കൊച്ചി എറണാകുളം കൗണ്‍സില്‍
ഫോര്‍ ടീച്ചേഴ്‌സ് എജ്യുക്കേഷന്‍ 14ാമത് കണ്‍വെന്‍ഷനും അന്തര്‍ദേശീയ സെമിനാറും
എറണാകുളം സെന്റ് ജോസഫ്‌സ് കോളെജില്‍ നടക്കും. വിദ്യാഭ്യാസം ലോകപൗരത്വത്തിനും
സാമൂഹ്യജീവിതത്തിനും എന്ന വിഷയത്തെ അടിസ്ഥാനമാക്കി രണ്ട്, മൂന്ന്, നാല്
തിയതികളിലാണ് സെമിനാര്‍ നടക്കുന്നതെന്ന് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍
മേരി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യുവാല്‍സ് വൈസ് ചാന്‍സിലര്‍
പ്രൊഫ. ഡോ. റോസ് വര്‍ഗീസ് സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. സിടിഇ കേരള ഘടകം വൈസ്
ചെയര്‍മാന്‍ ഡോ. ജി. ശരത്‌ചന്ദ്രരാജ് അധ്യക്ഷനാകും. നോയര്‍ ബൊനാം മുഖ്യപ്രഭാഷണം
നടത്തും.
ചടങ്ങില്‍ സിടിഇ കേരള ഘടകം ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. കെ. ശിവദാസന്‍
പിള്ള മെമ്മോറിയല്‍ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ്, ഡോ.കെ. സോമന്‍
മെമ്മോറിയല്‍ അവാര്‍ഡ് ഫോര്‍ ടീച്ചേഴ്‌സ് എഡ്യുക്കേറ്റര്‍ ഒഫ് ദ ഇയര്‍, ഡോ.
എന്‍.ഡി. ജോഷി മെമ്മോറിയല്‍ അവാര്‍ഡ് ഫോര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ എക്‌സലന്‍സ്,
ഡോ. എന്‍. വേദമണി മാനുവല്‍ മെമ്മോറിയല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് പേപ്പര്‍
പ്രസന്റര്‍, ഡോ. പി.കെ. സുധീഷ് മെമ്മോറിയല്‍ അവാര്‍ഡ് ഫോര്‍ ഇന്നവേഷന്‍ എന്നിവ
നല്‍കും. 300ലധികം പേര്‍ പങ്കെടുക്കുന്ന സെമിനാറില്‍ 200 പ്രബന്ധങ്ങള്‍
അവതരിപ്പിക്കും. നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാഠ്‌മണ്ഡു
യൂനിവേഴ്‌സിറ്റി പ്രതിനിധി ഡോ. പ്രേംഖത്രി ത്രീഭുവന്‍ മുഖ്യാതിഥിയാകും.
വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സില്‍ ഫോര്‍ദ ടീച്ചേഴ്‌സ് എജ്യുക്കേഷന്‍ സൗത്ത്
സോണ്‍ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. വി.എം. ശശികുമാര്‍, സെന്റ് ജോസഫ്‌സ് കോളെജ്
അസിസ്റ്റന്റ് പ്രൊഫ. സിസ്റ്റര്‍ ഡോ. ആലീസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment