Friday, September 17, 2021
ജില്ലയിൽ പുനർഗേഹം പദ്ധയിൽ 15 സുരക്ഷിത ഭവനങ്ങൾ
Friday, November 13, 2020
ക്രമക്കേടിന്റെ പേരിൽ തടഞ്ഞ ആനുകൂല്യങ്ങൾ 2 മാസത്തിനകം നൽകണം:
തൊടുപുഴ: എൻ ആർ സിറ്റി ക്ഷീരോത്പാദക സഹകരണ സംലത്തിൽ ലാബ് അസിസ്റന്റായിരിക്കെ 2013 മേയ് 16 ന് ആത്മഹത്യ ചെയ്തയാളുടെ കുടുംബത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും രണ്ടു മാസത്തിനകം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ആനുകൂല്യങ്ങൾ പരേതന്റെ ഭാര്യയായ രാജാക്കാട് മുണ്ടപ്ലാക്കൽ വീട്ടിൽ രേഖാ സുധാകരന് യഥാസമയം ലഭിച്ചുവെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഉറപ്പാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
1,50,000 രൂപ മാത്രമാണ് സുധാകരന്റെ മരണാനന്തരം കുടുംബത്തിന് ആനുകൂല്യമായി ലഭിച്ചത്. കമ്മീഷൻ ക്ഷീര വികസന ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ ഉണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ആനുകൂല്യം നൽകാൻ കാലതാമസം ഉണ്ടായത്. എന്നാൽ മരിച്ച സുധാകരൻ ക്രമക്കേട് നടത്തിയതായി തെളിഞ്ഞിട്ടില്ല. സുധാകരനെതിരെ ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ആനുകൂല്യങ്ങളെല്ലാം നൽകേണ്ടതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ ഡിസംബറോടെ പരിഹരിക്കുമെന്ന്
റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ ഡിസംബറോടെ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി
കൊച്ചി: കേരളത്തിലെ റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലെ പ്രശ്നങ്ങൾക്കും പരാതികൾക്കും അടുത്ത മാസത്തോടെ പരിഹാരമാകുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലെ ആയാസരഹിത ബിസിനസ് എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ ക്രെഡായ് കേരളയുമായി ചേർന്ന് സംഘടിപ്പിച്ച വെർച്വൽ ആശയസംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ സർക്കാർ ചെയ്യുന്ന നല്ല പ്രവൃത്തികൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നു. പഴി ചാരാൻ എളുപ്പമാണ്. എന്നാൽ അത്തരം പഴിചാരൽ കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമെന്ന് കരുതുന്നില്ല. റിയൽ എസ്റ്റേറ്റ് മേഖലയാണ് സംസ്‌ഥാനത്തു ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലകളിൽ ഒന്ന്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏറെ സഹായകരമാകുന്നതും റിയൽ എസ്റ്റേറ്റ് മേഖല തന്നെയാണ്. അനുകൂലമായ ഘടകങ്ങൾ ഒട്ടേറെയുള്ള കേരളം അവയൊക്കെ മുതൽക്കൂട്ടാകുകയാണ് ചെയ്യേണ്ടതെന്നും വിശ്വാസ് മേത്ത പറഞ്ഞു.
നിക്ഷേപവും പദ്ധതികളുമില്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാൻ കഴിയില്ല. വിഭവശേഷിയിൽ കേരളം മറ്റേതു സംസ്‌ഥാനത്തേക്കാളും മുന്നിലാണ്. എന്നാൽ ഇതൊക്കെ അനുകൂലമാക്കാൻ നമുക്ക് കഴിയണമെന്നും ചീഫ് സെക്രട്ടറി ഓർമ്മപ്പെടുത്തി. ആയാസരഹിത ബിസിനസ് എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റ് നിർമാണ മേഖലയ്ക്കും ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള റെറയുടെ വെബ് പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും അൻപത് ശതമാനത്തിലേറെ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞെന്നും റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. ബിൽഡിങ്ങ് റൂൾസുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കും. യുക്തിസഹമല്ലാത്ത ഒട്ടേറെ ചട്ടങ്ങൾ നിലവിലുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകും. ഒക്കുപേൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റു എന്നിവ ലഭിക്കാനുള്ള കാലതാമസം നിർമാതാക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമയബന്ധിതമായി ഇവ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പി.എച്ച്. കുര്യൻ പറഞ്ഞു. കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടർ മിർ മുഹമ്മദലി എന്നിവർ സംസാരിച്ചു.
ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പാനൽ ചർച്ചകളിൽ ക്രെഡായ് കേരള കൺവീനർ ജനറൽ രഘുചന്ദ്രൻ നായർ, ക്രെഡായ് നാഷണൽ ജോ.സെക്രട്ടറി ഡോ. നജീബ് സക്കറിയ എന്നിവർ മോഡറേറ്റർമാരായി. ഫിക്കി കെ.ഇ.എസ് .സി കോ -ചെയർ ഡോ.എം.ഐ. സഹദുള്ള, ഫിക്കി കേരള കോ-ചെയർ ദീപക് എൽ അസ്വാനി , ക്രെഡായ് കേരള സെക്രട്ടറി ജനറൽ എം.വി. ആന്റണി, എസ് ബി ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്ര ലാൽ, സി.ബി.ആർ.ഇ ഓപ്പറേഷൻസ് മേധാവി അമീത് രാജ്, ക്രെഡായ് സൗത്ത് വൈസ് പ്രസിഡൻറ് ആർ. നാഗരാജ് എന്നിവർ പങ്കെടുത്തു.
അറിയിപ്പുകള്‍
കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്; കളക്ടർ ഭരണച്ചുമതലയേറ്റു
Tuesday, October 20, 2020
ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് തുടങ്ങുന്നതിനുളള അപേക്ഷ ക്ഷണിച്ചു
കുസാറ്റ:് ഒഴിവ്
Friday, October 16, 2020
സിറ്റി ഗ്യാസ് പദ്ധതി; അലംഭാവം അനുവദിക്കില്ലെന്ന് സർക്കാർ
യന്ത്രവത്കൃത പൊക്കാളി കൃഷി വൈപ്പിനില്‍ യാഥാര്‍ഥ്യമാകുന്നു
To view this discussion on the web visit
കരനെൽ കൃഷിയിൽ നൂറുമേനിയുമായി വനിതാ കൃഷി ഗ്രൂപ്പ്
സൗജന്യ ഭക്ഷ്യ കിറ്റിന് അപേക്ഷ നൽകണം
കുസാറ്റ്: NEWS
കുസാറ്റ്: ഹിന്ദി ട്രാന്‍സ്‌ലേഷന്‍
ഡിപ്ലോമ കോഴ്‌സില്‍ സീറ്റൊഴിവ്കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഹിന്ദി വകുപ്പില്‍ ഹിന്ദി ട്രാന്‍സ്‌ലേഷന്‍ പി.ജി ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷന്‍ നടത്തുന്നു. ഹിന്ദി പ്രധാന വിഷയമായോ ഉപവിഷയമായോ പഠിച്ച ബി.എ/ബി.എസ്‌സി ബിരുദധാരികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് ഹിന്ദി വകുപ്പില്‍ എത്തണം. പ്രവേശന ഫീസ് 7970/- രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2862500,2575954,
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് ലക്ചര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 9446227207 (ഡോ.ധന്യ)
കുസാറ്റ് എംബിഎ ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ (ഫുള്‍ടൈം, പാര്‍ട്ട്്‌ടൈം) കോഴ്‌സുകളില്‍ വിവിധ പൊതു, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ smsadmissio2020@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഇ-മെയില്‍ ആയി അയയ്ക്കണം. പങ്കെടുക്കാവുന്നവരുടെ റാങ്ക്, ഒഴിവുള്ള സീറ്റുകളുടെ എണ്ണം, ആവശ്യമായ രേഖകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് admissions.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484- 2862521/2862527
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസിലെ ശാസ്ത്ര സമൂഹ കേന്ദ്രം, കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ് (കെഎംഎസ്എംഇ) എന്നിവിടങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശാസ്ത്ര സമൂഹകേന്ദ്രത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്), കെഎംഎസ്എംഇയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഗ്രേഡ്-III),ടെക്‌നീഷ്യന്‍ (ഗ്രേഡ്-II), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഗ്രേഡ്-II), സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകൡലാണ് ഒഴിവുകള്‍. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനും സര്‍വ്വകലാശാല വെബ്‌സൈറ്റായ www.cusat.ac.in സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10 ആണ്. അപേക്ഷയുടെ പകര്‍പ്പും ഫീസ് രസീതും അനുബന്ധ രേഖകളും രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി -22 എന്ന വിലാസത്തില്‍ നവംബര്‍ 16ന് മുന്‍പ് ലഭിക്കണം.
454 കേസുകൾ രജിസ്റ്റർ ചെയ്തു
റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുമായി മോട്ടോര്‍ വാഹനവകുപ്പ്
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം;
അപേക്ഷ ക്ഷണിച്ചു
മഹാരാജാസ് കോളേജില്‍ പ്രൊജക്ട് ഫെലോ ഒഴിവ്
കരാര്‍ നിയമനം
ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍
ഡിഗ്രി പ്രവേശനം
കലാകാരന്മാരെ ആദരിച്ച് വീട്ട്മുറ്റത്തൊരു മാവ് പദ്ധതി ആരംഭിച്ചു
Thursday, October 8, 2020
വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഇന്ന് ( 7 -10 -2020) മുതൽ
കുസാറ്റ് വാര്‌ത്തകള്‍
Friday, September 25, 2020
മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജി: അപേക്ഷ ക്ഷണിച്ചു


