കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കൊച്ചി: : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റഷന്‍ സ്‌പെഷ്യലൈസേഷനില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സ് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ ബി.ഇ/ബി.ടെക്ക്/ബി.എസ് കൂടാതെ എം.ഇ/എം.ടെക്ക്/എം.എസ് അല്ലങ്കില്‍ ഇന്റഗ്രേറ്റഡ് എം.എസ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ മേഖലയിലുള്ള എം.ഫില്‍/എം.ടെക്ക്/പിഎച്ച്ഡി അഭികാമ്യം. പി.എച്ച്.ഡി. ഉള്ളവര്‍ക്ക് 42,000/- രൂപയും മറ്റുള്ളവര്‍ക്ക് 40,000/- രൂപയും പ്രതിമാസം ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 7 ന് മുന്‍പായി www.faculty.cusat.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തിന് 700/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 140/- രൂപയുമാണ് അപേക്ഷാഫീസ്. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ പകര്‍പ്പ് വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ഫീസ് രശീത്, ബയോഡാറ്റ എന്നിവ സഹിതം രജിസ്ട്രാര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, കൊച്ചി-682 022 എന്ന വിലാസത്തില്‍ നവംബര്‍ 14 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (ഫോണ്‍: 04842575008, 2862351)
കുസാറ്റ് എംബിഎ സ്‌പോട്ട് അഡ്മിഷന്‍
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ (ഫുള്‍ടൈം) കോഴ്‌സില്‍ വിവിധ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് www.cusat.ac.in/www.cusat.nic.in
കുസാറ്റ് ഐ.പി.ആര്‍ സ്റ്റഡീസില്‍ റിസര്‍ച്ച്
അസിസ്റ്റന്റ് ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ (സെന്റര്‍ ഫോര്‍ ഐ.പി.ആര്‍ സ്റ്റഡീസ്) ഒഴിവുള്ള റിസര്‍ച്ച് അസ്സിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഐപിആര്‍ സ്‌പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം (എല്‍എല്‍എം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട മേഖലകളിലുള്ള ഗവേഷണ പരിചയം, പിഎച്ച്ഡി, പ്രസിദ്ധീകരണം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 40,000/ രൂപയും പിഎച്ച്ഡി യോഗ്യതയുള്ളര്‍ക്ക് 50,000/- രൂപയുമാണ് ശമ്പളം. പ്രായപരിധി 35 വയസ്സ്. താല്‍പര്യമുളളവര്‍ നിശ്ചിത രൂപത്തിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം, വിശദമായ ബയോഡാറ്റ, വയസ്സ്, യോഗ്യത, ഗവേഷണ പരിചയം, പ്രസിദ്ധീകരണം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഗവേഷണ നിര്‍ദ്ദേശം എന്നിവ കോ-ഓര്‍ഡിനേറ്റര്‍, ഡിഐപിപി ചെയര്‍ ഓണ്‍ ഐ.യു.സി, ഐപിആര്‍സ്, കുസാറ്റ് പി ഒ, കൊച്ചി-682022 (ഇ-മെയില്‍: ciprs@cusat.ac.in) എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22 നകം ലഭിക്കത്തക്കവിധം തപാലിലും ഇ-മെയിലിലും അയക്കണം. വിശദ വിവരങ്ങള്‍ക്ക് ciprs.cusat.ac.in സന്ദര്‍ശിക്കുക. (ഫോണ്‍: 0484-2575174,2575074)
കുസാറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകയിലെ വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും നൂതന ആശയങ്ങളെ മുഴുനീള സംരംഭങ്ങളാക്കി മാറ്റാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുസാറ്റില്‍ പുതിയ സ്റ്റാര്‍ട്ടപ്പ്് ഗ്രാന്റ് വിതരണം ചെയ്യും. റുസയുടെ സാമ്പത്തിക പിന്തുണയോടെ സജ്ജീകരിച്ച ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുസാടെക്ക് ഫൗണ്ടേഷന് കീഴിലുള്ള കുസാറ്റ്-ടിബിഐ ആണ്. സംരംഭകത്വ വികസനം, തൊഴില്‍ പാടവം മെച്ചപ്പെടുത്തല്‍, നവീകരണം എന്നിവ പരിപോഷിപ്പിക്കാന്‍ രൂപീകരിച്ച സെക്ഷന്‍ 8 കമ്പനിയാണ് കുസാടെക്ക് ഫൗണ്ടേഷന്‍.
നിലവില്‍ ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍, ബയോ ടെക്‌നോളജി, മറൈന്‍ സയന്‍സ്, പോളിമര്‍, സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെ 24 സ്റ്റാര്‍ട്ടപ്പുകള്‍ വൈസ്ചാന്‍സലറും വ്യാവസായ വിദഗ്ധരും അദ്ധ്യാപകരുമടങ്ങു സമിതി ധനസഹായത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒന്നിലധികം തവണകളായി ആകെ 40 ലക്ഷം രൂപയാണ് ഗ്രാന്റായി വിതരണം ചെയ്യുന്നത്.
സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്, കോവിഡ് റെസ്‌പോസ് ഗ്രാന്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ഈ വര്‍ഷം ഗ്രാന്റ് വിതരണം നടത്തുന്നത്. കുസാറ്റിലെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുക, ഇതുവഴി കുസാറ്റിന്റെ വൈദഗ്ദ്ധ്യം ഉപയോഗിച്ച്്് സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ നടത്തുക തുടങ്ങിയവയാണ് സ്റ്റാര്‍ട്ടപ്പ് ഗ്രാന്റിന്റെ ഉദ്ദേശം. വാണിജ്യവത്ക്കരിക്കാന്‍ ആഗ്രഹിക്കു സങ്കീര്‍ണമായ ആശയമോ ഗവേഷണ ഫലങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഡിയ ഗ്രാന്റിനും പ്രോട്ടോടൈപ്പ് പൂര്‍ത്തിയാക്കിയ സാറ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്ന ഗ്രാന്റിനുമായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. കോറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഉപയോഗപ്രദമാകുന്ന ഉല്‍പ്പങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന് മാത്രമായാണ് കോവിഡ് പ്രതികരണ ഗ്രാന്റ്. ഗ്രാന്റിനായി ജോലിയുടെ അന്തിമ ഫലം അളക്കാനാകുന്ന പ്രവര്‍ത്തന സജ്ജമായ ഒരു പ്രോട്ടോടൈപ്പ്/ ഫോര്‍മുലേഷന്‍/ പ്രോസസ്/ മിനിമം വേരിയബിള്‍ പ്രോഡക്റ്റ് (എംവിപി) വികസിപ്പിക്കണം.
കുസാറ്റിന് കീഴിലുള്ള സിറ്റിക് എന്ന ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ നിലവില്‍ 50 ലധികം സ്റ്റാര്‍ട്ടപ്പുകളുണ്ട്. സിറ്റിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനും കുസാറ്റ് ക്യാമ്പസില്‍ ലഭ്യമായ വിഭവങ്ങളും കഴിവുകളും പരമാവധി പ്രയോജനപ്പെടുത്താനും അവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമെ സ്റ്റുഡന്റ്‌സ് അമിനിറ്റി സെന്റര്‍, ഫാബ് ലാബ് എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കുസാറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, 10000 ച.അടിയിലുള്ള സൗകര്യം കൂടി സജ്ജമാക്കുമെന്ന് റൂസ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.മനോജ്, കുസാറ്റ്-ടിബിഐ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാം തോമസ് എന്നിവര്‍ അറിയിച്ചു.
കുസാറ്റ് ഐ.പി.ആര്‍ സ്റ്റഡീസില്‍ റിസര്‍ച്ച്
അസിസ്റ്റന്റ് ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ (സെന്റര്‍ ഫോര്‍ ഐ.പി.ആര്‍ സ്റ്റഡീസ്) ഒഴിവുള്ള റിസര്‍ച്ച് അസ്സിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഐപിആര്‍ സ്‌പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം (എല്‍എല്‍എം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട മേഖലകളിലുള്ള ഗവേഷണ പരിചയം, പിഎച്ച്ഡി, പ്രസിദ്ധീകരണം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 40,000/ രൂപയും പിഎച്ച്ഡി യോഗ്യതയുള്ളര്‍ക്ക് 50,000/- രൂപയുമാണ് ശമ്പളം. പ്രായപരിധി 35 വയസ്സ്. താല്‍പര്യമുളളവര്‍ നിശ്ചിത രൂപത്തിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം, വിശദമായ ബയോഡാറ്റ, വയസ്സ്, യോഗ്യത, ഗവേഷണ പരിചയം, പ്രസിദ്ധീകരണം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഗവേഷണ നിര്‍ദ്ദേശം എന്നിവ കോ-ഓര്‍ഡിനേറ്റര്‍, ഡിഐപിപി ചെയര്‍ ഓണ്‍ ഐ.യു.സി, ഐപിആര്‍സ്, കുസാറ്റ് പി ഒ, കൊച്ചി-682022 (ഇ-മെയില്‍: ciprs@cusat.ac.in) എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22 നകം ലഭിക്കത്തക്കവിധം തപാലിലും ഇ-മെയിലിലും അയക്കണം. വിശദ വിവരങ്ങള്‍ക്ക് ciprs.cusat.ac.in സന്ദര്‍ശിക്കുക. (ഫോണ്‍: 0484-2575174,2575074).
No comments:
Post a Comment