Friday, September 25, 2020

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജി: അപേക്ഷ ക്ഷണിച്ചു

 


എറണാകുളം: വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം ഐ.സി.ഡി.എസ്  പ്രൊജക്ടിലേക്ക് 2020-21 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ ജീപ്പ് അല്ലെങ്കിൽ കാർ വാടകക്ക് ഓടുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485 2822372.

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജി:
അപേക്ഷ ക്ഷണിച്ചു


കേരളസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍(1 മാസം ദൈര്‍ഘ്യം) പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 
 മെഷീന്‍ ലേണിംഗിലൂടെ കമ്പ്യൂട്ടറിനെ സെറ്റ് ഓഫ് ഡാറ്റയില്‍  ട്രെയിന്‍ ചെയ്യിക്കാനും അതിനനുസരിച്ച്, ഔട്ട്പുട്ട് നിര്‍ണയിക്കാനുമാണ് ഉപയോഗിക്കുന്നത്. ആരോഗ്യം,ഐടി മേഖലകളില്‍ മെഷീന്‍ ലേണിംഗ് തുറന്നുതരുന്ന തൊഴിലവസരങ്ങള്‍ അനവധിയാണ്. ഈ കോഴ്‌സ് ഓണ്‍ലൈനായി പഠിക്കാവുന്നതുമാണ്. സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഫോണ്‍ : 8281963090 
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം : ksg.ketlron.org.
വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്,കോഴിക്കോട്

Saturday, September 19, 2020

ഗവേഷണ പദ്ധതികള്‍ക്ക്‌ കുസാറ്റ്‌ ധാരണയായി


 

കുസാറ്റ് പി.ജി പ്രവേശനം: മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം



കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക

സര്‍വകലാശാലയുടെ  2020 അധ്യയന വര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി ഉള്‍പ്പെടെയുള്ള ബിരുദാന്തര ബിരുദ  കോഴ്‌സുകളുടെ അപേക്ഷകര്‍ തങ്ങളുടെ ലോഗിന്‍ പേജില്‍ /ഹോം പേജില്‍ യോഗ്യതാ ബിരുദ  പരീക്ഷയുടെ സ്‌കാന്‍ ചെയ്ത കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്്  സെപ്തംബര്‍ 25  നകം അപ്‌ലോഡ് ചെയ്യണം.
മേല്‍പ്പറഞ്ഞ കോഴ്്‌സുകളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.  വിശദവിവരങ്ങള്‍ക്ക് admissions.cusat.ac.in സന്ദര്‍ശിക്കുക.