കൊച്ചി യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായും
സഖ്യത്തിലേര്‍പ്പെടുമെന്ന് ജെഎസ്‌എസ് നേതാവ് രാജന്ബാബുമുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും പിന്തുണച്ചിട്ടും
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തങ്ങളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ്
സ്വീകരിച്ചത്. യുഡിഎഫിന്റെ ഈ നയം ഗൗരിയമ്മ നേരത്തെ തന്നെ മനസിലാക്കി എന്നു വേണം
കരുതാനെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20 വര്‍ഷമായി യുഡിഎഫില്‍
ഘടകകക്ഷിയായും സഖ്യകക്ഷിയായും ഉറച്ചു നിന്ന തങ്ങളോട് കടുത്ത നീതികേടാണ് നേതൃത്വം
കാട്ടിയതത്. ചില വ്യക്തികള്‍ക്ക് ചിലരോടുള്ള വ്യക്തിവൈരാഗ്യവും വിരോധവുമാണ്
ഇതിലേക്ക് എത്തിച്ചത്. ജെസ്‌എസ്‌സിലെ പിളര്‍പ്പ് തന്നെ യുഡിഎഫിന്റെ പേരിലാണ്.
യുഡിഎഫ് അനുകൂലവും പ്രതികൂലവുമായ നിലപാടുകളെ തുടര്‍ന്നാണ് ജെഎസ്‌എസ്‌എസ്‌സില്‍
രാജന്‍ബാബുവെന്നും ഗൗരിയമ്മയെന്നും രണ്ടു വിഭാഗം ഉണ്ടായത്. ബിഡിജെസ്
ഉടലെടുത്തതുമുതല്‍ ജെഎസ്‌എസ്‌സിനെ ഒറ്റപെടുത്തുന്നതിനും പൊതു സമൂഹത്തില്‍
അവഹേളിക്കുന്നതിനും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണ്.
എസ്‌എന്‍ഡിപി യോഗത്തിന്റെയും എസ്‌എന്‍ ട്രസ്റ്റിന്റെയും ലീഗല്‍ അഡൈ്വസര്‍ സ്ഥാനം
ഉപേക്ഷിക്കണം എന്നുള്ള കോണ്‍ഗ്രസിലെ ചിലരുടെ വിക്തിപരമായ ആവശ്യം
നിഷേധിക്കേണ്ടിവന്നു. ഈ അവസരം മുതലെടുത്ത് ജെഎസ്‌എസിനുള്ള സീറ്റുകള്‍ കൈയടക്കാന്‍
ആഗ്രഹിച്ചവര്‍ രാഷ്ട്രീയ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുത്തുകയായിരുന്നു.
No comments:
Post a Comment