Tuesday, March 15, 2016
Monday, March 14, 2016
വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെച്ച മൊബൈല്‍ ടവര്‍ നാട്ടുകാര്‍ പിടികൂടി
കൊച്ചി: വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍
മൊബൈല്‍ ടവര്‍ നാട്ടുകാര്‍
പിടികൂടി. കടവന്ത്രയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിനു
മുകളിലാണ് സ്വകാര്യ കമ്പനിയുടെ ടവര്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റ്
ഉടമയുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയാണ് ടവര്‍
വെച്ചിരിക്കുന്നത്.
4-ജി ടവര്‍ ് സ്ഥാപി്‌ക്കുവാന്‍ വേണ്ടിയാണ് ഒരുക്കങ്ങള്‍
ചെയ്‌തത്. മറ്റു രണ്ടു വാട്ടര്‍ ടാങ്കുകളോട് ചേര്‍ന്ന താമസക്കാര്‍ക്കു പോലും
സംശയം തോന്നാത്ത രീതിയില്‍ ഏറെ ഭദ്രം ആയിട്ടായിരുന്നു ടവറിന്റെ ഭാഗം
ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ടവര്‍ സ്ഥാപിച്ചതിനു ശേഷം ടാങ്ക് നെടുകെ
പിളര്‍ന്ന് ടവര്‍ അതിനുള്ളില്‍ ആക്കിയശേഷം കൂട്ടിച്ചേര്‍ക്കുകയാണ്
ചെയ്‌തിരിക്കുന്നത്. പുറമെ നിന്നും നോക്കിയാല്‍ വാട്ടര്‍ ടാങ്ക് എന്ന് അല്ലാതെ
മറ്റൊരു സംശയവും തോന്നുകയില്ല.
സംഗതി പാളിയത് മൊബൈല്‍ ടവറിന്റെ ഇലക്ട്രോണിക്
ഉപകരണങ്ങള്‍ ഓട്ടോ റിക്ഷയില്‍ കൊണ്ടുവരാന്‍ ശമിച്ചതാണ്. ഓട്ടോ ഡ്രൈവറാണ്
നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ കൂട്ടം കൂടി അപ്പാര്‍ട്ട് മെന്റ്
ഉടമയെ ചോദ്യം ചെയ്‌തതോടെ കള്ളത്തരം പൊളിഞ്ഞു. ഒരു കാരണവശാലും ഈ പ്രദേശത്ത് ഈ 4-ജി
ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയില്ലെന്നു കൗണ്‍സിലര്‍ ജോണ്‍സണ്‍
പറഞ്ഞു
നാട്ടൂകാര്‍ ഒന്നടങ്കം സംഘടിച്ചതോടെ ടവര്‍ മാറ്റാമെന്നു ഉടമ സമ്മതിച്ചു.
എന്നാല്‍ മൊബൈല്‍ കമ്പനിയുടെ പക്കല്‍ നിന്നും മൂന്നുവര്‍ഷത്തെ കരാര്‍ തുക
അപ്പാര്‍ട്ട്‌മെന്റ് ഉടമ വാങ്ങിക്കഴിഞ്ഞു.
നിലവില്‍ മൊബൈല്‍ ടവര്‍
സ്ഥാപിക്കുവാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ രഹസ്യമായി ടവര്‍
ടാങ്കിനുള്ളിലാക്കി സ്ഥാപിച്ചതോടെ മൊബൈല്‍ ദാതാക്കളായ കമ്പനിയും എളുപ്പത്തില്‍ ഈ
കടമ്പകള്‍ മറികടക്കുകയായിരുന്നു.
ചില്‍ഡ്രന്‍സ് ഇന്ത്യ ബാലമേള; ഇന്‍ഫന്റ് ജീസസ് സ്‌കൂളിന് ട്രോഫി
പറവൂര്‍: ചില്‍ഡ്രന്‍സ് ഇന്ത്യ 29-ാമത് സംസ്ഥാന
ബാലമേളയില്‍ പറവൂര്‍ ഇന്‍ഫന്റ് ജീസസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ 1-ാം സ്ഥാനവും
കിഴക്കേപ്രം ലിറ്റില്‍ഹാര്‍ട്‌സ് സ്‌കൂള്‍ 2-ാം സ്ഥാനവും കരസ്ഥമാക്കി. പറവൂര്‍
ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ബിജോയ്
സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്
സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിനിമാനടന്‍ ബൈജുക്കുട്ടന്‍, സ്‌കൂള്‍ പിടിഎ പറവൂര്‍
താലൂക്ക് രക്ഷാധികാരി രാജിമേനോന്‍, മുകുന്ദപുരം സൊസൈറ്റി ഡയറക്‌ടര്‍ ജോജോ
മനക്കില്‍, സ്വപ്‌ന പോള്‍, സാലി ബെയ്‌ലന്‍, കവിത എസ്, ജിജി ബിജോയ്, കണ്‍വീനര്‍ കെ
എസ് അമൃതം ശശി എന്നിവര്‍ സംസാരിച്ചു. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം
മത്സരവിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. കവി ഒ എന്‍ വി കുറുപ്പ് അനുസ്‌മരണവും
ഇതോടൊപ്പം നടന്നു.
ഫേട്ടോ: ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന ബാലമേളയില്‍
ജേതാക്കളായ ഇന്‍ഫന്റ് ജീസസ് സ്‌കൂളിന് സിപ്പി പള്ളിപ്പുറം ട്രോഫി നല്‍കുന്നു.
സ്വപ്‌ന പോള്‍, സാലി ബെയ്‌ലന്‍, കവിത എസ്, രാജിമേനോന്‍, ബിജോയ് സ്രാമ്പിക്കല്‍,
അമൃതം ശശി, ജിജി ബിജോയ്, ബൈജുക്കുട്ടന്‍, ജോജോ മനക്കില്‍ തുടങ്ങിയവര്‍
സമീപം.
എല്‍ഡ സെപ്പിയാച്ചി സ്‌കൂള്‍ വാര്‍ഷികം
പറവൂര്‍: ചാത്തനാട് എല്‍ഡ
സെപ്പിയാച്ചി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 22-ാം വാര്‍ഷികം നടന്‍ വിനോദ് കെടാമംഗലം
ഉദ്‌ഘാടനം ചെയ്‌തു. റിട്ട. പ്രധാനാധ്യാപകന്‍ വി.എന്‍. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
ഇംഗ്ലീഷ് ചേമ്പര്‍ ഡയറക്‌ടര്‍ പി.ആര്‍. രവി, ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന
പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കല്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജിജി,
ഫ്രാന്‍സിസ് അവരസ്, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മേരി ലൂസി സേവ്യര്‍, അമേരിക്കന്‍
മിഷന്‍ പ്രതിനിധി സിസ്റ്റര്‍ എല്‍സി കുരിശിങ്കല്‍, പിടിഎ പ്രസിഡന്റ് ജെന്‍സന്‍
അന്‍സില്‍, ലീഡര്‍മാരായ വി വി ഗൗരി, ടി ആര്‍ അനന്തു എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ ``ഫര്‍ഫാല'' മാഗസിന്‍ പ്രകാശനം ചെയ്‌തു.
![]() |
ചാത്തനാട് എല്‍ഡ സെപ്പിയാച്ചി സ്‌കൂള്‍ വാര്‍ഷികം നടന്‍ വിനോദ് കെടാമംഗലം ഉദ്‌ഘാടനം ചെയ്യുന്നു. |
.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നേതാക്കള്‍ ആവേശത്തോടെ
കൊച്ചി:
തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളുടെ ഏത് ആവശ്യത്തിനും എംഎല്‍എ മാര്‍ അടക്കം എല്ലാ
നേതാക്കളും 24 മണിക്കൂറും തയ്യാര്‍. ഒരു മാസം മുന്‍പ് വരെ മഷിയിട്ടു നോക്കിയാല്‍
കാണുവാന്‍ കഴിയാതിരുന്ന നേതാക്കളാണ് ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ സഹായ
ഹസ്‌തവുമായി എത്തിയിരിക്കുന്നത്.
ചേരാനല്ലൂരിലെ കുടിവെള്ള ക്ഷാമത്തിനു
വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഇന്നലെയാണ് സ്ഥലം എംഎല്‍എ ഹൈബി ഈഡനും പ്രതിപക്ഷ
നേതാക്കളും സംഗതി സീരിയസായി എടുത്തത്.
ചേരാനല്ലൂരിലെ വാട്ടര്‍ അഥോറിറ്റിയുടെ
മുന്നില്‍ ഹൈബി ഈഡന്‍ വെളുത്ത മുണ്ടും ഷര്‍ട്ടും അഴുക്കാകുമെന്നു ഭയക്കാതെ
കുത്തിയിരുന്നു ജനങ്ങളുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വേണ്ട
മുന്നൊരുക്കങ്ങളെല്ലാം ഇതിനു മുന്‍പ് തന്നെ എടുക്കുകയും ചെയ്‌തു. എംഎല്‍എ വാട്ടര്‍
അഥോറിറ്റിയുടെ മുന്നില്‍ എത്തുന്ന വിവരം ആദ്യം തന്നെ ചാനലുകളെ വിളിച്ചറിയിക്കുകയും
ചെയ്‌തു.
വേനല്‍ കടുത്തതോടെ ചേരാനല്ലൂരില്‍ കുടിവെള്ളം കിട്ടാക്കനിയായി
മാറിയിരിക്കുകയാണ്. ഇതിനുവേണ്ടി ജനങ്ങള്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. പക്ഷെ
ഇപ്പോള്‍ തന്നെ പരിഹരിക്കാമെന്ന സ്ഥിരം മറുപടി മാത്രം.
പ്രതിപക്ഷ നേതാക്കളുടെ
നേതൃത്വത്തില്‍ ആദ്യം വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു. അതിനു
ശേഷമായിരുന്നു ഹൈബി ഈഡനും സംഘവും ഉച്ചയോടെ എത്തിയത്
തുല്യ നീതിയും വികസനവും`: ബി ജെ പി ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി
കൊച്ചി: വിഭജന രാഷ്ട്രീയമല്ല , കേരളത്തിന് വേണ്ടത് തുല്യനീതിയും വികസനവും
ആണെന്ന സന്ദേശവുമായി ബി ജെ പിയുടെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. പ്രശസ്‌ത
സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മയുടെ വസതിയില്‍ വച്ച് ബി ജെ പി എറണാകുളം പ്രചാരണ
സമിതി കണ്‍വീനര്‍ ടി.അബിജു സുരേഷും ഇലക്ഷന്‍ ചെയര്‌മാന്‍ സി. ജി രാജഗോപാലും
ചേര്‍ന്ന് മോഹനവര്‍മയ്‌ക്ക് ലഘുലേഖ നല്‍കി ഉത്‌ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്
ഗൃഹ സന്ദര്‍ശനം നടത്തിയ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും
നേട്ടങ്ങളും ജനങ്ങള്‍ക്ക് വിശദീകരിച്ചു.
`എല്ലാവര്‍ക്കുമൊപ്പം ,
എല്ലാവരുടെയും വികസനം ' എന്ന സന്ദേശവുമായി പ്രവര്‍ത്തകര്‍ ഇരുപതാം തീയതി വരെ
നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമാകും. കൌണ്‍സിലര്‍ സുധാ ദിലീപ്, പി.എ.അജേഷ്
കുമാര്‍, ടി.കെ.നാരായണ സ്വാമി, വി.സി.അനന്തനാരായണന്‍, സുനില്‍ തീരഭൂമി, ആനന്ദ് കെ,
പ്രിയ ആനന്ദ്, കെ.എസ്. ദിലീപ്‌കുമാര്‍, തുളസീദാസ്, വി.ഹരികുമാര്‍ എന്നിവര്‍
നേതൃത്വം നല്‍കി.
Saturday, March 12, 2016
,അല്‍്‌മായനേതാക്കളാണു സമുദായത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ പറയേണ്ട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സീറോ മലബാര്‍ സഭ അല്‍്‌മായ നേതൃസമ്മേളനം നടത്തി
കൊച്ചി: പ്രബുദ്ധരായ അല്‍മായര്‍ സഭയുടെ സമ്പത്തും
അഭിമാനവുമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍
ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന അല്‌മായ നേതൃസമ്മേളനത്തില്‍
സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനു ദിശാബോധം പകരാന്‍
ആര്‍ജവവും കര്‍മശേഷിയുമുള്ള അല്‍മായനേതാക്കളെ ഇന്നാവശ്യമുണ്ട്. അല്‌മായരുടെ
പ്രവര്‍ത്തനങ്ങളില്‍ പ്രേഷിതസ്വഭാവമാണു പ്രകാശിതമാകേണ്ടത്. അല്‌മായ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്‌ക്കും സഹായകമാകണം.
കത്തോലിക്ക കോണ്‍ഗ്രസിനു കക്ഷിരാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രീയമായ
അഭിപ്രായങ്ങളും നിലപാടുകളും കത്തോലിക്ക കോണ്‍ഗ്രസിലൂടെ അല്‍്‌മായ നേതാക്കള്‍
ആവശ്യമുള്ള അവസരങ്ങളില്‍ ജാഗ്രതയോടെ വ്യക്തമാക്കണം. മെത്രാന്മാരും വൈദികരുമല്ല,
പ്രബുദ്ധതയും പ്രതിബദ്ധതയുമുള്ള അല്‍്‌മായനേതാക്കളാണു പൊതുസമൂഹത്തില്‍
സമുദായത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ പറയേണ്ടതെന്നും മേജര്‍ ആര്‍ച്ച്‌ബിഷപ്
ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പിള്ളി രൂപത ബിഷപ്പും അല്‌മായ കമ്മീഷന്‍
ചെയര്‍മാനുമായ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി
സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, ഡോ.കുര്യാസ് കുമ്പലക്കുഴി, വി.ജെ.പാപ്പു,
അല്‍്‌മായ നേതാക്കളായ വി.വി. അഗസ്റ്റിന്‍, എം.എം. ജേക്കബ് മുണ്ടയ്‌ക്കല്‍, വി.വി.
അഗസ്റ്റിന്‍,പ്രെഫ. കൊച്ചുറാണി ജോസഫ്, സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു.
പി.പി. ജോസഫ് പ്രമേയം അവതരിപ്പിച്ചു.
രാവിലെ നടന്ന സമ്മേളനം മാര്‍ മാത്യു
അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം
നടത്തി, ജോണ്‍ കച്ചിറമറ്റം, പീറ്റര്‍ കെ. ജോസഫ്, ജെസ്‌്‌റ്റിന്‍ മാത്യു, ജെയിംസ്
ഇലവുങ്കല്‍, ബാബു ജോസഫ്, ജിജി ജേക്കബ്, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ജോസ്
മാത്യു, ഫാ.ജേക്കബ് പാലയ്‌ക്കാപ്പിള്ളി, റാണി മത്തായി, ലക്‌സി ജോയി, സാബു ജോസ്,
സെബാസ്റ്റിയന്‍ വടശേരി, ഡേവീസ് വല്ലൂരാന്‍, ഷൈജോ പറമ്പി, ജോസ് ആനിത്തോട്ടം,
ഡെന്നിസ് കെ.ആന്റണി, ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍
രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സംഘടനാ നേതാക്കള്‍, അല്‍്‌മായ
നേതാക്കള്‍, വിവിധ ഫോറങ്ങളുടെ കണ്‍വീനര്‍മാര്‍ എന്നിവരാണ് അല്‌മായ
നേതൃസമ്മേളനത്തില്‍ പങ്കെടുത്തത്. വരുന്ന രണ്ട് വര്‍ഷത്തെ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കി. കമ്മീഷന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന ചരിത്ര ഗവേഷണ ഫോറം, ദളിത് ഫോറം, ശാസ്‌ത്ര സാങ്കേതിക ഫോറം,
പ്രഫഷണല്‍ ഫോറം, കാര്‍ഷിക ഫോറം, മീഡിയ ഫോറം, സംരംഭക ഫോറം തുടങ്ങിയവയുടെ
പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനു സമ്മേളനം പദ്ധതികള്‍ ആസൂത്രണം
ചെയ്‌തു.
റേഷന്‍ വ്യാപാരികള്‍ യുഡിഎഫിനെതിരെ അണിനിരക്കും
കൊച്ചി
വരുന്ന നിയസമഭ തെരഞ്ഞെടുപ്പില്‍ റേഷന്‍ കടകള്‍
യുഡിഎഫിനെതിരെയുള്ള സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഓഫീസിനു
വിട്ടുകൊടുത്തുകൊണ്ട് പ്രതിഷേധിക്കുമെന്ന് ആള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ്
അസോസിയേഷന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു.
റേഷന്‍ വ്യാപാരികള്‍ പണം നല്‍കി അരി
വാങ്ങി സൗജന്യമായി അരിവിതരണം ചെയ്യുന്ന നിലവിലുള്ള രീതി അവസാനിപ്പിക്കുമെന്നും
മുന്നറിയിപ്പ് നല്‍കി.
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ കുടിശ്ശികായായി 60
കോടി രൂപയും മണ്ണെണ്ണ വ്യാപാരികള്‍ക്ക് ഒന്നര കോടി രൂപയുമാണ് യുഡിഎഫ്
സര്‍ക്കാര്‍ നല്‍കുവാനുള്ളത്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലും പുതിയ
റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലും പ്രയോറിറ്റി ലിസ്‌റ്റ്
തയ്യാറാക്കുന്നതിലും സൗജന്യ അരി അര്‍ഹരായവര്‍ക്കു നല്‍കുന്നതിലും സംസ്ഥാന
സര്‍ക്കാര്‍ പരാജയപ്പെട്ടതായി റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മന്ത്രി അനൂപ് ജേക്കബും
റേഷന്‍ വ്യാപാരികളുടെ മറ്റൊരു സംഘടനയ്‌ക്ക് നേതൃത്വം നല്‍കുന്ന ജോണി നെല്ലൂര്‍
എംഎല്‍എയും തമ്മിലുള്ള പോരിന് റേഷന്‍ വ്യാപാരികളാണ് ഇരയാരിക്കുന്നതെന്നും
ആരോപിച്ചു. സംസ്ഥാനത്തെ സൗജന്യ റേഷന്‍ വാങ്ങുന്ന 20ലക്ഷത്തോളം പേരില്‍ ആര്
ലക്ഷത്തോളം പേര്‍ അനര്‍ഹരാണെന്നും അര്‍ഹരായ 14ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അരി
ലഭിക്കുന്നില്ലെന്നുംചൂണ്ടിക്കാണിക്കുന്നു.
ിപിഎല്‍ കുടുംബങ്ങള്‍ക്ക് അരി
സൗജന്യമായി നല്‍കാനുള്ള തീരുമാനം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുകൊണ്ടാണെന്നും
സര്‍ക്കാര്‍ ിസൗജന്യമായി നല്‍കിയാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിതരണം
നടത്താമെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കതിരുന്നതിനു ഭക്ഷ്യവകുപ്പും മന്ത്രി അനുപ്
ജേക്കബുമാണ് ഉത്തരവാദികള്‍. പദ്ധതി പ്രകാരം മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിനോ
പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും.
18ലക്ഷം രൂപ സിഡിറ്റിനു നല്‍കി കൊണ്ട് പുതിയ റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ വന്‍
അഴിമതിയാണ് നടന്നിരിക്കുന്നത്. അടുത്തെങ്ങും പുതിയ റേഷന്‍കാര്‍ഡ്
ഉപഭോക്താക്കള്‍ക്ക് ലഭിക്കാനുള്ള സാധ്യത ഇല്ലെന്നും റേഷന്‍ വ്യാപാരികള്‍
പറഞ്ഞു.
അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്നിനു അടൂരില്‍ നടക്കും.
സമ്മേളനം അടൂര്‍ പ്രകാശും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം
വിശ്വനും ഉദ്‌ഘാടനം ചെയ്യും.
ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ
ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന പ്രസിഡന്റ്
പി.എം.ഷാജഹാന്‍,കെ.ജി വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)




