കൊച്ചി : പീസ് ഫൗണ്ടേഷന്റെ കൊടുങ്ങല്ലൂർ മതിലകത്ത് സ്കൂൾ അടച്ചു പൂട്ടാനുള്ള സർക്കാരിന്റെ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള വിദ്യാഭ്യാസ ചട്ടം പാലിക്കുന്നില്ലെന്നാരോപിച്ച് നോട്ടീസ് നൽകിയതിനെതിരെ സ്കൂൾ മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന സ്കൂൾ കേരള വിദ്യാഭ്യാസ ചട്ടം ലംഘിച്ചെന്ന കാരണത്താൽ പൂട്ടണമെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിലുണ്ടെന്നതിനാൽ സ്കൂളിനെതിരെ ക്രിമിനൽ കേസുണ്ടെന്നും സ്കൂൾ തുടർന്നു പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു. കേരള വിദ്യാഭ്യാസ ചട്ട പ്രകാരമുള്ള നോട്ടീസിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ക്രിമിനൽ കേസ് ഉണ്ടെന്നതു പരിഗണിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ മറുവാദം. തുടർന്നാണ് സ്റ്റേ അനുവദിച്ചത്.
No comments:
Post a Comment