കൊച്ചി
വരുന്ന നിയസമഭ തെരഞ്ഞെടുപ്പില്‍ റേഷന്‍ കടകള്‍ 
യുഡിഎഫിനെതിരെയുള്ള സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഓഫീസിനു 
വിട്ടുകൊടുത്തുകൊണ്ട് പ്രതിഷേധിക്കുമെന്ന് ആള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് 
അസോസിയേഷന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു.
റേഷന്‍ വ്യാപാരികള്‍ പണം നല്‍കി അരി 
വാങ്ങി സൗജന്യമായി അരിവിതരണം ചെയ്യുന്ന നിലവിലുള്ള രീതി അവസാനിപ്പിക്കുമെന്നും 
മുന്നറിയിപ്പ് നല്‍കി.
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ കുടിശ്ശികായായി 60 
കോടി രൂപയും മണ്ണെണ്ണ വ്യാപാരികള്‍ക്ക് ഒന്നര കോടി രൂപയുമാണ് യുഡിഎഫ് 
സര്‍ക്കാര്‍ നല്‍കുവാനുള്ളത്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലും പുതിയ 
റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലും പ്രയോറിറ്റി ലിസ്‌റ്റ് 
തയ്യാറാക്കുന്നതിലും സൗജന്യ അരി അര്‍ഹരായവര്‍ക്കു നല്‍കുന്നതിലും സംസ്ഥാന 
സര്‍ക്കാര്‍ പരാജയപ്പെട്ടതായി റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മന്ത്രി അനൂപ് ജേക്കബും 
റേഷന്‍ വ്യാപാരികളുടെ മറ്റൊരു സംഘടനയ്‌ക്ക് നേതൃത്വം നല്‍കുന്ന ജോണി നെല്ലൂര്‍ 
എംഎല്‍എയും തമ്മിലുള്ള പോരിന് റേഷന്‍ വ്യാപാരികളാണ് ഇരയാരിക്കുന്നതെന്നും 
ആരോപിച്ചു. സംസ്ഥാനത്തെ സൗജന്യ റേഷന്‍ വാങ്ങുന്ന 20ലക്ഷത്തോളം പേരില്‍ ആര് 
ലക്ഷത്തോളം പേര്‍ അനര്‍ഹരാണെന്നും അര്‍ഹരായ 14ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അരി 
ലഭിക്കുന്നില്ലെന്നുംചൂണ്ടിക്കാണിക്കുന്നു.
ിപിഎല്‍ കുടുംബങ്ങള്‍ക്ക് അരി 
സൗജന്യമായി നല്‍കാനുള്ള തീരുമാനം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുകൊണ്ടാണെന്നും 
സര്‍ക്കാര്‍ ിസൗജന്യമായി നല്‍കിയാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിതരണം 
നടത്താമെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ 
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കതിരുന്നതിനു ഭക്ഷ്യവകുപ്പും മന്ത്രി അനുപ് 
ജേക്കബുമാണ് ഉത്തരവാദികള്‍. പദ്ധതി പ്രകാരം മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിനോ 
പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും. 
18ലക്ഷം രൂപ സിഡിറ്റിനു നല്‍കി കൊണ്ട് പുതിയ റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ വന്‍ 
അഴിമതിയാണ് നടന്നിരിക്കുന്നത്. അടുത്തെങ്ങും പുതിയ റേഷന്‍കാര്‍ഡ് 
ഉപഭോക്താക്കള്‍ക്ക് ലഭിക്കാനുള്ള സാധ്യത ഇല്ലെന്നും റേഷന്‍ വ്യാപാരികള്‍ 
പറഞ്ഞു.
അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്നിനു അടൂരില്‍ നടക്കും. 
സമ്മേളനം അടൂര്‍ പ്രകാശും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം 
വിശ്വനും ഉദ്‌ഘാടനം ചെയ്യും.
ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ 
ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന പ്രസിഡന്റ് 
പി.എം.ഷാജഹാന്‍,കെ.ജി വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു. 
 
No comments:
Post a Comment