Friday, July 17, 2020

ഇന്ന് 191 പേർക്ക് രോഗം സ്ഥീകരിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ഇന്ന് 791 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 532 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. സമ്ബര്‍ക്ക ബാധിതരില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ തീരമേഘലയില്‍ അതിവേഗത്തില്‍ രോഗം പടരുന്നതായും ഇത് ഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചതായാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീരമേഖലയില്‍ ഉള്‍പ്പെട്ട കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 പരിശോധിച്ചതില്‍ 51 പേര്‍ പോസിറ്റീവായി.

https://vaartha24x7.blogspot.com/
https://kochibusinesspage.blogspot.com/
https://kochisports.blogspot.com/

കൊച്ചി ന്യൂസ്‌ : കളഴക്ടര്‍ ചര്‍ച്ച നടത്തി

കൊച്ചി ന്യൂസ്‌ : കളഴക്ടര്‍ ചര്‍ച്ച നടത്തി: കണ്ടെയ്ൻമെൻറ് സോണായ ആലുവ മാർക്കറ്റിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി വ്യാപാരി പ്രതിനിധികളും എം എൽ എ അൻവർ സാദത്തുമായി മന്ത്രി വി.എസ്...

കളഴക്ടര്‍ ചര്‍ച്ച നടത്തി

കണ്ടെയ്ൻമെൻറ് സോണായ ആലുവ മാർക്കറ്റിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി വ്യാപാരി പ്രതിനിധികളും എം എൽ എ അൻവർ സാദത്തുമായി മന്ത്രി വി.എസ്.സുനിൽകുമാർ, കളക്ടർ എസ്.സുഹാസ് എന്നിവർ നടത്തിയ വീഡിയോ കോൺഫറൻസ്

അപേക്ഷ ക്ഷണിച്ചു




എറണാകുളം ജില്ല ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ     ഭാഗമായി മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സ്റ്റാഫ് നഴ്സ് എന്നീ   തസ്തികകളിലേയ്ക്ക് 3 മാസത്തെ   താത്കാലിക നിയമനം നടത്തുന്നു. എറണാകുളം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റയ്ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, എന്നിവ സഹിതം careers.nhmekm@gmail.com എന്ന മെയിലിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത മെയിലില്‍ നിന്നും അയക്കുക. അപേക്ഷകര്‍ മെയില്‍ ചെയ്യുമ്പോള്‍ സബ്ജക്ടില്‍ പോസ്റ്റ് ഏത് എന്ന് കൃത്യമായി എഴുതിയിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 22.07.2020 ബുധനാഴ്ച.

യോഗ്യത
മെഡിക്കല്‍ ഓഫീസര്‍  എം.ബി.ബി.എസ്
സ്റ്റാഫ് നഴ്സ്  B.sc  നഴ്സിംഗ്/ GNM, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍         സര്‍ട്ടിഫിക്കറ്റ്
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ്/    തത്തുല്ല്യം