Monday, March 14, 2016
ചില്‍ഡ്രന്‍സ് ഇന്ത്യ ബാലമേള; ഇന്‍ഫന്റ് ജീസസ് സ്‌കൂളിന് ട്രോഫി
പറവൂര്‍: ചില്‍ഡ്രന്‍സ് ഇന്ത്യ 29-ാമത് സംസ്ഥാന
ബാലമേളയില്‍ പറവൂര്‍ ഇന്‍ഫന്റ് ജീസസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ 1-ാം സ്ഥാനവും
കിഴക്കേപ്രം ലിറ്റില്‍ഹാര്‍ട്‌സ് സ്‌കൂള്‍ 2-ാം സ്ഥാനവും കരസ്ഥമാക്കി. പറവൂര്‍
ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ബിജോയ്
സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്
സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിനിമാനടന്‍ ബൈജുക്കുട്ടന്‍, സ്‌കൂള്‍ പിടിഎ പറവൂര്‍
താലൂക്ക് രക്ഷാധികാരി രാജിമേനോന്‍, മുകുന്ദപുരം സൊസൈറ്റി ഡയറക്‌ടര്‍ ജോജോ
മനക്കില്‍, സ്വപ്‌ന പോള്‍, സാലി ബെയ്‌ലന്‍, കവിത എസ്, ജിജി ബിജോയ്, കണ്‍വീനര്‍ കെ
എസ് അമൃതം ശശി എന്നിവര്‍ സംസാരിച്ചു. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം
മത്സരവിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. കവി ഒ എന്‍ വി കുറുപ്പ് അനുസ്‌മരണവും
ഇതോടൊപ്പം നടന്നു.
ഫേട്ടോ: ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന ബാലമേളയില്‍
ജേതാക്കളായ ഇന്‍ഫന്റ് ജീസസ് സ്‌കൂളിന് സിപ്പി പള്ളിപ്പുറം ട്രോഫി നല്‍കുന്നു.
സ്വപ്‌ന പോള്‍, സാലി ബെയ്‌ലന്‍, കവിത എസ്, രാജിമേനോന്‍, ബിജോയ് സ്രാമ്പിക്കല്‍,
അമൃതം ശശി, ജിജി ബിജോയ്, ബൈജുക്കുട്ടന്‍, ജോജോ മനക്കില്‍ തുടങ്ങിയവര്‍
സമീപം.
എല്‍ഡ സെപ്പിയാച്ചി സ്‌കൂള്‍ വാര്‍ഷികം
പറവൂര്‍: ചാത്തനാട് എല്‍ഡ
സെപ്പിയാച്ചി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 22-ാം വാര്‍ഷികം നടന്‍ വിനോദ് കെടാമംഗലം
ഉദ്‌ഘാടനം ചെയ്‌തു. റിട്ട. പ്രധാനാധ്യാപകന്‍ വി.എന്‍. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
ഇംഗ്ലീഷ് ചേമ്പര്‍ ഡയറക്‌ടര്‍ പി.ആര്‍. രവി, ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന
പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കല്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജിജി,
ഫ്രാന്‍സിസ് അവരസ്, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മേരി ലൂസി സേവ്യര്‍, അമേരിക്കന്‍
മിഷന്‍ പ്രതിനിധി സിസ്റ്റര്‍ എല്‍സി കുരിശിങ്കല്‍, പിടിഎ പ്രസിഡന്റ് ജെന്‍സന്‍
അന്‍സില്‍, ലീഡര്‍മാരായ വി വി ഗൗരി, ടി ആര്‍ അനന്തു എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ ``ഫര്‍ഫാല'' മാഗസിന്‍ പ്രകാശനം ചെയ്‌തു.
![]() |
ചാത്തനാട് എല്‍ഡ സെപ്പിയാച്ചി സ്‌കൂള്‍ വാര്‍ഷികം നടന്‍ വിനോദ് കെടാമംഗലം ഉദ്‌ഘാടനം ചെയ്യുന്നു. |
.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നേതാക്കള്‍ ആവേശത്തോടെ
കൊച്ചി:
തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളുടെ ഏത് ആവശ്യത്തിനും എംഎല്‍എ മാര്‍ അടക്കം എല്ലാ
നേതാക്കളും 24 മണിക്കൂറും തയ്യാര്‍. ഒരു മാസം മുന്‍പ് വരെ മഷിയിട്ടു നോക്കിയാല്‍
കാണുവാന്‍ കഴിയാതിരുന്ന നേതാക്കളാണ് ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ സഹായ
ഹസ്‌തവുമായി എത്തിയിരിക്കുന്നത്.
ചേരാനല്ലൂരിലെ കുടിവെള്ള ക്ഷാമത്തിനു
വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഇന്നലെയാണ് സ്ഥലം എംഎല്‍എ ഹൈബി ഈഡനും പ്രതിപക്ഷ
നേതാക്കളും സംഗതി സീരിയസായി എടുത്തത്.
ചേരാനല്ലൂരിലെ വാട്ടര്‍ അഥോറിറ്റിയുടെ
മുന്നില്‍ ഹൈബി ഈഡന്‍ വെളുത്ത മുണ്ടും ഷര്‍ട്ടും അഴുക്കാകുമെന്നു ഭയക്കാതെ
കുത്തിയിരുന്നു ജനങ്ങളുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വേണ്ട
മുന്നൊരുക്കങ്ങളെല്ലാം ഇതിനു മുന്‍പ് തന്നെ എടുക്കുകയും ചെയ്‌തു. എംഎല്‍എ വാട്ടര്‍
അഥോറിറ്റിയുടെ മുന്നില്‍ എത്തുന്ന വിവരം ആദ്യം തന്നെ ചാനലുകളെ വിളിച്ചറിയിക്കുകയും
ചെയ്‌തു.
വേനല്‍ കടുത്തതോടെ ചേരാനല്ലൂരില്‍ കുടിവെള്ളം കിട്ടാക്കനിയായി
മാറിയിരിക്കുകയാണ്. ഇതിനുവേണ്ടി ജനങ്ങള്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. പക്ഷെ
ഇപ്പോള്‍ തന്നെ പരിഹരിക്കാമെന്ന സ്ഥിരം മറുപടി മാത്രം.
പ്രതിപക്ഷ നേതാക്കളുടെ
നേതൃത്വത്തില്‍ ആദ്യം വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു. അതിനു
ശേഷമായിരുന്നു ഹൈബി ഈഡനും സംഘവും ഉച്ചയോടെ എത്തിയത്
തുല്യ നീതിയും വികസനവും`: ബി ജെ പി ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി
കൊച്ചി: വിഭജന രാഷ്ട്രീയമല്ല , കേരളത്തിന് വേണ്ടത് തുല്യനീതിയും വികസനവും
ആണെന്ന സന്ദേശവുമായി ബി ജെ പിയുടെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. പ്രശസ്‌ത
സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മയുടെ വസതിയില്‍ വച്ച് ബി ജെ പി എറണാകുളം പ്രചാരണ
സമിതി കണ്‍വീനര്‍ ടി.അബിജു സുരേഷും ഇലക്ഷന്‍ ചെയര്‌മാന്‍ സി. ജി രാജഗോപാലും
ചേര്‍ന്ന് മോഹനവര്‍മയ്‌ക്ക് ലഘുലേഖ നല്‍കി ഉത്‌ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്
ഗൃഹ സന്ദര്‍ശനം നടത്തിയ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും
നേട്ടങ്ങളും ജനങ്ങള്‍ക്ക് വിശദീകരിച്ചു.
`എല്ലാവര്‍ക്കുമൊപ്പം ,
എല്ലാവരുടെയും വികസനം ' എന്ന സന്ദേശവുമായി പ്രവര്‍ത്തകര്‍ ഇരുപതാം തീയതി വരെ
നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമാകും. കൌണ്‍സിലര്‍ സുധാ ദിലീപ്, പി.എ.അജേഷ്
കുമാര്‍, ടി.കെ.നാരായണ സ്വാമി, വി.സി.അനന്തനാരായണന്‍, സുനില്‍ തീരഭൂമി, ആനന്ദ് കെ,
പ്രിയ ആനന്ദ്, കെ.എസ്. ദിലീപ്‌കുമാര്‍, തുളസീദാസ്, വി.ഹരികുമാര്‍ എന്നിവര്‍
നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)