കൊച്ചി: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ 21ാം വാര്‍ഷികത്തിന്റെ ഭാഗമായി
17,18, 19 തീയതികളില്‍ ദുബായ് ജുമൈരിയ ബീച്ചില്‍ ദുബായ് രാജ്യാന്തര പട്ടം
പറത്തല്‍ മത്സരം നടക്കും. ഇന്ത്യയുള്‍പ്പടെ 45 രാജ്യങ്ങള്‍ മത്സരത്തില്‍
പങ്കാളികളാവും. ഇന്ത്യയെ പ്രതിനിധീകരിച്ച് അബ്ദുള്ള മാളിയേക്കല്‍, എന്‍.ബി
സ്വരാജ്, ഹാഷിം കടാക്കലകം, ഇ.കെ രാധാകൃഷ്‌ണന്‍, സാജിദ് തോപ്പില്‍, റിയാസ്
കൂവില്‍, മാനുവല്‍, മുഹമ്മദ് ഷാഫി, അഡ്വ. ശ്യാം പത്മന്‍, സുബൈര്‍ കൊളക്കാടന്‍
എന്നിവര്‍ മത്സരിക്കും.
കഥകളി പട്ടമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. 2013ല്‍
ചൈനയില്‍ നടന്ന പട്ടം പറത്തില്‍ ഒന്നാം സ്ഥാനം കേരളത്തിന്റെ കഥകളി പട്ടം
കരസ്ഥമാക്കിയിരുന്നു. ഇറ്റലിയുടെ പരമ്പരാഗത പട്ടമായ സര്‍ക്കിള്‍ കൈറ്റ് മാതൃകയില്‍
45 അടി വലിപ്പമുള്ള പട്ടമാണ് ഇന്ത്യ മത്സരത്തിനിറക്കുന്നത്. പാരച്യൂട്ട്
തുണികൊണ്ട് 90 ദിവസം കൊണ്ട് നിര്‍മ്മിച്ച ഈ പട്ടത്തിനായി 2 ലക്ഷം രൂപയാണ്
ചെലവഴിച്ചത്. അബ്ദുള്ള മാളിയേക്കലാണിത് രൂപകല്‌പന ചെയ്‌തത്. ഇന്ത്യയില്‍
ആദ്യമായാണ് സര്‍ക്കിള്‍ കൈറ്റ് നിര്‍മ്മിക്കുന്നതെന്ന് മത്സരാര്‍ത്ഥികള്‍
പത്രസമ്മേളനത്തില്‍ പറഞ്ഞു. സോപര്‍ട്‌സ് കൈറ്റ്, സ്റ്റണ്ട് കൈറ്റ്,
ഇന്‍ഫ്‌ളേറ്റബിള്‍ കൈറ്റ്,, കൈറ്റ് സര്‍ഫിംഗ്, കൈറ്റ് ബഗിംഗ് എന്നിങ്ങനെ
അഞ്ച് വിഭാഗങ്ങളിലാണ് മത്സരം.
ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ
ദുബായ് ടൂറിസം വകുപ്പാണ് ഈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കൈറ്റ്
അസോസിയേഷന്‍ യു.എസ്.എയുടെ സാങ്കേതിക സഹകരണവും ഇതിനുണ്ട്. അബ്ദുള്ള മാളിയേക്കല്‍,
ഹാഷിം കടാക്കലകം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
No comments:
Post a Comment