Saturday, March 12, 2016

,അല്‍്‌മായനേതാക്കളാണു സമുദായത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ പറയേണ്ട്‌: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി




സീറോ മലബാര്‍ സഭ അല്‍്‌മായ നേതൃസമ്മേളനം നടത്തി 






കൊച്ചി: പ്രബുദ്ധരായ അല്‍മായര്‍ സഭയുടെ സമ്പത്തും അഭിമാനവുമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന അല്‌മായ നേതൃസമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനു ദിശാബോധം പകരാന്‍ ആര്‍ജവവും കര്‍മശേഷിയുമുള്ള അല്‍മായനേതാക്കളെ ഇന്നാവശ്യമുണ്ട്‌. അല്‌മായരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രേഷിതസ്വഭാവമാണു പ്രകാശിതമാകേണ്ടത്‌. അല്‌മായ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്‌ക്കും സഹായകമാകണം. കത്തോലിക്ക കോണ്‍ഗ്രസിനു കക്ഷിരാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രീയമായ അഭിപ്രായങ്ങളും നിലപാടുകളും കത്തോലിക്ക കോണ്‍ഗ്രസിലൂടെ അല്‍്‌മായ നേതാക്കള്‍ ആവശ്യമുള്ള അവസരങ്ങളില്‍ ജാഗ്രതയോടെ വ്യക്തമാക്കണം. മെത്രാന്മാരും വൈദികരുമല്ല, പ്രബുദ്ധതയും പ്രതിബദ്ധതയുമുള്ള അല്‍്‌മായനേതാക്കളാണു പൊതുസമൂഹത്തില്‍ സമുദായത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ പറയേണ്ടതെന്നും മേജര്‍ ആര്‍ച്ച്‌ബിഷപ്‌ ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പിള്ളി രൂപത ബിഷപ്പും അല്‌മായ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, ഡോ.കുര്യാസ്‌ കുമ്പലക്കുഴി, വി.ജെ.പാപ്പു, അല്‍്‌മായ നേതാക്കളായ വി.വി. അഗസ്റ്റിന്‍, എം.എം. ജേക്കബ്‌ മുണ്ടയ്‌ക്കല്‍, വി.വി. അഗസ്റ്റിന്‍,പ്രെഫ. കൊച്ചുറാണി ജോസഫ്‌, സിജോ പൈനാടത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. പി.പി. ജോസഫ്‌ പ്രമേയം അവതരിപ്പിച്ചു.
രാവിലെ നടന്ന സമ്മേളനം മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി, ജോണ്‍ കച്ചിറമറ്റം, പീറ്റര്‍ കെ. ജോസഫ്‌, ജെസ്‌്‌റ്റിന്‍ മാത്യു, ജെയിംസ്‌ ഇലവുങ്കല്‍, ബാബു ജോസഫ്‌, ജിജി ജേക്കബ്‌, ഫാ. ജോര്‍ജ്‌ നേരേവീട്ടില്‍, ജോസ്‌ മാത്യു, ഫാ.ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി, റാണി മത്തായി, ലക്‌സി ജോയി, സാബു ജോസ്‌, സെബാസ്റ്റിയന്‍ വടശേരി, ഡേവീസ്‌ വല്ലൂരാന്‍, ഷൈജോ പറമ്പി, ജോസ്‌ ആനിത്തോട്ടം, ഡെന്നിസ്‌ കെ.ആന്റണി, ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സംഘടനാ നേതാക്കള്‍, അല്‍്‌മായ നേതാക്കള്‍, വിവിധ ഫോറങ്ങളുടെ കണ്‍വീനര്‍മാര്‍ എന്നിവരാണ്‌ അല്‌മായ നേതൃസമ്മേളനത്തില്‍ പങ്കെടുത്തത്‌. വരുന്ന രണ്ട്‌ വര്‍ഷത്തെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കി. കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരിത്ര ഗവേഷണ ഫോറം, ദളിത്‌ ഫോറം, ശാസ്‌ത്ര സാങ്കേതിക ഫോറം, പ്രഫഷണല്‍ ഫോറം, കാര്‍ഷിക ഫോറം, മീഡിയ ഫോറം, സംരംഭക ഫോറം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനു സമ്മേളനം പദ്ധതികള്‍ ആസൂത്രണം ചെയ്‌തു.

സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന അല്‌മായ നേതൃസമ്മേളനത്തിന്റെ സമാപന സമ്മേളനം മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യുന്നു. സെബാസ്റ്റ്യന്‍ വടശേരി, റാണി മത്തായി, ലിസി ജോസ്‌, പ്രഫ. വി.ജെ. പാപ്പു, വി.വി. അഗസ്റ്റിന്‍, പ്രഫ. കൊച്ചുറാണി ജോസഫ്‌, ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍, അഡ്വ. ജോസ്‌ വിതയത്തില്‍, ഡോ.കുര്യാസ്‌ കുമ്പളക്കുഴി, ജേക്കബ്‌ മുണ്ടയ്‌ക്കല്‍, ഫാ. ജോര്‍ജ്‌ നേരേവീട്ടില്‍ എന്നിവര്‍ സമീപം.)


No comments:

Post a Comment