കൊച്ചി : വധൂ വരന്മാർ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായി സമ്മതം അറിയിച്ചാലും വിവാഹം രജിസ്റ്റർ ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മതാചാര പ്രകാരം നേരത്തെ വിവാഹിതരായെങ്കിലും അമേരിക്കയിലെത്തി വിസ മാറ്റത്തിന് ശ്രമിക്കുമ്പാൾ ഇന്ത്യയിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെത്തുടർന്ന് കൊല്ലം സ്വദേശി പ്രദീപും ഭാര്യ ബെറിലും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. അമേരിക്കയിലുള്ള ഇവർക്ക് പെർമനന്റ് റെസിഡന്റ് അപേക്ഷിക്കണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വേണം. നാട്ടിലേക്ക് വന്നാൽ തിരിച്ച് യു.എസിലേക്ക് പ്രവേശനം അനുവദിക്കുമോയെന്ന് ഉറപ്പില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്തു നൽകണമെന്നും ഇരുവരും നൽകിയ അപേക്ഷ കൊല്ലം കോർപ്പറേഷനിൽ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മാറുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് നിയമത്തിനും മാറ്റമുണ്ടാകണമെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു. സാമൂഹ്യ താല്പര്യങ്ങൾക്ക് നിയമം എതിരാകുന്നത് പുരോഗതിക്ക് തടസമാകും. കോടതികൾ പല കേസുകളിലും വീഡിയോ കോൺഫറൻസിംഗ് മുഖേന വിചാരണ നടത്തുന്നുണ്ട്. ഇത്തരം കേസുകളിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാകുന്നവർ നേരിട്ട് ഹാജരാകുന്നുവെന്ന് വിലയിരുത്തിയാണ് നടപടികൾ പൂർത്തിയാക്കുന്നത്. ഈ സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷനും വീഡിയോ കോൺഫറൻസിംഗ് സാദ്ധ്യമാണ്. വിധിന്യായത്തിൽ പറയുന്നു.
കൊച്ചി: ആലുവ തൃക്കുന്നത്ത് പള്ളിപ്പെരുന്നാളിന് തിരുക്കർമ്മങ്ങൾ നടത്താൻ ഒാർത്തഡോക്സ് സഭക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ്. അതേസമയം വിശ്വാസിയെന്ന നിലയിൽ ആർക്കും പ്രാർത്ഥനയ്ക്കായി പള്ളിയിൽ പ്രവേശിക്കാമെന്നും മതപരമായ ചടങ്ങുകൾ തടസപ്പെടുത്തരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഒാർത്തഡോക്സ് വിഭാഗം വികാരിയും വിശ്വാസികളും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

No comments:
Post a Comment