കൊച്ചി : ചലച്ചിത്ര നടി ലിസി തന്റെ മകളാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി എന്‍.ഡി വര്‍ക്കി ന?കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇതു സംബന്ധിച്ച് മൂവാറ്റുപുഴ ആര്‍ഡി.ഒ മുമ്പാകെയുള്ള രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നി?ദ്ദേശം നല്‍കി.
ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖാണ് ഹര്‍ജി പരിഗണിക്കുന്നത്. ലിസി തന്റെ മകളാണെന്നും സാമ്പത്തികമായി ഏറെ ദുരിതം അനുഭവിക്കുന്ന തനിക്ക് സഹായം നല്‍കാന്‍ ലിസിയോടു നി?ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് വര്‍ക്കി നേരത്തെ മൂവാറ്റുപുഴ ആര്‍.ഡി.ഒയ്‌ക്ക് പരാതി ന?കിയിരുന്നു. ഇതിന്മേല്‍ വര്‍ക്കിക്ക് ചെലവിനു തുക നല്‍കാന്‍ ആര്‍.ഡി.ഒ കോടതിയും പിന്നീട് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ വര്‍ക്കി തന്റ പിതാവല്ലെന്നും ഇതു തെളിയിക്കാന്‍ അവസരം ലഭിച്ചില്ലെന്നുമുള്ള വാദമാണ് ലിസി ഉന്നയിച്ചത്. തുടര്‍ന്നാണ് വര്‍ക്കി ഡി.എന്‍എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
No comments:
Post a Comment