Monday, March 14, 2016

വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെച്ച മൊബൈല്‍ ടവര്‍ നാട്ടുകാര്‍ പിടികൂടി



കൊച്ചി: വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ടവര്‍ നാട്ടുകാര്‍
പിടികൂടി. കടവന്ത്രയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിനു മുകളിലാണ്‌ സ്വകാര്യ കമ്പനിയുടെ ടവര്‍ കണ്ടെത്തിയത്‌. അപ്പാര്‍ട്ട്‌മെന്റ്‌ ഉടമയുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയാണ്‌ ടവര്‍ വെച്ചിരിക്കുന്നത്‌.
4-ജി ടവര്‍ ്‌ സ്ഥാപി്‌ക്കുവാന്‍ വേണ്ടിയാണ്‌ ഒരുക്കങ്ങള്‍ ചെയ്‌തത്‌. മറ്റു രണ്ടു വാട്ടര്‍ ടാങ്കുകളോട്‌ ചേര്‍ന്ന താമസക്കാര്‍ക്കു പോലും സംശയം തോന്നാത്ത രീതിയില്‍ ഏറെ ഭദ്രം ആയിട്ടായിരുന്നു ടവറിന്റെ ഭാഗം ഒളിപ്പിച്ചുവെച്ചിരിക്കുന്നത്‌. ടവര്‍ സ്ഥാപിച്ചതിനു ശേഷം ടാങ്ക്‌ നെടുകെ പിളര്‍ന്ന്‌ ടവര്‍ അതിനുള്ളില്‍ ആക്കിയശേഷം കൂട്ടിച്ചേര്‍ക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. പുറമെ നിന്നും നോക്കിയാല്‍ വാട്ടര്‍ ടാങ്ക്‌ എന്ന്‌ അല്ലാതെ മറ്റൊരു സംശയവും തോന്നുകയില്ല.
സംഗതി പാളിയത്‌ മൊബൈല്‍ ടവറിന്റെ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ഓട്ടോ റിക്ഷയില്‍ കൊണ്ടുവരാന്‍ ശമിച്ചതാണ്‌. ഓട്ടോ ഡ്രൈവറാണ്‌ നാട്ടുകാരെ വിവരം അറിയിച്ചത്‌. നാട്ടുകാര്‍ കൂട്ടം കൂടി അപ്പാര്‍ട്ട്‌ മെന്റ്‌ ഉടമയെ ചോദ്യം ചെയ്‌തതോടെ കള്ളത്തരം പൊളിഞ്ഞു. ഒരു കാരണവശാലും ഈ പ്രദേശത്ത്‌ ഈ 4-ജി ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയില്ലെന്നു കൗണ്‍സിലര്‍ ജോണ്‍സണ്‍ പറഞ്ഞു
നാട്ടൂകാര്‍ ഒന്നടങ്കം സംഘടിച്ചതോടെ ടവര്‍ മാറ്റാമെന്നു ഉടമ സമ്മതിച്ചു. എന്നാല്‍ മൊബൈല്‍ കമ്പനിയുടെ പക്കല്‍ നിന്നും മൂന്നുവര്‍ഷത്തെ കരാര്‍ തുക അപ്പാര്‍ട്ട്‌മെന്റ്‌ ഉടമ വാങ്ങിക്കഴിഞ്ഞു.
നിലവില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുവാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്‌. എന്നാല്‍ രഹസ്യമായി ടവര്‍ ടാങ്കിനുള്ളിലാക്കി സ്ഥാപിച്ചതോടെ മൊബൈല്‍ ദാതാക്കളായ കമ്പനിയും എളുപ്പത്തില്‍ ഈ കടമ്പകള്‍ മറികടക്കുകയായിരുന്നു. 

No comments:

Post a Comment