കൊച്ചി: അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസുകള്‍ക്ക് പുതുതായി
പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ആര്‍.ടി.ഒ തീരുമാനം. പൊതുജന സുരക്ഷയും
അന്തരീക്ഷ മലിനീകരണവും പൊതുഗതാഗത കാര്യക്ഷമതയും കണക്കിലെടുത്താണ് നടപടി.
വര്‍ധിച്ച് വരുന്ന റോഡപകടങ്ങളില്‍ വാഹനങ്ങളുടെ കാലപ്പഴക്കം പ്രധാനകാരണമായി
കണ്ടെത്തിയിട്ടുണ്ട്.
അനധികൃത പെര്‍മിറ്റ് കച്ചവടം തടയുന്നതിനായി പുതുതായി പെര്‍മിറ്റ് നല്‍കുന്ന ബസുകളുടെ കൈമാറ്റം രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുന്നതായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
അനധികൃത പെര്‍മിറ്റ് കച്ചവടം തടയുന്നതിനായി പുതുതായി പെര്‍മിറ്റ് നല്‍കുന്ന ബസുകളുടെ കൈമാറ്റം രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുന്നതായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
No comments:
Post a Comment