കൊച്ചി : കേരള 
വ്യാപാരി വ്യവസായി ഏകോപന സമിതി കലൂര്‍ യൂണിറ്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നിന്ന് 
30 പേര്‍ക്കുള്ള ലോണ്‍ മേളയുടെ ഉദ്‌ഘാടനം എം.എല്‍.എ. ഹൈബി ഈഡന്‍ 
നിര്‍വഹിച്ചു.
മെട്രോ റയിലിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും സ്ഥലവും 
നഷ്ടപ്പെട്ടിട്ട് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത കലൂരിലെ വ്യാപാരികളുടെ 
പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് 
ഹൈബി ഈഡന്‍ എം.എല്‍.എ. യോഗത്തില്‍ പറഞ്ഞു. എല്ലാവിഭാഗങ്ങള്‍ക്കും ക്ഷേമപെന്‍ഷനുകള്‍ 
ലഭ്യമാക്കിയിട്ടും വ്യാപാരികള്‍ക്ക് മാത്രം പെന്‍ഷനും, മൂന്നുവര്‍ഷമായിട്ട് 
മരണാനന്തര ആനുകൂല്യവും ലഭ്യമാക്കാത്ത ഗവണ്‍മെന്റ് നടപടിയില്‍ യോഗം ശക്തമായ 
പ്രതിഷേധം രേഖപ്പെടുത്തി. 
