കൊച്ചി: കൊച്ചി നഗരസഭ പരിധിയിലെ കേബിള്‍ ടിവി
ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 10 രൂപ വിനോദ നികുതി
ഏര്‍പ്പെടുത്തിയ കോര്‍പ്പറേഷന്‍
ബജറ്റിലെ നികുതി നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കേബിള്‍ ടിവി
ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. #ഡിടി എച്ചിനും ഐപി ടിവിക്കും നികുതി
ഏര്‍പ്പെടുത്താതെ കേബിള്‍ ടിവിക്കു നികുതി ഏര്‍പ്പെടുത്തുന്ന നടപടി കുത്തകകളെ
സഹായിക്കാനുള്ള ശ്രമമാണെന്നന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
ആരോപിച്ചു.
കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തിയ
തീരുമാനത്തിനെതിരെ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ 10ന് നഗരസഭാ ഓഫീസിന്
മുന്‍പിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും..
ഓപ്പറേറ്റര്‍മാര്‍
സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ച് ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികളെ
നേരിടുമ്പോളുള്ള ഈ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് നികുതി പിരിക്കാനുള്ള
തീരുമാനം പിന്‍വലിക്കുന്നില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കി നിയമപരമായി
നേരിടുമെന്നും അവര്‍. വാര്‍ത്താസമ്മേളനത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്
അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍, ജില്ലാ പ്രസിഡന്റ് എം.എന്‍.
ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി പി.എസ്. രജനീഷ്, സുഡീഷ് പട്ടണം എന്നിവര്‍
പങ്കെടുത്തു.
No comments:
Post a Comment