Wednesday, July 22, 2020

ചെല്ലാനത്ത് പ്രത്യേക കരുതൽ ഉറപ്പാക്കണം : മുഖ്യമന്ത്രി



എറണാകുളം : കോവിഡ് വിപണത്തോടൊപ്പം കടലേറ്റവും ശക്തമായ ചെല്ലാനം മേഖലയിൽ പ്രത്യേക കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സംസ്ഥാന കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകിയത്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് അരിയും ഭക്ഷ്യ സാധനങ്ങളും എത്തിച്ചു നൽകണം. ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥ ഉണ്ടായാൽ പോലീസും ആരോഗ്യ വകുപ്പും  ആവശ്യമായ മുന്കരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു 



ഓൺലൈൻ അദാലത്ത്
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പ് കൽപ്പിക്കാത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനുമായി താലൂക്ക് തല ഓൺലൈൻ അദാലത്ത് നടക്കും. കണയന്നൂർ താലൂക്ക് പരിധിയിലുള്ള പരാതികൾ ജൂലൈ 22 ന് രാവിലെ 11 മുതൽ ജൂലൈ 24 വൈകിട്ട് നാല് വരെ താലൂക്കിൻ്റെ കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ഓഗസ്റ്റ് ഒന്ന് രാവിലെ 11ന് ഓൺലൈനായി ജില്ലാ കളക്ടർ പരാതികൾ തീർപ്പാക്കും. പ്രളയ സഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല. കണ്ടെയ്ൻമെൻറ് സോണിൽ നിന്നുള്ളവർ അപേക്ഷിക്കേണ്ടതില്ല.




പാഠപുസ്തക വിതരണം പൂർത്തിയായി
എറണാകുളം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായുള്ള ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയായി. അൺ-എയ്ഡഡ് സ്കൂളുകൾക്കാവശ്യമായ പുസ്തകങ്ങൾ ജില്ലാ ഡിപ്പോകളിൽ നിന്നുള്ള റിലീസ് ഓർഡർ എത്തുന്ന മുറയ്ക്ക് നൽകുന്നു.

കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പാഠ പുസ്തക വിതരണം നടന്നത്. കെ.ബി.പി.എസിൽ നിന്നും ജില്ലകളിലെ ഡിപ്പോകളിൽ എത്തിച്ച് ജില്ലയിലെ സ്കൂൾ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങൾ എത്തിച്ച് നൽകും. 2021-21 അധ്യയന വർഷം ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലേക്ക് 3.03 കോടി വാല്യം 1 പുസ്തകങ്ങളാണ് ആവശ്യമായത്. സംസ്ഥാനത്തെ 3292 സ്കൂൾ സൊസൈറ്റികളിൽ പാഠപുസ്തകങ്ങൾ എത്തിച്ചു. ഈ വർഷം 14 ജില്ലാ പാഠപുസ്തക ഡിപ്പോകളിലും കെ.ബി.പി.എസിൽ നിന്നുള്ള ജീവനക്കാരെ ഓരോ ജില്ലയുടെയും മേൽനോട്ടത്തിന് നിയോഗിച്ചിരുന്നു. കൂടാതെ മാനേജർ തലത്തിലുള്ള ഉദ്യോഗസ്ഥരെയും മേൽനോട്ടത്തിന് ചുമതലപ്പെടുത്തിയിരുന്നു. പാഠപുസ്തകങ്ങൾ തരം തിരിക്കുന്നതിന് കുടുംബശ്രീയെയും ഏൽപ്പിച്ചു. തൃശൂർ, കോഴിക്കോട്, കൊല്ലം, കണ്ണൂർ ജില്ലകളിൽ കൂടു തൽ ഡിപ്പോകൾ തുറന്നാണ് പാഠപുസ്തക വിതരണം വേഗത്തിലാക്കിയത്. സാധാരണ മൂന്ന് മുതൽ നാല് മാസം വരെ നീളുന്ന പുസ്തക വിതരണം ഈ വർഷം രണ്ട് മാസത്തിനകം വിതരണം പൂർത്തിയായി. കോ വിഡ് നിയന്ത്രണങ്ങൾക്കിടയിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് പാഠപുസ്തക അച്ചടിയും വിതരണവും പൂർത്തിയാക്കിയത്. രണ്ടാം വാല്യം പുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്.


പൂർണ സജ്ജമായി കണ്ണമാലി എഫ്.എൽ.ടി.സി




എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെല്ലാനത്ത് തയ്യാറാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പൂർണ സജ്ജം. കണ്ണമാലി സെന്റ് ആന്റണീസ് പാരീഷ് ഹാളിലാണ് സെൻ്റർ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മാത്രമാണ് താമസിപ്പിക്കുക.

ഇന്ന് കോവിഡ് പോസിറ്റീവ് ആയ എട്ട് പേർ നിലവിൽ എഫ്.എൽ.ടി.സിയിൽ ഉണ്ട്. രണ്ട് കുട്ടികൾ, ഒരു പ്രായമായ സ്ത്രീ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. എല്ലാവരും ചെല്ലാനം നിവാസികളാണ്.

അൻപത് കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. രണ്ട് മീറ്റർ അകലത്തിലാണ് ബെഡുകൾ ഒരുക്കിയിരിക്കുന്നത്. സെൻ്ററിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പഞ്ചായത്താണ്.
നാല് ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ രണ്ട് മെഡിക്കൽ ഓഫീസർമാർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഒരു ഹെൽത്ത് സൂപ്പർവൈസർ, മൂന്ന് നഴ്സുമാർ എന്നിവർ അടങ്ങിയ എട്ട് പേരാണ് ഡ്യൂട്ടിയിലുള്ളത്. കൂടാതെ ചെല്ലാനം പഞ്ചായത്ത് ഏർപ്പെടുത്തിയ രണ്ട് ശുചീകരണ പ്രവർത്തകരും ഇവിടെയുണ്ട്. നാല് മണിക്കൂർ വീതമാണ് ഇവരുടെ ഷിഫ്റ്റ്.

കുമ്പളങ്ങി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനില കുമാരി, കണ്ടക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. രമ്യ എന്നിവരാണ് നോഡൽ ഓഫീസർമാർ.

ജില്ലയിൽ ഇന്ന് 80 പേർക്ക് രോഗം സ്ഥിരീകരിച്ചു




•       ജില്ലയിൽ ഇന്ന്  80 പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

 *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-5*

•       ജൂലൈ 18 കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി (53 )
•       ജൂലൈ 5 ന് സൗദി കൊച്ചി  വിമാനത്തിലെത്തിയ ഏലൂർ സ്വദേശി (53)
•       ജൂലൈ 12ന് ഖത്തർ കൊച്ചി  വിമാനത്തിലെത്തിയ ആലുവ സ്വദേശി (42)
•       ജൂൺ 19ന് ഒമാൻ കൊച്ചി  വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (30)
•       ജൂലൈ 17ന് ദുബായ് കൊച്ചി  വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (31 )

 *സമ്പർക്കം വഴി രോഗബാധിതരായവർ '*

•       കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 11 പേർക്ക് രോഗം സ്ഥിരീകരിച്ചു
•       ആലുവ  ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു
•       ചെല്ലാനം ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
•       കീഴ്മാടുള്ള ഒരു കോൺവെന്റിലെ 18      പേർക്ക് രോഗം സ്ഥിരീകരിച്ചു
•       ഏലൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങൾ (51,56,25,25,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
•       ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള      ചിറ്റാറ്റുകരസ്വദേശി (19 ), ഏഴിക്കര സ്വദേശി (35)
•       നേരത്തെ  രോഗം സ്ഥിരീകരിച്ച കാലടി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള   ഒരേ കുടുംബത്തിലെ അംഗങ്ങൾ (47 ,48 ) .
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ വാഴക്കുളം സ്വദേശിനിയായ (54 ) ആരോഗ്യപ്രവർത്തക
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ കൂവപ്പടി  സ്വദേശിയായ ഡോക്ടർ (28)
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ ഡോക്ടർ (34) . നേരത്തെ രോഗം  വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ കറുകുറ്റി സ്വദേശിയായ  (39  ) ആരോഗ്യപ്രവർത്തകൻ
•       ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ വാഴക്കുളം സ്വദേശി (34 ), എടത്തല സ്വദേശി (33), മൂവാറ്റുപുഴ സ്വദേശി (35)ആശുപത്രി ജീവനക്കാർ, ആലുവയിലെ ഒരു സ്വകാര്യ  ആശുപത്രിയിലെ ജീവനക്കാരനായ തൃക്കാക്കര സ്വദേശി (37) 
•       ഒരേ കുടുംബത്തിലെ അംഗങ്ങളായ മട്ടാഞ്ചേരി സ്വദേശികൾ  (34,4,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•       നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി യിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള ചേന്ദമംഗലം സ്വദേശി (24).
•       ഫോർട്ട് കൊച്ചി സ്വദേശികൾ(24,24,33,40). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
•       കൂടാതെ ഏലൂർ സ്വദേശിനി (53), പാലാരിവട്ടം സ്വദേശി (30 ), എളംകുളം സ്വദേശി (35), എടത്തല സ്വദേശികൾ (37,31) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു . ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരുന്നു

•       ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും കോട്ടയം, ഇടുക്കി ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ജില്ലയിൽ ചികിത്സയിലുണ്ട്. 

•       ഇന്ന് 7 പേർ രോഗമുക്തരായി. ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച മുപ്പത്തടം സ്വദേശി (25), ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി (46), ജൂൺ 29ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ നീലീശ്വരം സ്വദേശി (81), ജൂൺ 10ന് രോഗം സ്ഥിരീകരിച്ച പുത്തൻവേലിക്കര സ്വദേശി (32), ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി (30), ജൂലായ് 9 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശി (32), ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയും (81) ഇന്ന് രോഗമുക്തി നേടി
•       ഇന്ന് 654 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 875 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  12981  ആണ്. ഇതിൽ 10917 പേർ വീടുകളിലും, 274 പേർ കോവിഡ് കെയർ സെന്ററുകളിലും 1790 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•       ഇന്ന് 72 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. 
       കളമശ്ശേരി മെഡിക്കൽ കോളേജ്- 22
       അങ്കമാലി അഡ്ലെക്സ് – 15
       രാജഗിരി എഫ് എൽ റ്റി സി- 15
       സിയാൽ എഫ് എൽ റ്റി സി- 6
       സ്വകാര്യ ആശുപത്രി- 14

•       വിവിധ ആശുപ്രതികളിൽ നിന്ന്  17 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 6
       അങ്കമാലി അഡ്ലക്സ്- 5
       സ്വകാര്യ ആശുപത്രികൾ - 6

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 913 ആണ്.

•       ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 764 ഭാഗമായി   സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 751 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1592 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.

•       ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 3836 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

•       ഇന്ന് 500 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 160 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       വാർഡ് തലങ്ങളിൽ 4069 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 468 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 20 ചരക്കു ലോറികളിലെ 27 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 14 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.


ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

ബിടിആർ തട്ടിപ്പിനെതിരേ ജാഗ്രത പുലർത്തണം: ജില്ലാ കളക്ടർ

ഭൂമി തരം മാറ്റുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ ചുമതലപ്പെടുത്തിയിട്ടില്ല

എറണാകുളം: ഭൂമി സംബന്ധമായ ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന അറിയിപ്പുമായി കോതമംഗലം താലൂക്കി ലെ വിവിധ സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ യാഥാർഥ്യമില്ല. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽപ്പെട്ട് സാമ്പത്തിക ചൂഷണത്തിനിരയാകരുത് .

ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ബി ടി ആർ എന്നത് സർക്കാർ അധീനതയിലുള്ള രജിസ്റ്ററാണ്. റവന്യൂ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ള ഭൂമി സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സു പ്രധാന രേഖയാണത്. രേഖകളിൽ മാറ്റം വരുത്താൻ സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ല.

ഭൂമി തരം മാറ്റുന്നത് 2008 ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ്. ആർ ഡി ഒ, താലൂക്ക്, വില്ലേജ്, കൃഷിഭവൻ തുടങ്ങിയ ഓഫീസുകളിലെ ഫയലുകളുടെ പരിശോധന, റവന്യൂ - കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധന, റിപ്പോർട്ട് സമർപ്പിക്കൽ, സർവേ സബ്ഡിവിഷൻ തുടങ്ങിയ നടപടി ക്രമങ്ങൾക്കു ശേഷമാണ് ഭൂമി തരം മാറ്റുന്നത്. ഇതിന് ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമാണ് ഭൂഉടമകൾ നൽകേണ്ടത്. പൂർണ്ണമായും സർക്കാർ സംവിധാനത്തിനു കീഴിലുള്ള നടപടിയാണ് ഭൂമി തരം മാറ്റൽ. ഇടനിലക്കാർ വഴിയെത്തുന്ന അപക്ഷകളും സ്വീകരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

ആശ്വാസധന സഹായവിതരണം*



കോവിഡ് 19 രോഗ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ കേരള ഷോപ്പ്സ് & കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്ത സജീവ അംഗങ്ങൾ ക്ക് പ്രഖ്യാപിച്ച 1000രൂപ ആശ്വാസ ധന സഹായത്തിനു ഇത് വരെ അപേക്ഷിചിട്ടില്ലാത്ത അംഗങ്ങൾ www.peedika.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. ബാങ്ക് പാസ് ബുക്ക്‌,  ആധാർ കാർഡ് എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്  0484-2341677 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം

ആലുവ ക്ലസ്റ്ററിൽ നാളെ മുതൽ കർഫ്യൂ : മന്ത്രി വി. എസ് സുനിൽകുമാർ



എറണാകുളം : ജില്ലയിലെ കൺടൈൻമെൻറ് സോൺ ആയ ആലുവയിൽ രോഗ വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി ക്ലസ്റ്റർ ആക്കി മാറ്റുമെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ അറിയിച്ചു. ക്ലസ്റ്ററിൽ കർഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂർ പ്രവർത്തന അനുമതി നൽകും. തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന കരുണാലയത്തിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റർ ആക്കി മാറ്റും. ജില്ല തല കോവിഡ് അവലോകനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ആണ് മന്ത്രി നിയന്ത്രണങ്ങൾ അറിയിച്ചത്. ജില്ലയിൽ വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കർശനമാക്കും. മുവാറ്റുപുഴ  പെഴക്കാപ്പള്ളി മൽസ്യ മാർക്കറ്റും അടച്ചിടും.  ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്.   പ്രദേശത്തെ കടലേറ്റവും ശമിച്ചിട്ടുണ്ട്. പ്രദേശത്തെ എഫ്. എൽ. ടി. സി യിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു ഭക്ഷണ കിറ്റുകളും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ ബന്ധന കുടുംബങ്ങൾക്ക്  ധനസഹായവും വിതരണം ചെയ്യും.

വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പോലീസിനെയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെയും റെവന്യൂ ഉദ്യോഗസ്ഥരെയും വിവരമറിയിക്കണം.
 കോവിഡ് രോഗി സമ്പർക്കത്തിന്റെ പേരിൽ ജില്ലയിൽ അടച്ചിട്ടിരിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ മുതൽ പൂർണ തോതിൽ പ്രവർത്തനം പുനരാരംഭിക്കും. കോവിഡ് പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളിൽ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗിക്കൾക്ക് സ്വകാര്യ ആശുപത്രികളിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഗുരുതര അവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളേജിൽ വിവരമറിയിച്ച ശേഷം മാത്രമേ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പാടുള്ളു. എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും കോവിഡ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്നും ഉറപ്പാക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. എല്ലാ ആശുപത്രികളും ദിവസേന മൂന്ന് തവണ അണുവിമുക്തമാക്കി വൃത്തിയാക്കാൻ നിർദേശം നൽകും.
കോവിഡ് പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 10 ദിവസം എഫ്. എൽ. ടി. സി കളിൽ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാർജ് ചെയ്യും.
ജില്ലയിൽ ഇതുവരെ 72 കേന്ദ്രങ്ങളിൽ ആയി 3752 എഫ്. എൽ. ടി. സി ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര അവസ്ഥയിലെത്തുന്ന രോഗികൾക്ക് കൂടുതൽ ശ്രദ്ധ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിലെ ഇന്റെൻസീവ് കെയർ ചികിത്സകരുടെയും അവസാന വർഷ പി. ജി വിദ്യാർത്ഥികളുടെയും സേവനം ഉറപ്പാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പടെ ആരോഗ്യ പ്രവർത്തകർക്കൽ കോവിഡ് പരിശോധന ട്രെയിനിങ് നൽകി കഴിഞ്ഞു.
ആലുവ മേഖലയിൽ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിൽ പെടുന്നതായാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളതെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു.
എസ്. പി കെ കാർത്തിക്, ഡി. സി. പി ജി. പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

കൊച്ചി ന്യൂസ്‌ : ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖലയുമായി കലാഭവന്‍

കൊച്ചി ന്യൂസ്‌ : ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖലയുമായി കലാഭവന്‍: കൊച്ചി, ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖല ഓണ്‍ലൈനിലൂടെ ഒരുക്ക...

ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖലയുമായി കലാഭവന്‍




കൊച്ചി, ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖല ഓണ്‍ലൈനിലൂടെ ഒരുക്കി കലാഭവന്‍. 156 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെവിടെ നിന്നും മലയാളികള്‍ക്ക് കലാ പരിശീനത്തിന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അവസരമൊരുക്കും. ആദ്യമായാണ് കലാപഠനത്തിനായി ഇത്ര വിപുലമായ ഒരു സംവിധാനമൊരുങ്ങുന്നത്. ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ഗിറ്റാര്‍, കീബോര്‍ഡ്, വയലിന്‍, തബല, മൃദഗം, ഫ്ളൂട്ട്, ഡ്രംസ്, ഡ്രോയിങ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ സറ്റേജ് കലാകാരന്മാര്‍ക്കും കലാ പരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിടെണ്ടിവന്ന സമ്പത്തികവും മാനസികവുമായ പ്രതിസന്ധികളെ മറികടക്കുകയാണ് കലാപരിശീലന ശൃഖലയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പുളിക്കുന്നേലും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ് പ്രസാദും അറിയിച്ചു. വിവരങ്ങള്‍ക്ക്: 0484-2354522, 7736722880.