Wednesday, March 16, 2016

അദാനിക്ക്‌ വിഴിഞ്ഞം തീറെഴുതി, ഉമ്മന്‍ചാണ്ടി 300 കോടി കോഴ വാങ്ങി -പി.സി.ജോര്‍ജ്‌










കൊച്ചി
വിഴിഞ്ഞം തുറമുഖം അദാനിക്ക്‌ തീറെഴുതിക്കൊടുത്ത വകയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 300 കോടി രൂപ കോഴവാങ്ങിയതായി മുന്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ ആരോപിച്ചു. ഒരു കോണ്‍ഗ്രസ്‌ നേതാവാണ്‌ ഇക്കാര്യം പറഞ്ഞതെന്നും സോണിയാജി അറിഞ്ഞുകൊണ്ടാണ്‌ ഈ ഇടപാട്‌ നടന്നിട്ടുള്ളതെന്നും ഈ തെരഞ്ഞെടുപ്പ്‌ ഏറ്റവും പണക്കൊഴുപ്പുള്ള തെരഞ്ഞെടുപ്പ്‌ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞുമ്‌
ഉമ്മന്‍ചാണ്ടിയുടെ മകള്‍ ആഡംബര വസതിയില്‍ താമസമാക്കി ദുബായില്‍ 200 കോടി രൂപയുട ബിസിനസ്‌ നടത്തുന്നതായും അടുത്തു തന്നെ വയലാര്‍ രവിയുടെ മകളുടെ ഫ്‌ളാറ്റ്‌ ഉണ്ടെന്നും ഇതെല്ലാം വയലാര്‍ രവിയുടെ മകള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞു.
കൊച്ചിയെപ്പോലെ എപ്പോഴും ഡ്രഡ്‌ജിങ്ങ്‌ ആവശ്യമില്ലാത്തതും മദര്‍ ഷിപ്പ്‌ പോലും കടന്നുവരാന്‍ സൗകര്യമുള്ള തുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വന്‍ അഴിമതിയാണ്‌ നടന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ അഞ്ചു പൈസയുടെ മുതല്‍ മുടക്ക്‌ അദാനിക്ക്‌ ആവശ്യമില്ല എന്നതാണ്‌ സത്യം.
ചൈനീസ്‌ പങ്കാളിത്തം ഉണ്ടെന്നു ആരോപിച്ച്‌ ഇടതുമുന്നണി ഭരിക്കുന്ന കാലത്ത്‌ പദ്ധതി നടത്തിയില്ല. ഇന്ന്‌ ഫലത്തില്‍ വിഴിഞ്ഞം പദ്ധതിക്കു വേണ്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ്‌ വന്‍ തുക മുടക്കേണ്ടിവരുന്നത്‌. അദാനി മുടക്കുന്ന പണം ആണെങ്കില്‍ വിഴിഞ്ഞത്തെ സ്ഥലം ബാങ്കില്‍ പണയം വെച്ചു നല്‍കുന്ന തുകയാണ്‌. ഒരു പൈസയും മുടക്കാതെയാണ്‌ വിഴിഞ്ഞം അദാനിക്കു ലഭിച്ചിരിക്കുന്നത്‌. 300 ഏക്കര്‍ സ്ഥലം ആണ്‌ അദാനിക്ക്‌ 60 വര്‍ഷത്തെ പാട്ടത്തിനുലഭിച്ചിരിക്കുന്നത്‌. ഇതില്‍ 125 ഏക്കര്‍ സ്ഥലം അദാനിക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യാനുള്ള ലൈസന്‍സും കൊടുത്തു. വന്‍ ഹോട്ടലുകളാണ്‌ ഇവിടെ അദാനി നിര്‍മ്മിക്കുവാന്‍ പോകുന്നത്‌ . ഈ സ്ഥലം കാണിച്ചാണ്‌ അദാനി ബാങ്കില്‍ നിന്നും പണം വായ്‌പയായി വാങ്ങിയിരിക്കുുന്നത്‌. 2000ത്തിലേറ കോടി വേണ്ടിവരുന്ന പദ്ധതിയില്‍ 718 കോടി രൂപ മാത്രമാണ്‌ അദാനി മുടക്കുന്നത്‌
കേരളത്തിനു വിഴിഞ്ഞം തുറമുഖത്തില്‍ നിന്നുള്ള വരുമാനം ലഭിക്കുന്നത്‌ 16 വര്‍ഷം കഴിഞ്ഞാണ്‌.അതും കേവലം ഒരു ശതമാനം മാത്രം. 42 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ 26ശതമാനം ലാഭവിഹിതം ലഭിക്കുകയുള്ളു.
കേരള കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായതായും മാന്യന്മാര്‍ക്ക്‌ ചുമക്കാന്‍ പറ്റുന്ന പാര്‍ട്ടി അല്ല കേരള കോണ്‍ഗ്രസ്‌ എന്നും ഇന്ന്‌ കേരള കോണ്‍ഗ്രസ്‌ എന്നത്‌ പണം ഉണ്ടാക്കാന്‍ വേണ്ടി ഒരു കൂട്ടം നേതാക്കന്മാര്‍ക്കു വേണ്ടിയുള്ള ്‌സ്ഥാപനം ആയി അധഃപതിച്ചു.കഴിഞ്ഞതായും എല്‍ഡിഎഫ്‌ ഭരണത്തില്‍ നിന്നും എല്ലാ ആനുകൂല്യങ്ങളും പറ്റിയ ജോസഫ്‌ 2011ല്‍ ഒറ്റച്ചാട്ടം. ജോസഫ്‌ മന്ത്രിയായി. ജോസഫ്‌ ഇടതുമുന്നണിയോടൊപ്പം നിന്നിരുന്നുവെങ്കില്‍ 2011ല്‍ ഇടതുപക്ഷ ഭരണത്തിനു തുടര്‍ച്ച ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി രാജിവെച്ചുകഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ഒരു ഫയലില്‍ ഒപ്പുവെച്ചതായും പി.സി.ജോര്‍ജ്‌ ആരോപിച്ചു.ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനോ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കേരള കോണ്‍ഗ്രസ്‌ മാറിയതായും പി.സി ജോര്‍ജ്‌ പറഞ്ഞു അധികാരത്തിന്റെ ശീതളഛായ അന്വേഷിച്ചു ചാടി ചാടി നടക്കുന്ന നേതാക്കന്മാരും ഭാഗ്യാന്വേഷികളുടെ കൂടാരവുമായി കേരള കോണ്‍ഗ്രസ്‌ മാറിയതായും മുഖ്യധാര രാഷ്ടീയ കക്ഷികളാണ്‌ ഇതിനു അവസരം ഉണ്ടാക്കിയത്‌, മാണിക്ക്‌ 16 സീറ്റ്‌ കൊടുക്കണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയും ജോസഫും കൂടി സ്വന്തായാണ്‌ നേട്ടം ഉണ്ടാക്കിയെന്നും ക്രിസ്‌ത്യാനികള്‍ക്ക്‌ ഒന്നും ലഭിച്ചില്ലെന്നും 2മത മേലധ്യക്ഷന്മാര്‍ ഇനിയെങ്കിലും ഇതേപോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാതെ മാറിനില്‍ക്കുന്നത്‌ രാജ്യത്തോട്‌ ചെയ്യേണ്ട നീതിയാണന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്തില്‍ യുഡിഎഫിനു ഉണ്ടായ തിരിച്ചടിക്കു കാരണം ഹിന്ദു പ്രീണനം ഒരു ലാഭമാക്കി ഉമ്മന്‍ ചാണ്ടി നീങ്ങിയതിനാല്‍ ന്യുനപക്ഷം വൈരാഗ്യത്തോടെ തിരിച്ചടിച്ചതുകൊണ്ടാണെന്നും കേരളത്തില്‍ എന്‍ഡിഎയുടെ സാധ്യതകള്‍ വളരെ കുറവാണെന്നും ഈ സാഹചര്യത്തില്‍ ഇടതുജനാധിപത്യമുന്നണിക്ക്‌ ന്യൂനപക്ഷങ്ങള്‍ കൂട്ടായി വോട്ടു ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നീതിപൂര്‍വമായ വിധി വന്നതുകൊണ്ടാണ്‌ ഇന്ന്‌ എംഎല്‍എ സ്ഥാനം ലഭിച്ചിരിക്കുന്നതെന്ന്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. തന്റെ രാജിക്കത്ത്‌ സ്‌പീകകര്‍ക്ക്‌ അദ്ദേഹത്തിന്റെ തന്നെ പേന വാങ്ങി പ്രസ്‌തുത ഫോമില്‍ എഴുതിക്കൊടുത്തു.അന്നു തന്നെ സ്വീകരിക്കാതെ കൈവശം വെച്ചു. എന്നാല്‍ ഇതേക്കുറിച്ച്‌ എ.കെ.ബാലന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‌ രാജിക്കത്ത്‌ സ്വീകരിച്ചുവോ എന്ന കാര്യത്തില്‍ സ്‌പീക്കര്‍ ഒരക്ഷരം പറഞ്ഞില്ല. നിയമസഭാ സെക്രട്ടറിയാണ്‌ ഇതിനു പിന്നിലെന്നും ഇയാള്‍ ത്‌ട്ടിപ്പുകാരനണെന്നും താന്‍ സ്‌പീക്കറെ ബോധ്യപ്പെടുത്തിയിരിുന്നുവെന്നുംഎന്നാല്‍ സ്‌പീക്കര്‍ അത്‌ വിശ്വസിച്ചില്ലെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞു
ത്രിതല പഞ്ചായത്തില്‍ യുഡിഎഫിനു ഉണ്ടായ തിരിച്ചടിക്കു കാരണം ഹിന്ദു പ്രീണനം ഒരു ലാഭമാക്കി ഉമ്മന്‍ ചാണ്ടി നീങ്ങിയതിനാല്‍ ന്യുനപക്ഷം വൈരാഗ്യത്തോടെ തിരിച്ചടിച്ചതുകൊണ്ടാണെന്നും കേരളത്തില്‍ എന്‍ഡിഎയുടെ സാധ്യതകള്‍ വളരെ കുറവാണെന്നും ഈ സാഹചര്യത്തില്‍ ഇടതുജനാധിപത്യമുന്നണിക്ക്‌ ന്യൂനപക്ഷങ്ങള്‍ കൂട്ടായി വോട്ടു ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും പൂഞ്ഞാറില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



No comments:

Post a Comment