Monday, March 14, 2016

തുല്യ നീതിയും വികസനവും`: ബി ജെ പി ഗൃഹ സമ്പര്‍ക്ക പരിപാടിക്ക്‌ തുടക്കമായി

ബി ജെ പിയുടെ ഗൃഹ സന്ദര്‍ശന പരിപാടിക്ക്‌ പ്രശസ്‌ത സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മയുടെ വസതിയില്‍ വച്ച്‌ ബി ജെ പി എറണാകുളം പ്രചാരണ സമിതി കണ്‍വീനര്‍ ടി.അബിജു സുരേഷും ഇലക്ഷന്‍ ചെയര്‌മാന്‍ സി. ജി രാജഗോപാലും ചേര്‍ന്ന്‌ തുടക്കം കുറിക്കുന്നു. കെ.ആനന്ദ്‌, തുളസീദാസ്‌ എന്നിവര്‍ സമീപം.


കൊച്ചി: വിഭജന രാഷ്ട്രീയമല്ല , കേരളത്തിന്‌ വേണ്ടത്‌ തുല്യനീതിയും വികസനവും ആണെന്ന സന്ദേശവുമായി ബി ജെ പിയുടെ ഗൃഹ സന്ദര്‍ശന പരിപാടിക്ക്‌ തുടക്കമായി. പ്രശസ്‌ത സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മയുടെ വസതിയില്‍ വച്ച്‌ ബി ജെ പി എറണാകുളം പ്രചാരണ സമിതി കണ്‍വീനര്‍ ടി.അബിജു സുരേഷും ഇലക്ഷന്‍ ചെയര്‌മാന്‍ സി. ജി രാജഗോപാലും ചേര്‍ന്ന്‌ മോഹനവര്‍മയ്‌ക്ക്‌ ലഘുലേഖ നല്‍കി ഉത്‌ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്‌ ഗൃഹ സന്ദര്‍ശനം നടത്തിയ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും ജനങ്ങള്‍ക്ക്‌ വിശദീകരിച്ചു.

`എല്ലാവര്‍ക്കുമൊപ്പം , എല്ലാവരുടെയും വികസനം ' എന്ന സന്ദേശവുമായി പ്രവര്‍ത്തകര്‍ ഇരുപതാം തീയതി വരെ നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമാകും. കൌണ്‍സിലര്‍ സുധാ ദിലീപ്‌, പി.എ.അജേഷ്‌ കുമാര്‍, ടി.കെ.നാരായണ സ്വാമി, വി.സി.അനന്തനാരായണന്‍, സുനില്‍ തീരഭൂമി, ആനന്ദ്‌ കെ, പ്രിയ ആനന്ദ്‌, കെ.എസ്‌. ദിലീപ്‌കുമാര്‍, തുളസീദാസ്‌, വി.ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


No comments:

Post a Comment