ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു സാധാരണക്കാരന്റെ പ്രതികാരം, ഹനീഫ് കലാഭവന്‍ അഭിനയിച്ച ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു.
ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന ആക്രമിച്ചതും നമ്മുടെ രാഷ്ട്രത്തിനുവേണ്ടി ഭടന്മാന് വീരമൃത്യുവരിച്ചതും തുടര്‍ന്ന് ചൈനയ്ക്ക് തക്കതായ മറുപടി ഇന്ത്യകൊടുക്കുന്നതുമായ വാര്‍ത്തകളാണ് ഇപ്പോള്‍ ഈ കൊറോണക്കാലത്തും നമ്മള് ഏവരും ചര്‍ച്ചചെയ്യുന്നത്. ചൈനീസ് ഉത്പന്നങ്ങളും ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്പുകളും നിരോധിച്ചും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഈ ഒരു ഏറ്റുമുട്ടലില്‍ നാം ഓരോര്‍ത്തര്‍ക്കും എന്ത് ചെയ്യാന്‍ പറ്റും എന്ന് ഏറ്റവും ലളിതമായി കാണിച്ചു തരികയാണ് 'ഇന്ത്യന്‍ പ്രതികാരം' എന്ന കലാഭവന്‍ ഹനീഫ് അഭിനയിച്ച ഷോര്‍ട്ട്ഫിലിം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു പ്രതികാരം ഒരു സാധാരണക്കാരന് നടത്തുന്നതാണ് ഈ ഷോര്‍ട്ട്ഫിലിം പറയുന്നത്. 'നിങ്ങളും അണിചേരും ഈ ഇന്ത്യന്‍ പൗരനൊപ്പം' എന്ന ക്യാപ്ഷന്‍ ഈ ഷോര്‍ട്ട്ഫിലിം കാണുന്നവര്‍ക്ക് ശരിയാണെന്ന് തോന്നുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ അവതരണം. മഹേഷ് ശര്‍മ്മ കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഹനീഫ് കലാഭവന്‍ , മാസ്റ്റര്‍ അമര്‍നാഥ് എസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളിലൂടെ സുപരിചിതനായ കലാഭവന്‍ ഹനീഫിന്റെ അഭിനയവും ലളിതവും പ്രധാനവുമായ ആശയവുമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ ശ്രദ്ധേയമാക്കുന്നത്.മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പുറത്തിറക്കിയത്.
Youtube link :- https://youtu.be/_LWqlrsFLfQ