Thursday, March 17, 2016
Wednesday, March 16, 2016
അദാനിക്ക് വിഴിഞ്ഞം തീറെഴുതി, ഉമ്മന്‍ചാണ്ടി 300 കോടി കോഴ വാങ്ങി -പി.സി.ജോര്‍ജ്
കൊച്ചി
വിഴിഞ്ഞം തുറമുഖം അദാനിക്ക്
തീറെഴുതിക്കൊടുത്ത വകയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 300 കോടി രൂപ കോഴവാങ്ങിയതായി
മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആരോപിച്ചു. ഒരു കോണ്‍ഗ്രസ് നേതാവാണ്
ഇക്കാര്യം പറഞ്ഞതെന്നും സോണിയാജി അറിഞ്ഞുകൊണ്ടാണ് ഈ ഇടപാട് നടന്നിട്ടുള്ളതെന്നും
ഈ തെരഞ്ഞെടുപ്പ് ഏറ്റവും പണക്കൊഴുപ്പുള്ള തെരഞ്ഞെടുപ്പ് ആയിരിക്കുമെന്നും അദ്ദേഹം
പറഞ്ഞുമ്
ഉമ്മന്‍ചാണ്ടിയുടെ മകള്‍ ആഡംബര വസതിയില്‍ താമസമാക്കി ദുബായില്‍ 200
കോടി രൂപയുട ബിസിനസ് നടത്തുന്നതായും അടുത്തു തന്നെ വയലാര്‍ രവിയുടെ മകളുടെ
ഫ്‌ളാറ്റ് ഉണ്ടെന്നും ഇതെല്ലാം വയലാര്‍ രവിയുടെ മകള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും
പി.സി.ജോര്‍ജ് പറഞ്ഞു.
കൊച്ചിയെപ്പോലെ എപ്പോഴും ഡ്രഡ്‌ജിങ്ങ്
ആവശ്യമില്ലാത്തതും മദര്‍ ഷിപ്പ് പോലും കടന്നുവരാന്‍ സൗകര്യമുള്ള തുറമുഖമായ
വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം
ആരോപിച്ചു.വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ അഞ്ചു പൈസയുടെ മുതല്‍ മുടക്ക്
അദാനിക്ക് ആവശ്യമില്ല എന്നതാണ് സത്യം.
ചൈനീസ് പങ്കാളിത്തം ഉണ്ടെന്നു
ആരോപിച്ച് ഇടതുമുന്നണി ഭരിക്കുന്ന കാലത്ത് പദ്ധതി നടത്തിയില്ല. ഇന്ന് ഫലത്തില്‍
വിഴിഞ്ഞം പദ്ധതിക്കു വേണ്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ് വന്‍ തുക
മുടക്കേണ്ടിവരുന്നത്. അദാനി മുടക്കുന്ന പണം ആണെങ്കില്‍ വിഴിഞ്ഞത്തെ സ്ഥലം
ബാങ്കില്‍ പണയം വെച്ചു നല്‍കുന്ന തുകയാണ്. ഒരു പൈസയും മുടക്കാതെയാണ് വിഴിഞ്ഞം
അദാനിക്കു ലഭിച്ചിരിക്കുന്നത്. 300 ഏക്കര്‍ സ്ഥലം ആണ് അദാനിക്ക് 60 വര്‍ഷത്തെ
പാട്ടത്തിനുലഭിച്ചിരിക്കുന്നത്. ഇതില്‍ 125 ഏക്കര്‍ സ്ഥലം അദാനിക്ക് ഇഷ്ടമുള്ളത്
ചെയ്യാനുള്ള ലൈസന്‍സും കൊടുത്തു. വന്‍ ഹോട്ടലുകളാണ് ഇവിടെ അദാനി
നിര്‍മ്മിക്കുവാന്‍ പോകുന്നത് . ഈ സ്ഥലം കാണിച്ചാണ് അദാനി ബാങ്കില്‍ നിന്നും പണം
വായ്‌പയായി വാങ്ങിയിരിക്കുുന്നത്. 2000ത്തിലേറ കോടി വേണ്ടിവരുന്ന പദ്ധതിയില്‍ 718
കോടി രൂപ മാത്രമാണ് അദാനി മുടക്കുന്നത്
കേരളത്തിനു വിഴിഞ്ഞം തുറമുഖത്തില്‍
നിന്നുള്ള വരുമാനം ലഭിക്കുന്നത് 16 വര്‍ഷം കഴിഞ്ഞാണ്.അതും കേവലം ഒരു ശതമാനം
മാത്രം. 42 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ 26ശതമാനം ലാഭവിഹിതം ലഭിക്കുകയുള്ളു.
കേരള കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായതായും മാന്യന്മാര്‍ക്ക് ചുമക്കാന്‍
പറ്റുന്ന പാര്‍ട്ടി അല്ല കേരള കോണ്‍ഗ്രസ് എന്നും ഇന്ന് കേരള കോണ്‍ഗ്രസ് എന്നത്
പണം ഉണ്ടാക്കാന്‍ വേണ്ടി ഒരു കൂട്ടം നേതാക്കന്മാര്‍ക്കു വേണ്ടിയുള്ള ്‌സ്ഥാപനം ആയി
അധഃപതിച്ചു.കഴിഞ്ഞതായും എല്‍ഡിഎഫ് ഭരണത്തില്‍ നിന്നും എല്ലാ ആനുകൂല്യങ്ങളും പറ്റിയ
ജോസഫ് 2011ല്‍ ഒറ്റച്ചാട്ടം. ജോസഫ് മന്ത്രിയായി. ജോസഫ് ഇടതുമുന്നണിയോടൊപ്പം
നിന്നിരുന്നുവെങ്കില്‍ 2011ല്‍ ഇടതുപക്ഷ ഭരണത്തിനു തുടര്‍ച്ച
ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി രാജിവെച്ചുകഴിഞ്ഞു രണ്ടു
ദിവസം കഴിഞ്ഞു ഒരു ഫയലില്‍ ഒപ്പുവെച്ചതായും പി.സി.ജോര്‍ജ് ആരോപിച്ചു.ജനകീയ
പ്രശ്‌നങ്ങളില്‍ ഇടപെടാനോ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത ഒരു
രാഷ്ട്രീയ പ്രസ്ഥാനമായി കേരള കോണ്‍ഗ്രസ് മാറിയതായും പി.സി ജോര്‍ജ് പറഞ്ഞു
അധികാരത്തിന്റെ ശീതളഛായ അന്വേഷിച്ചു ചാടി ചാടി നടക്കുന്ന നേതാക്കന്മാരും
ഭാഗ്യാന്വേഷികളുടെ കൂടാരവുമായി കേരള കോണ്‍ഗ്രസ് മാറിയതായും മുഖ്യധാര രാഷ്ടീയ
കക്ഷികളാണ് ഇതിനു അവസരം ഉണ്ടാക്കിയത്, മാണിക്ക് 16 സീറ്റ് കൊടുക്കണ്ട
ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയും ജോസഫും കൂടി സ്വന്തായാണ് നേട്ടം
ഉണ്ടാക്കിയെന്നും ക്രിസ്‌ത്യാനികള്‍ക്ക് ഒന്നും ലഭിച്ചില്ലെന്നും 2മത
മേലധ്യക്ഷന്മാര്‍ ഇനിയെങ്കിലും ഇതേപോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ
പ്രോത്സാഹിപ്പിക്കാതെ മാറിനില്‍ക്കുന്നത് രാജ്യത്തോട് ചെയ്യേണ്ട നീതിയാണന്നും
അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്തില്‍ യുഡിഎഫിനു ഉണ്ടായ തിരിച്ചടിക്കു കാരണം
ഹിന്ദു പ്രീണനം ഒരു ലാഭമാക്കി ഉമ്മന്‍ ചാണ്ടി നീങ്ങിയതിനാല്‍ ന്യുനപക്ഷം
വൈരാഗ്യത്തോടെ തിരിച്ചടിച്ചതുകൊണ്ടാണെന്നും കേരളത്തില്‍ എന്‍ഡിഎയുടെ സാധ്യതകള്‍
വളരെ കുറവാണെന്നും ഈ സാഹചര്യത്തില്‍ ഇടതുജനാധിപത്യമുന്നണിക്ക് ന്യൂനപക്ഷങ്ങള്‍
കൂട്ടായി വോട്ടു ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം
പറഞ്ഞു.
നീതിപൂര്‍വമായ വിധി വന്നതുകൊണ്ടാണ് ഇന്ന് എംഎല്‍എ സ്ഥാനം
ലഭിച്ചിരിക്കുന്നതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. തന്റെ രാജിക്കത്ത്
സ്‌പീകകര്‍ക്ക് അദ്ദേഹത്തിന്റെ തന്നെ പേന വാങ്ങി പ്രസ്‌തുത ഫോമില്‍
എഴുതിക്കൊടുത്തു.അന്നു തന്നെ സ്വീകരിക്കാതെ കൈവശം വെച്ചു. എന്നാല്‍ ഇതേക്കുറിച്ച്
എ.കെ.ബാലന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രാജിക്കത്ത് സ്വീകരിച്ചുവോ എന്ന
കാര്യത്തില്‍ സ്‌പീക്കര്‍ ഒരക്ഷരം പറഞ്ഞില്ല. നിയമസഭാ സെക്രട്ടറിയാണ് ഇതിനു
പിന്നിലെന്നും ഇയാള്‍ ത്‌ട്ടിപ്പുകാരനണെന്നും താന്‍ സ്‌പീക്കറെ
ബോധ്യപ്പെടുത്തിയിരിുന്നുവെന്നുംഎന്നാല്‍ സ്‌പീക്കര്‍ അത് വിശ്വസിച്ചില്ലെന്നും
പി.സി.ജോര്‍ജ് പറഞ്ഞു
ത്രിതല പഞ്ചായത്തില്‍ യുഡിഎഫിനു ഉണ്ടായ തിരിച്ചടിക്കു
കാരണം ഹിന്ദു പ്രീണനം ഒരു ലാഭമാക്കി ഉമ്മന്‍ ചാണ്ടി നീങ്ങിയതിനാല്‍ ന്യുനപക്ഷം
വൈരാഗ്യത്തോടെ തിരിച്ചടിച്ചതുകൊണ്ടാണെന്നും കേരളത്തില്‍ എന്‍ഡിഎയുടെ സാധ്യതകള്‍
വളരെ കുറവാണെന്നും ഈ സാഹചര്യത്തില്‍ ഇടതുജനാധിപത്യമുന്നണിക്ക് ന്യൂനപക്ഷങ്ങള്‍
കൂട്ടായി വോട്ടു ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും പൂഞ്ഞാറില്‍ ഇടതു മുന്നണി
സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കലഭവന്‍ മണി അനുസ്‌മരണ ചടങ്ങില്‍ വിനയനെ മോഹന്‍ലാല്‍ ഒഴിവാക്കി
കൊച്ചി
ചാലക്കുടിയില്‍ കഴിഞ്ഞ ഞായറാഴ്‌ച നടന്ന കലാഭവന്‍ മണി
അനുസ്‌മരണ ചടങ്ങില്‍ സംവിധായകന്‍ വിനയന്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍
ഉണ്ടാവില്ലെന്നു മോഹന്‍ലാല്‍ ഭീഷണി മുഴക്കിയതായി പ്രോഡക്ഷന്‍ കണ്‍ട്രോളര്‍
അജ്‌മല്‍ ശ്രീകണ്‌ഠപുരം.
കലാഭവന്‍മണിയെ താരമാക്കിയ വിനയനെ മോഹന്‍ലാലും ഫെഫ്‌കയും
ചേര്‍ന്ന് മനഃപൂര്‍വം ഒഴിവാക്കുയായിരുന്നു. മണിയുടെ കലാവൈഭവം കൊണ്ടു സൂപ്പര്‍
വിജയവുമായ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും ഉള്‍പ്പെടെ 13 ഓളം ചിത്രങ്ങളാണ്
വിനയന്‍ സംവിധാനം ചെയ്‌തത്. എന്നാല്‍ വിനയനെ ചടങ്ങില്‍ നിന്നും ഒഴിവാക്കി. അതേസമയം
മണിക്ക് ഒരു റോള്‍ പോലും കൊടുക്കാത്ത മേജര്‍ രവിയെ പ്രത്യേകം ക്ഷണിക്കുകയും
ചെയ്‌തു. മരണത്തില്‍ പോലും വ്യക്തി വൈരാഗ്യം കാണിക്കുന്ന രീതി മലയാളം സിനിമ
കണ്ടുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളം
സിനമാ ലോകത്ത് നടന്നുവരുന്ന ഉച്ചനീചത്വങ്ങളുടെ ഇരയായ നിരവധി കലാകാരന്മാരുണ്ടെന്ന്
മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. അന്തരിച്ച സിനിമ
നടന്‍ തിലകന്‍,സുകുമാരന്‍ എന്നിവര്‍ക്കു സൂപ്പര്‍ താരങ്ങള്‍ അയിത്തം
കല്‍പ്പിച്ചിരുന്നു. തിലകനെ രണ്ടു ദിവസം അഭിനയിപ്പശേഷം പുറത്താക്കിയ സംഭവം പോലും
ഉണ്ടായതായും ബൈജു കൊട്ടാരക്കര പറഞ്ഞു. എറണാകുളം അമൃത ആശുപത്രിയില്‍ റിസബാവ അസുഖം
ബാധിച്ചുകിടന്ന നാളുകളില്‍ അതേ ആശുപത്രിയില്‍ മറ്റൊരു വ്യക്തിയെ കാണുവാന്‍
രണ്ടാഴ്‌ച പലതവണഎത്തിയ മോഹന്‍ലാല്‍ ഒരിക്കല്‍ പോലും റിസബാവയെ ചെന്നു കാണുവാന്‍
പോലും തയ്യാറായില്ല.
ഏഷ്യാനെറ്റ് അവതരാക സിന്ധു സൂര്യകുമാറിന്റെ മുഖത്ത്
തുപ്പുമായിരുന്നുവെന്നു പറഞ്ഞ മേജര്‍ രവി മാധ്യമ ലോകത്തോടും കേരളത്തോടും മാപ്പു
പറയണമെന്നും ബൈജു കൊട്ടാരക്കര കലാകാരന്റ ഔചിത്യത്തെ മേജര്‍ രവി
കളങ്കപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു..
Tuesday, March 15, 2016
വിമുക്തഭടന്മാരുടെ പെന്‍ഷന്‍ വിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
കൊച്ചി
സര്വീസില്‍ നിന്നും വിരമിച്ച വിവിധ
സേനാവിഭാഗങ്ങളിലെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭിച്ചുവരുന്ന
പെന്‍ഷന്‍-ഫാമിലി പെന്‍ഷന്‍ സംബന്ധമായ വിവരങ്ങള്‍ ഇനി ഡിജിറ്റല്‍ (ഇ-പെന്‍ഷന്‍)
സംവിധാനത്തിലേക്ക് .
ഇതോടെ പെന്‍ഷനും അതിനോട് ബന്ധപ്പെട്ട മറ്റു വിവരങ്ങളും
വളരെ എളുപ്പം തന്നെ അറിയാനാകും. രാജ്യത്തെ മുഴുവന്‍ വിമുക്തഭടന്മാര്‍ക്കും അവരുടെ
കുടുംബാംഗങ്ങള്‍ക്കും നേരിട്ടു തന്നെ പെന്‍ഷന്‍ സംബന്ധമായ വിവരങ്ങള്‍
ഇന്റര്‍നെറ്റിലൂടെ ലഭിക്കും. കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന സൈനിക പെന്‍ഷന്‍
വാങ്ങുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനമാകും.
കൊച്ചി നാവിക സേനാ ആസ്ഥാനത്തു നടന്ന
ചടങ്ങില്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫെന്‍സ് അക്കൗണ്ട്‌സ് മേധാവി ശോഭന ജോഷി
ഇ-പെന്‍ഷന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ഇതോടനുബന്ധിച്ചു നാവിക കേന്ദ്രത്തിലെ സാഗരിക
ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന 138-ാമത് ഡിഫെന്‍സ് പെന്‍ഷന്‍
അദാലത്തിനും ഡിഫെന്‍സ് അക്കൗണ്ട്‌സ് മേധാവി തുടക്കം കുറിച്ചു. ഇതിനകം 500 ഓളം
പേര്‍ പരാതികളാണ് അദാലത്തിനു രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. രജിസ്‌റ്റര്‍
ചെയ്യാത്ത പരാതികള്‍ക്കും നേരിട്ടു തന്നെ പ്രശ്‌നപരിഹാരത്തിനു സൗകര്യം
ഒരുക്കിയിട്ടുണ്ട്. രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് സമയം.
കൊച്ചിയില്‍ 15 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് വിമുക്തഭടന്മാരുടെ പെന്‍ഷന്‍
അദാലത്ത് നടക്കുന്നത്. ഇതിനു മുന്‍പ് 2001ലായിരുന്നു. ഈ വര്‍ഷം രാജ്യത്തെ
ആദ്യത്തെ പെന്‍ഷന്‍ അദാലത്തും ഇവിടെയാണ്. അടുത്ത അദാലത്ത് അടുത്തമാസം 16,17
തീയതികളില്‍ പൂനെയില്‍ നടക്കും.
ഓരോ വര്‍ഷവും ഏകദേശം 85,000 സൈനികരാണ്
രാജ്യത്ത് സൈനിക സേവനത്തില്‍ നിന്നും വിരമിക്കുന്നത് .രാജ്യത്തിന്റെ സൈനിക
ചിലവിന്റെ വലിയൊരുഭാഗം പെന്‍ഷന്‍ ആയി നല്‍കേണ്ടിവരുന്നുവെന്ന് ശോഭ ജോഷി പറഞ്ഞു.
എക്‌സര്‍വീസ് മെന്‍ ജോയിന്റ് സെക്രട്ടറി കെ.ദമയന്തി, ദക്ഷിണ നാവിക കമാന്‍ഡ്
ചീഫ് റിയര്‍ അഡ്‌മിനറല്‍ ആര്‍.ബി.പണ്ഡിറ്റ്, രാകേഷ് സൈഗള്‍ ( പിസിഡിഎ ഡിഫെന്‍സ്
അക്കാദമി, മുംബൈ),രാജേഷ് രഞ്‌ജന്‍ ( സിഡിഎ പെന്‍ഷന്‍), എന്നിവര്‍ ചടങ്ങില്‍
പങ്കെടുത്തു.
ചിത്രവിവരണം-----
കൊച്ചിയിലെ നേവല്‍ബേസ്, സാഗരിക
ഓഡിറ്റോറിയത്തില്‍ 138-ാമത് ഡിഫെന്‍സ് പെന്‍ഷന്‍ അദാലത്ത് എക്‌സര്‍വീസ് മെന്‍
ജോയിന്റ് സെക്രട്ടറി കെ.ദമയന്തി ഉദ്‌ഘാടനം ചെയ്യുന്നു. ദക്ഷിണ നാവിക കമാന്‍ഡ്
ചീഫ് റിയര്‍ അഡ്‌മിനറല്‍ ആര്‍.ബി.പണ്ഡിറ്റ്,
കണ്‍ട്രോളര്‍ ജനറല്‍ ഓഫ്
ഡിഫെന്‍സ് അക്കൗണ്ട്‌സ് മേധാവി ശോഭന ജോഷി എന്നിവരാണ് സമീപം.
കൊച്ചിയിലെ
നേവല്‍ബേസ്, സാഗരിക ഓഡിറ്റോറിയത്തില്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫെന്‍സ്
അക്കൗണ്ട്‌സ് മേധാവി ശോഭന ജോഷി ഇ-പെന്‍ഷന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നു.
Monday, March 14, 2016
വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെച്ച മൊബൈല്‍ ടവര്‍ നാട്ടുകാര്‍ പിടികൂടി
കൊച്ചി: വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍
മൊബൈല്‍ ടവര്‍ നാട്ടുകാര്‍
പിടികൂടി. കടവന്ത്രയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിനു
മുകളിലാണ് സ്വകാര്യ കമ്പനിയുടെ ടവര്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റ്
ഉടമയുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയാണ് ടവര്‍
വെച്ചിരിക്കുന്നത്.
4-ജി ടവര്‍ ് സ്ഥാപി്‌ക്കുവാന്‍ വേണ്ടിയാണ് ഒരുക്കങ്ങള്‍
ചെയ്‌തത്. മറ്റു രണ്ടു വാട്ടര്‍ ടാങ്കുകളോട് ചേര്‍ന്ന താമസക്കാര്‍ക്കു പോലും
സംശയം തോന്നാത്ത രീതിയില്‍ ഏറെ ഭദ്രം ആയിട്ടായിരുന്നു ടവറിന്റെ ഭാഗം
ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ടവര്‍ സ്ഥാപിച്ചതിനു ശേഷം ടാങ്ക് നെടുകെ
പിളര്‍ന്ന് ടവര്‍ അതിനുള്ളില്‍ ആക്കിയശേഷം കൂട്ടിച്ചേര്‍ക്കുകയാണ്
ചെയ്‌തിരിക്കുന്നത്. പുറമെ നിന്നും നോക്കിയാല്‍ വാട്ടര്‍ ടാങ്ക് എന്ന് അല്ലാതെ
മറ്റൊരു സംശയവും തോന്നുകയില്ല.
സംഗതി പാളിയത് മൊബൈല്‍ ടവറിന്റെ ഇലക്ട്രോണിക്
ഉപകരണങ്ങള്‍ ഓട്ടോ റിക്ഷയില്‍ കൊണ്ടുവരാന്‍ ശമിച്ചതാണ്. ഓട്ടോ ഡ്രൈവറാണ്
നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ കൂട്ടം കൂടി അപ്പാര്‍ട്ട് മെന്റ്
ഉടമയെ ചോദ്യം ചെയ്‌തതോടെ കള്ളത്തരം പൊളിഞ്ഞു. ഒരു കാരണവശാലും ഈ പ്രദേശത്ത് ഈ 4-ജി
ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയില്ലെന്നു കൗണ്‍സിലര്‍ ജോണ്‍സണ്‍
പറഞ്ഞു
നാട്ടൂകാര്‍ ഒന്നടങ്കം സംഘടിച്ചതോടെ ടവര്‍ മാറ്റാമെന്നു ഉടമ സമ്മതിച്ചു.
എന്നാല്‍ മൊബൈല്‍ കമ്പനിയുടെ പക്കല്‍ നിന്നും മൂന്നുവര്‍ഷത്തെ കരാര്‍ തുക
അപ്പാര്‍ട്ട്‌മെന്റ് ഉടമ വാങ്ങിക്കഴിഞ്ഞു.
നിലവില്‍ മൊബൈല്‍ ടവര്‍
സ്ഥാപിക്കുവാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ രഹസ്യമായി ടവര്‍
ടാങ്കിനുള്ളിലാക്കി സ്ഥാപിച്ചതോടെ മൊബൈല്‍ ദാതാക്കളായ കമ്പനിയും എളുപ്പത്തില്‍ ഈ
കടമ്പകള്‍ മറികടക്കുകയായിരുന്നു.
Subscribe to:
Posts (Atom)














