത്തക
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ കൂവപ്പടി  സ്വദേശിയായ ഡോക്ടർ (28)
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ ഡോക്ടർ (34) . നേരത്തെ രോഗം  വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ കറുകുറ്റി സ്വദേശിയായ  (39  ) ആരോഗ്യപ്രവർത്തകൻ
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ വാഴക്കുളം സ്വദേശി (34 ), എടത്തല സ്വദേശി (33), മൂവാറ്റുപുഴ സ്വദേശി (35)ആശുപത്രി ജീവനക്കാർ, ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ ജീവനക്കാരനായ തൃക്കാക്കര സ്വദേശി (37) 
•       ഒരേ കുടുംബത്തിലെ അംഗങ്ങളായ മട്ടാഞ്ചേരി സ്വദേശികൾ  (34,4,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•       നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി യിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള ചേന്ദമംഗലം സ്വദേശി (24).
•       ഫോർട്ട് കൊച്ചി സ്വദേശികൾ(24,24,33,40). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•       കൂടാതെ ഏലൂർ സ്വദേശിനി (53), പാലാരിവട്ടം സ്വദേശി (30 ), എളംകുളം സ്വദേശി (35), എടത്തല സ്വദേശികൾ (37,31) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു . ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരുന്നു

•       ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും കോട്ടയം, ഇടുക്കി ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ജില്ലയിൽ ചികിത്സയിലുണ്ട്. 

•       ഇന്ന് 7 പേർ രോഗമുക്തരായി. ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച മുപ്പത്തടം സ്വദേശി (25), ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി (46), ജൂൺ 29ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ നീലീശ്വരം സ്വദേശി (81), ജൂൺ 10ന് രോഗം സ്ഥിരീകരിച്ച പുത്തൻവേലിക്കര സ്വദേശി (32), ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി (30), ജൂലായ് 9 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശി (32), ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയും (81) ഇന്ന് രോഗമുക്തി നേടി
•       ഇന്ന് 654 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 875 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  12981  ആണ്. ഇതിൽ 10917 പേർ വീടുകളിലും, 274 പേർ കോവിഡ് കെയർ സെന്ററുകളിലും 1790 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•       ഇന്ന് 72 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. 
       കളമശ്ശേരി മെഡിക്കൽ കോളേജ്- 22
       അങ്കമാലി അഡ്ലെക്സ് – 15
       രാജഗിരി എഫ് എൽ റ്റി സി- 15
       സിയാൽ എഫ് എൽ റ്റി സി- 6
       സ്വകാര്യ ആശുപത്രി- 14

•       വിവിധ ആശുപ്രതികളിൽ നിന്ന്  17 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 6
       അങ്കമാലി അഡ്ലക്സ്- 5
       സ്വകാര്യ ആശുപത്രികൾ - 6

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 913 ആണ്.

•       ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 764 ഭാഗമായി   സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 751 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1592 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.

•       ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 3836 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

•       ഇന്ന് 500 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 160 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       വാർഡ് തലങ്ങളിൽ 4069 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 468 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 20 ചരക്കു ലോറികളിലെ 27 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 14 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.


ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

ബിടിആർ തട്ടിപ്പിനെതിരേ ജാഗ്രത പുലർത്തണം: ജില്ലാ കളക്ടർ

ഭൂമി തരം മാറ്റുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ ചുമതലപ്പെടുത്തിയിട്ടില്ല

എറണാകുളം: ഭൂമി സംബന്ധമായ ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന അറിയിപ്പുമായി കോതമംഗലം താലൂക്കി ലെ വിവിധ സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ യാഥാർഥ്യമില്ല. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽപ്പെട്ട് സാമ്പത്തിക ചൂഷണത്തിനിരയാകരുത് .

ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ബി ടി ആർ എന്നത് സർക്കാർ അധീനതയിലുള്ള രജിസ്റ്ററാണ്. റവന്യൂ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ള ഭൂമി സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സു പ്രധാന രേഖയാണത്. രേഖകളിൽ മാറ്റം വരുത്താൻ സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ല.

ഭൂമി തരം മാറ്റുന്നത് 2008 ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ്. ആർ ഡി ഒ, താലൂക്ക്, വില്ലേജ്, കൃഷിഭവൻ തുടങ്ങിയ ഓഫീസുകളിലെ ഫയലുകളുടെ പരിശോധന, റവന്യൂ - കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധന, റിപ്പോർട്ട് സമർപ്പിക്കൽ, സർവേ സബ്ഡിവിഷൻ തുടങ്ങിയ നടപടി ക്രമങ്ങൾക്കു ശേഷമാണ് ഭൂമി തരം മാറ്റുന്നത്. ഇതിന് ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമാണ് ഭൂഉടമകൾ നൽകേണ്ടത്. പൂർണ്ണമായും സർക്കാർ സംവിധാനത്തിനു കീഴിലുള്ള നടപടിയാണ് ഭൂമി തരം മാറ്റൽ. ഇടനിലക്കാർ വഴിയെത്തുന്ന അപക്ഷകളും സ്വീകരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

ആശ്വാസധന സഹായവിതരണം*



കോവിഡ് 19 രോഗ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ കേരള ഷോപ്പ്സ് & കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്ത സജീവ അംഗങ്ങൾ ക്ക് പ്രഖ്യാപിച്ച 1000രൂപ ആശ്വാസ ധന സഹായത്തിനു ഇത് വരെ അപേക്ഷിചിട്ടില്ലാത്ത അംഗങ്ങൾ www.peedika.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. ബാങ്ക് പാസ് ബുക്ക്‌,  ആധാർ കാർഡ് എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്  0484-2341677 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം

ആലുവ ക്ലസ്റ്ററിൽ നാളെ മുതൽ കർഫ്യൂ : മന്ത്രി വി. എസ് സുനിൽകുമാർ



എറണാകുളം : ജില്ലയിലെ കൺടൈൻമെൻറ് സോൺ ആയ ആലുവയിൽ രോഗ വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി ക്ലസ്റ്റർ ആക്കി മാറ്റുമെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ അറിയിച്ചു. ക്ലസ്റ്ററിൽ കർഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂർ പ്രവർത്തന അനുമതി നൽകും. തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന കരുണാലയത്തിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റർ ആക്കി മാറ്റും. ജില്ല തല കോവിഡ് അവലോകനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ആണ് മന്ത്രി നിയന്ത്രണങ്ങൾ അറിയിച്ചത്. ജില്ലയിൽ വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കർശനമാക്കും. മുവാറ്റുപുഴ  പെഴക്കാപ്പള്ളി മൽസ്യ മാർക്കറ്റും അടച്ചിടും.  ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്.   പ്രദേശത്തെ കടലേറ്റവും ശമിച്ചിട്ടുണ്ട്. പ്രദേശത്തെ എഫ്. എൽ. ടി. സി യിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു ഭക്ഷണ കിറ്റുകളും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ ബന്ധന കുടുംബങ്ങൾക്ക്  ധനസഹായവും വിതരണം ചെയ്യും.

വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പോലീസിനെയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെയും റെവന്യൂ ഉദ്യോഗസ്ഥരെയും വിവരമറിയിക്കണം.
 കോവിഡ് രോഗി സമ്പർക്കത്തിന്റെ പേരിൽ ജില്ലയിൽ അടച്ചിട്ടിരിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ മുതൽ പൂർണ തോതിൽ പ്രവർത്തനം പുനരാരംഭിക്കും. കോവിഡ് പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളിൽ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗിക്കൾക്ക് സ്വകാര്യ ആശുപത്രികളിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഗുരുതര അവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളേജിൽ വിവരമറിയിച്ച ശേഷം മാത്രമേ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പാടുള്ളു. എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും കോവിഡ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്നും ഉറപ്പാക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. എല്ലാ ആശുപത്രികളും ദിവസേന മൂന്ന് തവണ അണുവിമുക്തമാക്കി വൃത്തിയാക്കാൻ നിർദേശം നൽകും.
കോവിഡ് പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 10 ദിവസം എഫ്. എൽ. ടി. സി കളിൽ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാർജ് ചെയ്യും.
ജില്ലയിൽ ഇതുവരെ 72 കേന്ദ്രങ്ങളിൽ ആയി 3752 എഫ്. എൽ. ടി. സി ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര അവസ്ഥയിലെത്തുന്ന രോഗികൾക്ക് കൂടുതൽ ശ്രദ്ധ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിലെ ഇന്റെൻസീവ് കെയർ ചികിത്സകരുടെയും അവസാന വർഷ പി. ജി വിദ്യാർത്ഥികളുടെയും സേവനം ഉറപ്പാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പടെ ആരോഗ്യ പ്രവർത്തകർക്കൽ കോവിഡ് പരിശോധന ട്രെയിനിങ് നൽകി കഴിഞ്ഞു.
ആലുവ മേഖലയിൽ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിൽ പെടുന്നതായാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളതെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു.
എസ്. പി കെ കാർത്തിക്, ഡി. സി. പി ജി. പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

കൊച്ചി ന്യൂസ്‌ : ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖലയുമായി കലാഭവന്‍

കൊച്ചി ന്യൂസ്‌ : ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖലയുമായി കലാഭവന്‍: കൊച്ചി, ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖല ഓണ്‍ലൈനിലൂടെ ഒരുക്ക...

ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖലയുമായി കലാഭവന്‍




കൊച്ചി, ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖല ഓണ്‍ലൈനിലൂടെ ഒരുക്കി കലാഭവന്‍. 156 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെവിടെ നിന്നും മലയാളികള്‍ക്ക് കലാ പരിശീനത്തിന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അവസരമൊരുക്കും. ആദ്യമായാണ് കലാപഠനത്തിനായി ഇത്ര വിപുലമായ ഒരു സംവിധാനമൊരുങ്ങുന്നത്. ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ഗിറ്റാര്‍, കീബോര്‍ഡ്, വയലിന്‍, തബല, മൃദഗം, ഫ്ളൂട്ട്, ഡ്രംസ്, ഡ്രോയിങ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ സറ്റേജ് കലാകാരന്മാര്‍ക്കും കലാ പരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിടെണ്ടിവന്ന സമ്പത്തികവും മാനസികവുമായ പ്രതിസന്ധികളെ മറികടക്കുകയാണ് കലാപരിശീലന ശൃഖലയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പുളിക്കുന്നേലും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ് പ്രസാദും അറിയിച്ചു. വിവരങ്ങള്‍ക്ക്: 0484-2354522, 7736722880.


കൊച്ചി ന്യൂസ്‌ : കൊറോണ ബാധിച്ചുമരിച്ച കന്യാസ്‌ത്രീയുടെ മൃതദേഹം എസ്‌...

കൊച്ചി ന്യൂസ്‌ : കൊറോണ ബാധിച്ചുമരിച്ച കന്യാസ്‌ത്രീയുടെ മൃതദേഹം എസ്‌...: കൊറോണ ബാധിച്ചുമരിച്ച കന്യാസ്‌ത്രീയുടെ മൃതദേഹം എസ്‌.ഡി.പി.ഐ ഏറ്റെടുത്തു മറവ്‌ചെയ്‌തു  കൊച്ചി: പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയില...

കൊറോണ ബാധിച്ചുമരിച്ച കന്യാസ്‌ത്രീയുടെ മൃതദേഹം എസ്‌.ഡി.പി.ഐ ഏറ്റെടുത്തു മറവ്‌ചെയ്‌തു

കൊറോണ ബാധിച്ചുമരിച്ച കന്യാസ്‌ത്രീയുടെമൃതദേഹം എസ്‌.ഡി.പി.ഐ ഏറ്റെടുത്തു മറവ്‌ചെയ്‌തു 


കൊച്ചി: പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരണപ്പെട്ട കന്യാസ്ത്രീയുടെ ശവസംസ്കാരം ധൈര്യസമേതം ഏറ്റെടുത്ത് നിർവ്വഹിച്ച എസ്ഡിപിഐ,പോപുലർ ഫ്രണ്ട് പ്രവർത്തകരെ എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് ഷെമീർ മാഞ്ഞാലി അനുമോദിച്ചു.

വൈപ്പിൻ കുഴുപ്പിള്ളി എസ്ഡി കോൺവെൻ്റിൽ താമസിച്ചിരുന്ന സിസ്റ്റർ ക്ലയർ ആണ് കോവിഡ് ബാദിച്ച് മരണപ്പെട്ടത്.

ആരോഗ്യ വകുപ്പിൻ്റെയും കന്യാസ്ത്രീ സമൂഹത്തിൻ്റേയും ആവശ്യപ്രകാരം എസ്ഡിപിഐ പ്രവർത്തകർ ഏറ്റെടുത്ത മൃതദേഹം അന്ത്യശുശ്രൂഷകൾക്ക് ശേഷം ആലുവ ചുണങ്ങുംവേലി എസ് ഡി കോൺവെൻ്റ് സെമിത്തേരിയിലാണ് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചത്.

പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷിജാർ ആലുവ യുടെ മേൽനോട്ടത്തിൽ നടന്ന ശവസംസ്കാരത്തിന് നേതൃത്വം നൽകിയ  എസ്ഡിപിഐ എടത്തല പഞ്ചായത്ത്‌ പ്രസിഡൻ്റ്, മുഹമ്മദാലി എടത്തല, പഞ്ചായത്ത്‌  സെക്രട്ടറി സലീം കുഴിവേലിപ്പടി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സജീബ് കോമ്പാറ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം സഫീർ കുഴയ്‌വേലിപ്പടി, പോപുലർഫ്രണ്ട് യൂണിറ്റ് സെക്രട്ടറി മനാഫ് കുഴിവേലിപ്പടി എന്നിവരെയാണ് ജില്ലാ പ്രസിഡൻ്റ് അനുമോദിച്ചത്.

പ്രവർത്തകരുടെ ഇടപെടൽ ധീരവും അവസരോചിതവുമായിരുന്നുവെന്ന് ഷെമീർ മാഞ്ഞാലി പറഞ്ഞു. സാമൂഹ്യ വ്യാപനത്തിലേക്കെത്തി നിൽക്കുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ  മുഴുവൻ ജനങ്ങളുടേയും നിതാന്ത ജാഗ്രതയാണ് വേണ്ടത്.രാജ്യത്തെമ്പാടുമുള്ള എസ്ഡിപിഐ പ്രവർത്തകർ കോവിഡ് പ്രതിരോധ സേവന രംഗത്ത് സജീവ സാന്നിധ്യമാണ്.

എറണാകുളം ജില്ലയിൽ  ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ  വളണ്ടിയർമാരെ വിട്ട് നൽകാമെന്ന് ജില്ലാ ഭരണകൂടത്തെ പാർട്ടി നേതൃത്വം അറിയിച്ചതായി ഷെമീർ മാഞ്ഞാലി പറഞ്ഞു.


അജ്മൽ കെ മുജീബ്
മീഡിയ ഇൻചാർജ്
7510986046  

സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി

 .
 വിവിധ കോഴ്സുകളിൽ ഉന്നത വിജയം കൈവരിക്കുന്നതിനായിശ്രമിക്കുന്നവരെ സഹായിക്കുന്ന ആകാശ്  ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കേരളത്തിലെ വിവിധ ശാഖകളിൽ നിന്നും   സി ബി  എസ്  പ്ലസ് ടു പരീക്ഷ എഴുതിയ  വിദ്യാർത്ഥികൾ മികച്ച വിജയം  കൈവരിച്ചു. കോട്ടയം ശാഖയിലെ  ഐവി  ട്രീസ സിബിതിരുവനന്തപുരത്തെ അർജുൻ ആർ. എന്നിവർ 98. 8 ശതമാനവും കോഴിക്കോട് ശാഖയില രംഗനായഗി   98.2 ശതമാനം മാർക്കും നേടി ടോപ് സ്കോറർമാരായി . സംസ്ഥാനത്തു നിന്നും  ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ സഹായത്തോടെ പരീക്ഷ എഴുതിയ 649 വിദ്യാർത്ഥികളും ഉയർന്ന മാർക്കോടെ വിജയിച്ചു . ഉന്നത വിജയം കരസ്ഥമാക്കിയവരെ ആകാശ്  എഡ്യൂക്കേഷണൽ  സർവ്വീസസ് ലിമിറ്റഡ് സി   ആകാശ് ചൗധരി അഭിനന്ദിച്ചു.
                                                    * * *

എറണാകുളം മാര്‍ക്കറ്റ്‌ തുറന്നു