കൊറോണ ബാധിച്ചുമരിച്ച കന്യാസ്‌ത്രീയുടെമൃതദേഹം എസ്.ഡി.പി.ഐ ഏറ്റെടുത്തു മറവ്‌ചെയ്‌തു
കൊച്ചി: പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരണപ്പെട്ട കന്യാസ്ത്രീയുടെ ശവസംസ്കാരം ധൈര്യസമേതം ഏറ്റെടുത്ത് നിർവ്വഹിച്ച എസ്ഡിപിഐ,പോപുലർ ഫ്രണ്ട് പ്രവർത്തകരെ എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് ഷെമീർ മാഞ്ഞാലി അനുമോദിച്ചു.
വൈപ്പിൻ കുഴുപ്പിള്ളി എസ്ഡി കോൺവെൻ്റിൽ താമസിച്ചിരുന്ന സിസ്റ്റർ ക്ലയർ ആണ് കോവിഡ് ബാദിച്ച് മരണപ്പെട്ടത്.
ആരോഗ്യ വകുപ്പിൻ്റെയും കന്യാസ്ത്രീ സമൂഹത്തിൻ്റേയും ആവശ്യപ്രകാരം എസ്ഡിപിഐ പ്രവർത്തകർ ഏറ്റെടുത്ത മൃതദേഹം അന്ത്യശുശ്രൂഷകൾക്ക് ശേഷം ആലുവ ചുണങ്ങുംവേലി എസ് ഡി കോൺവെൻ്റ് സെമിത്തേരിയിലാണ് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചത്.
പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷിജാർ ആലുവ യുടെ മേൽനോട്ടത്തിൽ നടന്ന ശവസംസ്കാരത്തിന് നേതൃത്വം നൽകിയ എസ്ഡിപിഐ എടത്തല പഞ്ചായത്ത് പ്രസിഡൻ്റ്, മുഹമ്മദാലി എടത്തല, പഞ്ചായത്ത് സെക്രട്ടറി സലീം കുഴിവേലിപ്പടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീബ് കോമ്പാറ, പഞ്ചായത്ത് കമ്മിറ്റി അംഗം സഫീർ കുഴയ്‌വേലിപ്പടി, പോപുലർഫ്രണ്ട് യൂണിറ്റ് സെക്രട്ടറി മനാഫ് കുഴിവേലിപ്പടി എന്നിവരെയാണ് ജില്ലാ പ്രസിഡൻ്റ് അനുമോദിച്ചത്.
പ്രവർത്തകരുടെ ഇടപെടൽ ധീരവും അവസരോചിതവുമായിരുന്നുവെന്ന് ഷെമീർ മാഞ്ഞാലി പറഞ്ഞു. സാമൂഹ്യ വ്യാപനത്തിലേക്കെത്തി നിൽക്കുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മുഴുവൻ ജനങ്ങളുടേയും നിതാന്ത ജാഗ്രതയാണ് വേണ്ടത്.രാജ്യത്തെമ്പാടുമുള്ള എസ്ഡിപിഐ പ്രവർത്തകർ കോവിഡ് പ്രതിരോധ സേവന രംഗത്ത് സജീവ സാന്നിധ്യമാണ്.
എറണാകുളം ജില്ലയിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ വളണ്ടിയർമാരെ വിട്ട് നൽകാമെന്ന് ജില്ലാ ഭരണകൂടത്തെ പാർട്ടി നേതൃത്വം അറിയിച്ചതായി ഷെമീർ മാഞ്ഞാലി പറഞ്ഞു.
അജ്മൽ കെ മുജീബ്
മീഡിയ ഇൻചാർജ്
7510986046
No comments:
Post a Comment