Thursday, March 3, 2016

രമേശ്‌നാരയണന്‌ അവാര്‍ഡ്‌്‌ കിട്ടിയതോടെ മതിഭ്രമം ബാധിച്ചു- ആര്‍.എസ്‌.വിമല്‍


കൊച്ചി

സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ചതോടെ മതിഭ്രമം ബാധിച്ചതുപോലെയാണ്‌ സംഗീത സംവിധായകന്‍ രമേശ്‌ നാരായണന്‍ പെരുമാറുന്നതെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ്‌. വിമല്‍.
പ്രിഥ്വിരാജിന്റ സമ്മര്‍ദ്ദം കൊണ്ടാണ്‌ - എന്ന്‌്‌ തന്റെ മൊയ്‌തിനീലെ തന്റെ പാട്ടുകള്‍ സംവിധായകന്‍ മാറ്റിയതെന്ന്‌ രമേശ്‌ നാരായണന്‍ ആരോപിച്ചിരുന്നു.
രമേശ്‌ നാരായണനെപ്പോലുള്ള ഒരാള്‍ക്ക്‌ ഇത്ര പെട്ടെന്ന്‌ മതിഭ്രമം വന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംഗീതം പറയുന്ന നാവ്‌ കൊണ്ട്‌ മഹാകള്ളം പറയുന്ന നിലയിലായിരിക്കുന്നുവെ്‌നും ആര്‍.എസ്‌.വിമല്‍ പറഞ്ഞു. രമേശ്‌ നാരായണനു സംസ്ഥാന അവാര്‍ഡ്‌ കിട്ടിയ ശാരദാംബരം എന്ന ഗാനം പോലും പലതവണ മാറ്റി ചെയ്‌തതിനു ശേഷമാണ്‌ ചിത്രത്തിനു യോജിച്ച രീതിയില്‍ തയ്യാറായതെന്നും വിമല്‍ പറഞ്ഞു.സാഹചര്യത്തിനു യോജിക്കാത്ത സംഗീതമായിരുന്നു രമേശ്‌ നാരായണന്‍ ആദ്യം തയ്യാറാക്കിയത്‌. പലതവണ മാറ്റിചെയ്‌തിട്ടും ശരിയാകാത്തതിനാല്‍ താന്‍ ഇടപെട്ടുവെന്നും ശാരദാംബരം എന്ന ഗാനം രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തയ്യാറാക്കിയ മറ്റു ഗാനങ്ങളും ചിത്രത്തിനു യോജിക്കാത്തതിനാലാണ്‌ വേണ്ടെന്നു വെച്ചതെന്നും രമേശ്‌ നാരയാണന്റെ ഈണങ്ങള്‍ പ്രിഥ്വിരാജിനും ഇഷ്ടമായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിനെ ഒഴിവാക്കിയതില്‍ പ്രിഥ്വിരാജിന്‌ ഒരു പങ്കുമില്ലെന്നും വിമല്‍ പറഞ്ഞു. 

No comments:

Post a Comment