ഗാര്‍ഡ്നര്‍ പരിശീലനം
കാക്കനാട്: കൃഷി വകുപ്പിന് കീഴില്‍ 30 ദിവസം നീളുന്ന ഗാര്‍ഡ്നര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗാര്‍ഡനിങ് മുഖ്യ തൊഴിലും വരുമാനമാര്‍ഗവുമാക്കാന്‍ താല്‍പര്യമുള്ള എറണാകുളം ജില്ലയിലെ തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് പാസായവരും 18നും 40നുമിടയില്‍ പ്രായമുള്ളവരും ആയിരിക്കണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. യോഗ്യതകള്‍ തെളിയിക്കുന്നതിനാവശ്യമായ സാക്ഷ്യപത്രം സഹിതം ജനുവരി 30നകം അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496002957.
No comments:
Post a Comment