Saturday, March 12, 2016
,അല്‍്‌മായനേതാക്കളാണു സമുദായത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ പറയേണ്ട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: പ്രബുദ്ധരായ അല്‍മായര്‍ സഭയുടെ സമ്പത്തും അഭിമാനവുമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന അല്‌മായ നേതൃസമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
റേഷന്‍ വ്യാപാരികള്‍ യുഡിഎഫിനെതിരെ അണിനിരക്കും
കൊച്ചി
വരുന്ന നിയസമഭ തെരഞ്ഞെടുപ്പില്‍ റേഷന്‍ കടകള്‍
യുഡിഎഫിനെതിരെയുള്ള സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഓഫീസിനു
വിട്ടുകൊടുത്തുകൊണ്ട് പ്രതിഷേധിക്കുമെന്ന് ആള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ്
അസോസിയേഷന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു.
റേഷന്‍ വ്യാപാരികള്‍ പണം നല്‍കി അരി
വാങ്ങി സൗജന്യമായി അരിവിതരണം ചെയ്യുന്ന നിലവിലുള്ള രീതി അവസാനിപ്പിക്കുമെന്നും
മുന്നറിയിപ്പ് നല്‍കി.
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ കുടിശ്ശികായായി 60
കോടി രൂപയും മണ്ണെണ്ണ വ്യാപാരികള്‍ക്ക് ഒന്നര കോടി രൂപയുമാണ് യുഡിഎഫ്
സര്‍ക്കാര്‍ നല്‍കുവാനുള്ളത്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലും പുതിയ
റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലും പ്രയോറിറ്റി ലിസ്‌റ്റ്
തയ്യാറാക്കുന്നതിലും സൗജന്യ അരി അര്‍ഹരായവര്‍ക്കു നല്‍കുന്നതിലും സംസ്ഥാന
സര്‍ക്കാര്‍ പരാജയപ്പെട്ടതായി റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മന്ത്രി അനൂപ് ജേക്കബും
റേഷന്‍ വ്യാപാരികളുടെ മറ്റൊരു സംഘടനയ്‌ക്ക് നേതൃത്വം നല്‍കുന്ന ജോണി നെല്ലൂര്‍
എംഎല്‍എയും തമ്മിലുള്ള പോരിന് റേഷന്‍ വ്യാപാരികളാണ് ഇരയാരിക്കുന്നതെന്നും
ആരോപിച്ചു. സംസ്ഥാനത്തെ സൗജന്യ റേഷന്‍ വാങ്ങുന്ന 20ലക്ഷത്തോളം പേരില്‍ ആര്
ലക്ഷത്തോളം പേര്‍ അനര്‍ഹരാണെന്നും അര്‍ഹരായ 14ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അരി
ലഭിക്കുന്നില്ലെന്നുംചൂണ്ടിക്കാണിക്കുന്നു.
ിപിഎല്‍ കുടുംബങ്ങള്‍ക്ക് അരി
സൗജന്യമായി നല്‍കാനുള്ള തീരുമാനം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുകൊണ്ടാണെന്നും
സര്‍ക്കാര്‍ ിസൗജന്യമായി നല്‍കിയാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിതരണം
നടത്താമെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കതിരുന്നതിനു ഭക്ഷ്യവകുപ്പും മന്ത്രി അനുപ്
ജേക്കബുമാണ് ഉത്തരവാദികള്‍. പദ്ധതി പ്രകാരം മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിനോ
പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും.
18ലക്ഷം രൂപ സിഡിറ്റിനു നല്‍കി കൊണ്ട് പുതിയ റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ വന്‍
അഴിമതിയാണ് നടന്നിരിക്കുന്നത്. അടുത്തെങ്ങും പുതിയ റേഷന്‍കാര്‍ഡ്
ഉപഭോക്താക്കള്‍ക്ക് ലഭിക്കാനുള്ള സാധ്യത ഇല്ലെന്നും റേഷന്‍ വ്യാപാരികള്‍
പറഞ്ഞു.
അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്നിനു അടൂരില്‍ നടക്കും.
സമ്മേളനം അടൂര്‍ പ്രകാശും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം
വിശ്വനും ഉദ്‌ഘാടനം ചെയ്യും.
ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ
ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന പ്രസിഡന്റ്
പി.എം.ഷാജഹാന്‍,കെ.ജി വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Thursday, March 10, 2016
മണിയുടെ ഓര്‍മകളുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍
കൊച്ചി: നാടന്‍ പാട്ടുകളുടെ ശീലുകള്‍ ജനകീയമാക്കിയ നടന്‍ കലാഭവന്‍
മണിയുടെ ഓര്‍മകള്‍ അയവിറക്കിയാണ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 110-ാമത് സംഗീത
സാന്ത്വന പരിപാടി അരങ്ങേറിയത്. പ്രശസ്‌ത ഗായകരായ ശ്യാം പ്രസാദ്, പ്രവീണ
എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. കൊച്ചി ബിനാലെ ഫൗണേ്‌ടഷന്‍, ലേക്‌ഷോര്‍
ആശുപത്രി, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്‌ട്ര എന്നിവ സംയുക്തമായാണ് ആര്‍ട്‌സ്
ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിക്കുന്നത്.
സിനിമയില്‍ അഭിനയത്തിനും
പാട്ടിനും ഒരു പോലെ പ്രാധാന്യം നല്‍കിയ കലാഭവന്‍ മണിയുടെ രണ്‌ട് പാട്ടുകളാണ്
അവര്‍ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്‌തമായ ഉമ്പായിക്കൊച്ചാണ്‌ടി എന്ന
നാടന്‍ പാട്ട് കേള്‍വിക്കാര്‍ നൊമ്പരത്തോടെയാണ് ഏറ്റുവാങ്ങിയത്. 2008ല്‍
പുറത്തിറങ്ങിയ കബഡി കബഡി എന്ന ചിത്രത്തിലെ മിന്നാമിനുങ്ങേ എന്ന പാട്ടും ഗായകര്‍
പാടി.
നാടന്‍ പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച
വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന് ശ്യാം പ്രസാദ് പറഞ്ഞു. സ്റ്റേജ്
പരിപാടികളില്‍ അദ്ദേഹം പകര്‍ന്ന് നല്‍കിയിരുന്ന ഊര്‍ജം വളരെ വലുതായിരുന്നു.
പലപ്പോഴും മാതൃകയാക്കിയതും അദ്ദേഹത്തെയാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
മണിയുടെ ഗാനങ്ങള്‍ക്ക് പുറമെ തമിഴ്, ഹിന്ദി ഗാനങ്ങളും
ഗായകര്‍ ആലപിച്ചു. ഇളയനിലാ പൊഴികിറതെ, അമ്മായെന്‍ എന്‍ട്രഴിക്കാത എന്നീ ഗാനങ്ങള്‍
ശ്യാം ആലപിച്ചപ്പോള്‍, ഹിന്ദി, മലയാളം ഗാനങ്ങളാണ് പ്രവീണ പാടിയത്.
ആജാരെ
പര്‍ദേശി, സുറുമൈഅഖിയോംമെ, തേനും വയമ്പും എന്നീ ഗാനങ്ങള്‍ പ്രവീണ ആലപിച്ചു. മൈ
ബിഗ് ഫാദര്‍, മാഡ് ഡാഡ്, ടീന്‍സ് തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുള്ള ശ്യാം
പ്രസാദ് സ്റ്റീഫന്‍ ദേവസിയുടെ സോളിഡ് എന്ന ബാന്‍ഡിലെ അംഗമാണ്. കര്‍ണാടക
സംഗീതജ്ഞയായ പ്രവീണ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുന്നുണ്‌ട്. ആര്‍ട്‌സ്
ആന്‍ഡ് മെഡിസിന്റെ അടുത്ത ലക്കം കലാഭവന്‍ മണിയുടെ സ്‌മരണാര്‍ഥം അദ്ദേഹത്തിന്റെ
പാട്ടുകള്‍ മാത്രമായിരിക്കും അവതരിപ്പിക്കപ്പെടുകയെന്നും സംഘാടകര്‍ അറിയിച്ചു.
യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത് മുന്നണിയുമായും സഹകരിക്കും
കൊച്ചി
യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായും
സഖ്യത്തിലേര്‍പ്പെടുമെന്ന് ജെഎസ്‌എസ് നേതാവ് രാജന്‍ബാബു മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും പിന്തുണച്ചിട്ടും
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തങ്ങളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ്
സ്വീകരിച്ചത്. യുഡിഎഫിന്റെ ഈ നയം ഗൗരിയമ്മ നേരത്തെ തന്നെ മനസിലാക്കി എന്നു വേണം
കരുതാനെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20 വര്‍ഷമായി യുഡിഎഫില്‍
ഘടകകക്ഷിയായും സഖ്യകക്ഷിയായും ഉറച്ചു നിന്ന തങ്ങളോട് കടുത്ത നീതികേടാണ് നേതൃത്വം
കാട്ടിയതത്. ചില വ്യക്തികള്‍ക്ക് ചിലരോടുള്ള വ്യക്തിവൈരാഗ്യവും വിരോധവുമാണ്
ഇതിലേക്ക് എത്തിച്ചത്. ജെസ്‌എസ്‌സിലെ പിളര്‍പ്പ് തന്നെ യുഡിഎഫിന്റെ പേരിലാണ്.
യുഡിഎഫ് അനുകൂലവും പ്രതികൂലവുമായ നിലപാടുകളെ തുടര്‍ന്നാണ് ജെഎസ്‌എസ്‌എസ്‌സില്‍
രാജന്‍ബാബുവെന്നും ഗൗരിയമ്മയെന്നും രണ്ടു വിഭാഗം ഉണ്ടായത്.
ബിഡിജെസ്
ഉടലെടുത്തതുമുതല്‍ ജെഎസ്‌എസ്‌സിനെ ഒറ്റപെടുത്തുന്നതിനും പൊതു സമൂഹത്തില്‍
അവഹേളിക്കുന്നതിനും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണ്.
എസ്‌എന്‍ഡിപി യോഗത്തിന്റെയും എസ്‌എന്‍ ട്രസ്റ്റിന്റെയും ലീഗല്‍ അഡൈ്വസര്‍ സ്ഥാനം
ഉപേക്ഷിക്കണം എന്നുള്ള കോണ്‍ഗ്രസിലെ ചിലരുടെ വിക്തിപരമായ ആവശ്യം
നിഷേധിക്കേണ്ടിവന്നു. ഈ അവസരം മുതലെടുത്ത് ജെഎസ്‌എസിനുള്ള സീറ്റുകള്‍ കൈയടക്കാന്‍
ആഗ്രഹിച്ചവര്‍ രാഷ്ട്രീയ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുത്തുകയായിരുന്നു.
കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷണം
കൊച്ചി: കലാഭവന്‍മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ജനകീയ നീതി വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ മണി സ്‌മൃതി യാത്ര സംഘടിപ്പിക്കാനും നാടന്‍ കലാപഠനകേന്ദ്രം തുടങ്ങാനും വര്‍ഷം തോറും മണി ചലച്ചിത്രമേള നടത്താനും തീരുമാനമായതായും അവര്‍. ജനകീയ നീതിവേദി 12ന് വൈകിട്ട് മൂന്നിന് അച്യുതമേനോന്‍ ഹാളില്‍ സ്‌മൃതി അനുസ്‌മരണ യോഗം സംഘടിപ്പിക്കും. ഒഎന്‍വി കുറുപ്പ്, ടി.എന്‍. ഗോപകുമാര്‍, ജസ്റ്റിസ് പരിപൂര്‍ണന്‍, കല്‍പന, കലാഭവന്‍ മണി, ഷോണ്‍ ജോണ്‍സണ്‍, രാജേഷ് പിള്ള, സജി പറവൂര്‍, രാജാമണി എന്നിവരുടെ സ്‌മരണാര്‍ഥമാണ് പരിപാടി. അഡ്വ. സുനില്‍ എം. കാരാണി, ഓര്‍ഗനൈസിങ് സെക്രട്ടറി രവീന്ദ്രന്‍, പത്മിനി, റഷീദ് ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് അന്വേഷണം വേണം
കൊച്ചി
ഇടുക്കി
ജില്ലയിലെ പീരുമേട് താലൂക്കില്‍ സ്വകാര്യ തോട്ടം ഉടമയ്‌ക്ക് 750 ഏക്കറോളം മിച്ചഭൂമി വിട്ടു നല്‍കിയതിനു പിന്നില്‍ അഴിമതി ഉണ്ടെന്ന് ഹൈറേഞ്ച് പ്ലാന്റേഷന്‍
വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എം.എ. റഷീദ് വാര്‍ത്താസമ്മേളനത്തില്‍
ആരോപിച്ചു്ര.
റവന്യു മന്ത്രി അടൂര്‍ പ്രകാശിനു ഇതില്‍ പങ്ക് ഉണ്ടെന്നും
സംശയിക്കുന്തായും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഹൈറേഞ്ച്
പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു
ഭൂമി കൈമാറ്റത്തിനെതിരെ
ഹൈക്കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 560 കോടി രൂപ വിലവരുന്ന
ഭൂമിയും 250 കോടി രൂപയുടെ തടിയുമാണ് റവന്യൂ വകുപ്പ് തോട്ടം ഉടമയ്‌ക്ക് വിട്ടു
നല്‍കിയത്. റവന്യൂ വകുപ്പ് നേരിട്ട് നടത്തിയ ഇടപാടുകളെ കുറിച്ച് വിജിലന്‍സ്
അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ നിലപാട്
വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ലവ് ഡെയില്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു
കൊച്ചി: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ഡെയില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതായി എക്‌സിക്ക്യൂട്ടീവ് ഡയറക്‌റ്റര്‍ ജെനി വര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരദേശ മേഖലകളിലെ കുട്ടികളെ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. അവര്‍ക്ക് ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും നല്‍കി ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും അഭയം നല്‍കാനും ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ പറഞ്ഞു
Subscribe to:
Posts (Atom)




