കൊച്ചി: പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ ജനന.
ജനിതക വൈകല്യങ്ങള്‍ക്ക് വിദഗ്‌ധ ചികിത്സ ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിക്കുന്ന
സൗജന്യ മെഡിക്കല്‍ ക്യാമ്പ് `ആരോഗ്യകിരണം മേള' മൂന്നിന് കളമശ്ശേരി നഗരസഭ ഹാളില്‍
നടക്കുമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹസീന മുഹമ്മദ്
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്
മേള ഉദ്‌ഘാടനം ചെയ്യും. ആരോഗ്യകിരണം പദ്ധതിയുടെയും ജില്ലാ പ്രാഥമിക ഇടപെടല്‍
കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
നവജാത ശിശുക്കളിലെ ശ്രവണ, കാഴ്‌ച, ഹൃദയ തകരാറുകള്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍,
ജനിതകപരമായ മറ്റു തകരാറുകള്‍, വളര്‍ച്ചയിലെ അപാകതകള്‍ തുടങ്ങി 30ഓളം വൈകല്യങ്ങള്‍
ആരംഭത്തിലേ കണ്ടെത്തി പരിഹരിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. മേളയില്‍
പങ്കെടുക്കുന്നവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍
ഓഫീസര്‍/ സൂപ്രണ്ടുമായി ബന്ധപ്പെട്ട് കുട്ടിയെ പ്രാഥമിക പരിശോധനയ്‌ക്ക്
വിധേയമാക്കണം. ഇതിനുശേഷം വിദഗ്‌ദ പരിശോധന പരിശോധന ആവശ്യമുള്ള കുട്ടികള്‍ക്ക്
മേളയില്‍ ചികിത്സ ലഭ്യമാക്കും. ഹൃദ്രോഗം, നാഡിരോഗം, വ്യക്കരോഗം, പ്ലാസ്റ്റിക്
സര്‍ജറി, ഡെന്റല്‍, ഇഎന്‍ടി തുടങ്ങിയ വിഭാഗങ്ങളിലായി 12 സ്‌പെഷ്യലിസ്റ്റുകളുടെ
സേവനം മേളയിലുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ
ആശുപത്രി സൂപ്രണ്ട് ഡോ. ഡാലിയ, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ശാന്താകുമാരി എന്നിവരും
പങ്കെടുത്തു.
No comments:
Post a Comment