കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജുകളിലും, കോളനികളും മദ്യം, മയക്കുമരുന്ന് ദുരുപയോഗം, റാഗിംഗ്, സൈബര്‍ കുറ്റകൃതൃങ്ങള്‍, തീവ്രവാദം എന്നിവയ്‌ക്കെതിരെയും റോഡുസുരക്ഷ, മാനസികാരോഗ്യം എന്നിവ സംബന്ധിച്ചും ബോധവത്്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അപേക്ഷകര്‍ക്കായി ജൂണ്‍ 22 -ന് കമ്മീഷന്‍ ആസ്ഥാനത്ത് വച്ചും, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കായി ജൂണ്‍ 23 നും പത്തനംതിട്ട ഗവ: ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചും, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവര്‍ക്കായി 24 നും ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി 27 നും തൃശ്ശൂര്‍ കളക്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുള്ളവര്‍ക്കായി 29നും കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കായി 30 നും കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
സന്നദ്ധ പ്രവര്‍ത്തനത്തിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 വും പ്രായപരിധി 18-40 ഉം ആണ്. അപേക്ഷ ഫോറം കമ്മീഷന്റെ www.skyc.kerala.gov.in വെബ്‌സസറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുലെ അസലും പകര്‍പ്പും, രണ്ട് ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു
കൊച്ചി: ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു. കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമങ്ങളില്‍ 81,000/- രൂപക്കും, നഗരങ്ങളില്‍ 1,03,000/- രൂപക്കും താഴെയുളള ചെറുകിട സംരംഭകര്‍ക്ക് ആറ് ശതമാനം നിരക്കിലും 6,00,000/- രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് എട്ട് ശതമാനം നിരക്കിലും വായ്പ ലഭ്യമാണ്. നിലവില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് വിപുലീകരണാര്‍ത്ഥം അഞ്ച് ലക്ഷം രൂപ വരെ എട്ട് ശതമാനം നിരക്കിലും വായ്പ ലഭിക്കും.
പ്രായ പരിധി 56 വയസ്സ്. അപേക്ഷകള്‍ www.ksmdfc.org വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലോ, ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.
അക്ഷരോത്സവം ഉദ്ഘാടനം ഇന്ന്
കൊച്ചി: വായനവാരാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെയും, കേരള സാഹിത്യമണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അക്ഷരോത്സവം സംഘടിപ്പിക്കുന്നു. അക്ഷരോത്സവത്തിന്റെ ഉദ്ഘാടനം എറണാകുളം റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് ശാഖാ പരിസരത്ത് ഇന്ന് (ജൂണ്‍ 22) വൈകിട്ട് മൂന്നിന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ നിര്‍വഹിക്കും. കേരള സാഹിത്യമണ്ഡലം പ്രസിഡന്റ് കെ.എല്‍.മോഹനവര്‍മ്മ അധ്യക്ഷത വഹിക്കും. ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ വായ്പ അദാലത്ത്
കൊച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും വിവിധ പദ്ധതികള്‍ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയവര്‍ക്ക്, കുടിശിക അടച്ചു തീര്‍ക്കാന്‍ അവസരം നല്‍കിക്കൊണ്ട് വായ്പാ അദാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. കുടിശികക്കാര്‍ക്ക് ഈ അദാലത്തില്‍ പങ്കെടുത്ത് ഒറ്റത്തവണയായി കുടിശിക അടച്ച് തീര്‍ക്കാവുന്നതും അവര്‍ക്ക് പിഴപ്പലിശ ഇളവു ചെയ്ത് കൊടുക്കുന്നതുമാണ്. എറണാകുളം, ആലുപ്പുഴ ജില്ലകളിലെ അദാലത്ത് ജൂലൈ 13-ന് ആലുപ്പുഴ മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപമുളള റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഒന്നു വരെ നടത്തും. അദാലത്തില്‍ പങ്കെടുത്ത് കടാശ്വാസ പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന സംഘടനകളും വ്യക്തികളും കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക. ഫോണ്‍ 0484-2339080, 9495936218.
ലേലം
കൊച്ചി: കേരള ജുഡീഷ്യല്‍ അക്കാദമി അത്താണി വളപ്പില്‍ മുറിച്ചിട്ടിരിക്കുന്ന മരത്തടികള്‍ ലേലം ചെയ്യുന്നതിനു വേണ്ടി മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡയറക്ടര്‍, കേരള ജുഡീഷ്യല്‍ അക്കാദമി, അത്താണി, ആലുവ, പിന്‍ 683585 കാര്യാലയത്തില്‍ നേരിട്ടോ രജിസ്റ്റേഡ് തപാല്‍ മുഖേനയോ ജൂലൈ അഞ്ചിന് വൈകിട്ട് നാലു വരെ നല്‍കാം.
കൃഷി വകുപ്പ് നഴ്‌സറി ഉദ്ഘാടനം 25-ന്
കൊച്ചി: പിറവം, കാക്കൂരില്‍ കൃഷി വകുപ്പ് നഴ്‌സറി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ജൂണ്‍ 25-ന് വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യുന്നു. പിറവം, കാക്കൂരില്‍ കൃഷി വകുപ്പ് നഴ്‌സറി ഉദ്ഘാടനം ചെയ്യും.
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ന്യൂനപക്ഷ, ഹിന്ദു മുന്നാക്ക, പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളളവരായിരിക്കണം. എറണാകുളം ജില്ലയിലെ താത്പര്യമുളള വനിതാ സംരംഭകര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും വനിതാ വികസന കോര്‍പറേഷന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുകയോ www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. വിലാസം ലിയോണ്‍സ് അപ്പാര്‍ട്ട്‌മെന്റ്, സരിത തീയറ്ററിന് എതിര്‍വശം, ബാനര്‍ജി റോഡ്, എറണാകുളം. ഫോണ്‍ 0484-2394932, 9496015008.
No comments:
Post a Comment