Tuesday, March 8, 2016
ലക്ഷങ്ങള്‍ ആലുവ മണപ്പുറത്ത് പിതൃതര്‍പ്പണം നടത്തി
ആലുവ
ശിവരാത്രി
മണപ്പുറത്ത് പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പിതൃക്കള്‍ക്ക് മോക്ഷപാത തേടി
തിങ്കളാഴ്‌ച മുതല്‍ ആയിരങ്ങള്‍ ആലുവ ശിവരാത്രി മണപ്പുറത്ത് ഭക്തജനങ്ങള്‍
എത്തിത്തുടങ്ങിയിരുന്നു.
കുംഭത്തിലെ വാവ് ദിവസമായ ഇന്നും ബലിതര്‍പ്പണം
ഉണ്ടാകും. തിങ്കളാഴ്‌ച അര്‍ധരാത്രിയോടെ ഗജവീരന്മാരുടെ അകമ്പടിയോടെ മഹാദേവി
ക്ഷേത്രത്തിലെ വിള്‌ക്ക് എഴുന്നുള്ളിപ്പോടെയാണ് ഔദ്യോഗികമായ ബലിതര്‍പ്പണം
ആരംഭിച്ചത്. എന്നാല്‍ ആയിരങ്ങള്‍ അതിനു മുന്‍പ് തന്നെ മണപ്പുറത്ത്
ബലിതര്‍പ്പണങ്ങള്‍ ആരംഭിച്ചിരുന്നു.
ഇന്നലെ രാവിലെ വന്‍ ഭക്തജനപ്രവാഹമായിരുന്നു
. പുതിയ മണപ്പുറത്തേക്കുള്ള പാലം ഭക്തര്‍ക്ക് വളരെ ഉപകാരമായി. ശിവരാത്രി
മണപ്പുറത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ടുലക്ഷത്തോളം പേര്‍
പിതൃകര്‍മ്മങ്ങള്‍ക്കായി എത്തിയതായാണ് കണക്ക്.
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി
ദേശീയ പാതയില്‍ കുണ്ടന്നൂരിനു
സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തീവെട്ടി ഇറക്കത്തിനു സമീപം പാര്‍ക്ക്
ചെയ്‌തിരുന്ന മിനി ലോറിക്ക് അടിലാണ് മൃതദേഹം കണ്ടെത്തിയത്. അമരാവതി സ്വദേശിനി
സിന്ധു ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഇതിലെ കടന്നുപോയ യാത്രക്കാരാണ് മൃതദേഹം
കണ്ടത്.
തടര്‍ന്ന് അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മരണംം
കൊലപാതകമാണോ എന്നു സംശയിക്കുന്ന സുചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
വാഹനങ്ങള്‍ പുറകോട്ട് എടുത്തു തിരിച്ചതിന്റെയും മൃതദേഹം വിലിച്ചിഴച്ചതിന്റെയും
പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി ജനറല്‍
ആശുപത്രിയിലേക്കു കൊണ്ടുപോയി.
സോളാര്‍ കമ്മീഷനില്‍ സരിത ഹാജരായില്ല
കൊച്ചി
സോളാര്‍
കമ്മീഷന്‍ മുന്‍പാകെ ഇന്നലെ സരിത എസ്.നായര്‍ ഹാജരായില്ല. ഹാജരാകാന്‍ രണ്ടാഴ്‌ചകൂടി
സമയം അനുവദിക്കണമെന്ന് അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടുവെങ്കിലും കമ്മീഷന്‍ ഇത്
അംഗീകരിച്ചില്ല.
റാന്നി കോടതിയില്‍ കേസ് ഉള്ളതിനാലാണ് ഹാജരാകാത്തത് എന്നാണ്
സരിത കാരണം അറിയിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്‌ച ഹാജരാകണമെന്നും ജസ്‌റ്റിസ്
ബി.ശിവരാജന്‍ ഉത്തരവിട്ടു. സരിതയുടെ നിലപാട് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നതായും ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ കേസ് ഉള്ളത് അറിയാമെങ്കില്‍
എന്തുകൊണ്ട് വെറുതെ സിറ്റിംഗ് തീയതി നിശ്ചയിച്ച് സമയം നഷ്ടപ്പെടുത്തിയതെന്നും
വിമര്‍ശിച്ചു.
Monday, March 7, 2016
ജനറല്‍ ആശുപത്രി അങ്കണത്തില്‍ ഹരിതം ജീവനം നൂറോളം ചട്ടികളില്‍ പച്ച, ചുവന്ന ചീരയുടെ ചാകര
കൊച്ചി: ആതുരശുശ്രൂഷയ്ക്കിടയില്‍ കിട്ടിയ സമയം കൊണ്ടാണ് ജനറല്‍ ആശുപത്രിയിലെ ഹരിതം ജീവനം ക്ലബ് നൂറോളം ചട്ടികളില്‍ ചീരയുടെ ചാകര വിളയിച്ചത്. ഇന്നലെ അതിന്റെ വിളവെടുപ്പുല്‍സവത്തില്‍ ക്ലബ് അധികൃതര്‍ ചീര പാകം ചെയ്ത രോഗികള്‍ക്കു തന്നെ എത്തിക്കാനും തീരുമാനമെടുത്തതോടെ മനുഷ്യസ്‌നേഹത്തിന്റെ പുതിയൊരു ഗാഥയുടെ തുടക്കവുമായി. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുകയെന്ന സന്ദേശമുള്‍ക്കൊണ്ട് എറണാകുളം ജനറല്‍ ആശുപത്രിയിലെ ജൈവകൃഷി പദ്ധതി ഹരിതം ജീവനത്തിന്റെ വിളവെടുപ്പ് മഹോല്‍സവം ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
നൂറോളം ബാഗുകളില്‍ പച്ച, ചുവപ്പ് ചീരകളാണ് ഇന്നലെ വിളവെടുത്തത്. ഹരിതം ജീവനം ക്ലബിന്റെ കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാനായത്. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.വി.എസ്. ഡാലിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ജുനൈദ് റഹ്മാന്‍, ഡോ.കാതറിന്‍ സുരേഷ് പീറ്റര്‍, ആര്‍.എം.ഒ. ഡോ. ഹനീഷ്, ഡോ.പി.കെ.റഫീക്, ഡോ.മുഹമ്മദ് അലി, ഡോ.മുംതാസ് ഖാലിദ് ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു. ജൈവകൃഷി വിപുലമാക്കി മുന്നോട്ടുപോകാനാണ് ഹരിതം ജീവനം ക്ലബിന്റെ പരിപാടി.
Sunday, March 6, 2016
Friday, March 4, 2016
കായല്‍ കയ്യേറ്റം - ജയസൂര്യയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു
കൊച്ചി നഗരസഭയിലെ രണ്ട് മുന്‍ ഭാരവാഹികളും
കേസില്‍ പ്രതികളാണ്
കൊച്ചി: കായല്‍ കയ്യേറി ബോട്ട് ജെട്ടിയും വീടിന്റെ
ചുറ്റുമതിലും നിര്‍മ്മിച്ചതിന് സിനിമാ താരം ജയസൂര്യയ്‌ക്ക് എതിരെ വിജിലന്‍സ്
ആന്റ് ആന്റി കറപ്‌ഷന്‍ ബ്യൂറോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തു.
കൊച്ചി
നഗരസഭയിലെ രണ്ട് മുന്‍ ഭാരവാഹികളും കേസില്‍ പ്രതികളാണ്. കൊച്ചിന്‍ കോര്‍പ്പറേഷന്‍
മുന്‍ സെക്രട്ടറി വി.ആര്‍.രാജു,മുന്‍ എക്‌സിക്യട്ടീവ് എന്‍ജിനിയര്‍
എന്‍.എം.ജോര്‍ജ് എന്നിവരും ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തില്‍ പ്രധാന റോള്‍
ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.
അടുത്ത രണ്ടു ദിവസത്തിനകം പ്രാഥമിക അന്വേഷണ
റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍
വ്യക്തമാക്കി. ഇതില്‍ ഇനിയും ഏറെപ്പേര്‍ക്ക് പങ്ക് ഉണ്ടെന്നു കരുതുന്നു. ഇവരെയും
ഉള്‍പ്പെടുത്തി വിശദമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചെലവന്നരിലെ വേമ്പനാട്ട് കായല്‍ തീരം കയ്യേറി
നികത്തിയെടുത്ത ഭൂമി തന്റേതെന്നു കാണിച്ച് വീട് നിര്‍മ്മാണത്തിനു വേണ്ടി
കോര്‍പ്പറേഷനില്‍ ജയസൂര്യ നല്‍കിയ അപേക്ഷ അനുവദിച്ചു കൊടുത്തതില്‍ നിരവധിപേര്‍ക്ക്
പങ്ക് ഉണ്ടെന്നു കോടതി കരുതുന്നു.
കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ
പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി കേസ് എടുത്ത് അന്വേഷണം
ആരംഭിക്കുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞമാസം 25ന ുവിജിലന്‍സ് കോടതി ജഡ്‌ജി
പി.മാധവന്‍ വിജിലന്‍സ് ഡിഎസ്‌പിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി ഉത്തരവിട്ടത്.
കാലതാമസം കൂടാതെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കഴിഞ്ഞു.
കോര്‍പ്പറേഷന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തിനെതിരെ ആദ്യ നീക്കം
നടത്തുന്നത് 2014 ഫെബ്രുവരി 28നു നല്‍കിയ ഉത്തരവിലൂടെയാണ്. കായല്‍ കയ്യേറി
നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും പൊളിച്ചുമാറ്റുവാന്‍ കോര്‍പ്പറേഷന്‍
ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ഉത്തരവ് ജയസൂര്യ തള്ളിക്കളയുകയായിരുന്നു. എന്നാല്‍
ഉത്തരവ് ഇറക്കിയത് ഒഴിച്ചാല്‍ കൊച്ചി നഗരസഭ കയ്യേറ്റം ഒഴിപ്പിക്കാനും ബോട്ട്
ജെട്ടിയും ചുറ്റുമതിലും പൊളിച്ചു കളയുവാനും തയ്യാറായില്ല. പരസ്‌പര ധാരണപോലെ ഇരുവരും
നീങ്ങുന്നതിനിടെയാണ് ഗീരീഷ് ബാബു പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയില്‍
എത്തുന്നത്.
കോടതി കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ജയസൂര്യയുടെ ഭൂമി അളന്നു
തിട്ടപ്പെടുത്താന്‍ ചുമതലപ്പെടുത്തയിരുന്നു. സര്‍വേ പ്രകാരം ജയസൂര്യ 3.7 സെന്റ്
വരുന്ന ഭൂമി കായല്‍ കയ്യേറി നികുത്തി സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു.
Subscribe to:
Posts (Atom)





