എറണാകുളം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനായി ജില്ലയിലെ ക്ഷേമ സ്ഥാപന മേധാവികൾ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വിശദാംശം സഹിതം ജില്ലാ സാമൂഹ്യനീതി ആഫീസർ മുഖാന്തിരം അപേക്ഷ നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സർക്കാർ അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ , അതിഥി മന്ദിരങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ , കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ എന്നിവർക്ക് അപേക്ഷ നൽകാം. സ്ഥാപനത്തിൻ്റെ പേര്, അന്തേവാസികളുടെ എണ്ണം, പേര്, ആധാർ കാർഡ് നമ്പർ, ഫോൺ നമ്പർ, തൊട്ടടുത്തുള്ള റേഷൻ കടയുടെ നമ്പർ എന്നിവ സഹിതം വേണം അപേക്ഷ നൽകാൻ. നാല് പേർക്ക് ഒന്ന് എന്ന തോതിൽ സെപ്തംബർ മുതൽ ഡിസംബർ മാസം വരെയാ ണ് സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നത്
No comments:
Post a Comment