;
സാമൂഹ്യസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി മരട് നഗരസഭ ബജറ്റ്
മരട്: മാലിന്യ സംസ്‌ക്കരണ പദ്ധതി അടക്കം വിവിധ പദ്ധതികളുടെ പൈലറ്റ് പ്രോഗ്രാം 33 വാര്‍ഡുകളിലും തുടങ്ങുന്നതിനുള്ള പദ്ധതിക്ക് പണം വകയിരുത്തി മരട് നഗരസഭയില്‍ പുതിയ ഭരണസമിതിയുടെ കന്നി ബജറ്റ്. 122.18 കോടി വരവും 121.09 കോടി ചെലവും 1.08 കോടി മിച്ചവും വരുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ കെ.എ. ദേവസി അവതരിപ്പിച്ചത്. സാമൂഹ്യ സുരക്ഷാ രംഗത്ത് വിശപ്പില്ലാത്ത മരട് നഗരസഭ പദ്ധതി നടപ്പാക്കും. പെണ്‍ കുഞ്ഞ് ജനിച്ചാല്‍ കുട്ടിക്ക് 18 വര്‍ഷത്തേക്ക് 10,000 രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയും നടപ്പാക്കും.
പാലിയേറ്റിവ് കെയര്‍ മരട് മരട്, നെട്ടൂര്‍ എന്നി രണ്ടു യൂണിറ്റുകളായി വിഭജിക്കും. സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി ഗ്രാമമായി മരട് നഗരസഭയെ മാറ്റും. ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് ചെറുകിട വ്യവസായ യൂണിറ്റുകള്‍, വനിതകള്‍ക്ക് താറാവ് യൂണിറ്റ്, മുട്ടക്കോഴി യൂണിറ്റ്, പലഹാര യൂണിറ്റ്, തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് എന്നിവ ആരംഭിക്കും. വൃക്ക രോഗികള്‍ക്ക് നിലവില്‍ കൊടുത്തിരുന്ന 40,000 രൂപ 50,000 രൂപയായി വര്‍ധിപ്പിക്കും. വളന്തകാട്ടിലേക്ക് താത്കാലിക യാത്രാ സൗകര്യത്തിന് ആധുനിക തൂക്കുപാലവും, കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പേ ആന്‍്ഡ യൂസ് ടോയ്‌ലെറ്റും, ഓപ്പണ്‍ എയര്‍ സ്‌റെജും, ഹൈടെക് പച്ചക്കറി മാര്‍ക്കറ്റും, ഫിഷ് മാര്‍ക്കറ്റും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആരംഭിക്കും.
ശാന്തീവനത്തില്‍ ഫ്രീസര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. എല്ലാ വഴികളും വൈദ്യതികരിക്കുന്നതിനൊപ്പം എല്ലാ ആരാധനാലയങ്ങള്‍ക്കു മുന്നിലും മിനി ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കും.
ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ബി. അനില്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, കൗണ്‌സിലര്‍മാര്‍, സെക്രട്ടറി ബി. അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment